ക്ഷേമ പദ്ധതികൾ | Welfare Schemes of Kerala

കേരള സർക്കാർ പദ്ധതികൾ

1. താലോലം പദ്ധതി എന്തിനാണ്?  
- 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി

2. ഭൂമിക പദ്ധതിയുടെ ലക്ഷ്യം എന്ത്?  
- ലിംഗപദവിയുമായി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും കൗൺസലിങ്ങും നൽകൽ

3. ഹമാരാ കാർഡ് എന്താണ്?  
- അന്യസംസ്ഥാന തൊഴിലാളികൾക്ക് കേരളത്തിൽ നൽകുന്ന ആദ്യ ഔദ്യോഗിക രേഖ

4. ആർദ്രം മിഷൻ എന്താണ്?  
- രോഗീസൗഹാർദപരമായ സമീപനം സർക്കാർ ആശുപത്രിയിൽ ലഭ്യമാക്കുന്ന പദ്ധതി

5. മംഗല്യ പദ്ധതി എന്തിനാണ്?  
- വിധവകളുടെ പുനർവിവാഹത്തിനുള്ള പദ്ധതി

6. സനാഥബാല്യം പദ്ധതി എന്താണ്?  
- കേരളത്തിലെ അംഗീകൃത അനാഥാലയങ്ങളിലെ കുട്ടികളെ ദത്തെടുക്കുന്നതിനുള്ള പദ്ധതി

7. ഹരിതകേരളം പദ്ധതി എന്തിനാണ്?  
- മാലിന്യസംസ്കരണം, കാര്ഷികവികസനം, ജലവിഭവ സംരക്ഷണം എന്നിവയ്ക്കുള്ള പദ്ധതി

8. ലൈഫ് മിഷൻ എന്താണ്?  
- എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങൾക്കും 5 വർഷം കൊണ്ട് വീട് നിർമിച്ചു നൽകുന്ന പദ്ധതി

9. സുകൃതം പദ്ധതി എന്തിനാണ്?  
- 18 വയസിൽ താഴെയുള്ള കുട്ടികളിലെ കാൻസർ ചികിത്സയ്ക്കുള്ള പദ്ധതി

10. അമൃത് പദ്ധതി എന്താണ്?  
- 30 വയസിൽ മുകളിലുള്ളവർക്ക് ജീവിതശൈലി രോഗങ്ങൾക്ക് ചികിത്സയും മരുന്നും നൽകുന്ന പദ്ധതി

11. മൃതസഞ്ജീവനി പദ്ധതി എന്താണ്?  
- കേരള സർക്കാരിന്റെ അവയവദാന പദ്ധതി

12. സ്നേഹസാന്ത്വനം പദ്ധതി ആർക്കുവേണ്ടി?  
- കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്കുള്ള സഹായ പദ്ധതി

13. സ്നേഹസ്പർശം പദ്ധതി എന്താണ്?  
- ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാർക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതി

14. ആശ്വാസകിരണം പദ്ധതി എന്തിനാണ്?  
- രോഗികളെ പരിചരിക്കുന്ന പരിചാരകർക്ക് പ്രതിമാസം 400 രൂപ ധനസഹായം നൽകുന്ന പദ്ധതി

15. വയോമിത്രം പദ്ധതി എന്താണ്?  
- 65 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യസുരക്ഷയ്ക്കുള്ള പദ്ധതി

16. കാരുണ്യ ഡെപ്പോസിറ്റ് പദ്ധതി എന്തിനാണ്?  
- അനാഥരും നിരാലംബരുമായ കുട്ടികളുടെ സംരക്ഷണത്തിന് പണം സ്വരൂപിക്കുന്ന പദ്ധതി

17. ശ്രുതിതരംഗം പദ്ധതി എന്താണ്?  
- ബധിരരും മൂകരുമായ 13 വയസ്സുവരെയുള്ള കുട്ടികൾക്ക് ഇംപ്ലാന്റേഷൻ സർജറി നൽകുന്ന പദ്ധതി

18. സ്നേഹപൂർവ്വം പദ്ധതി എന്തിനാണ്?  
- അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികളുടെ പഠനം തുടരാൻ സഹായിക്കുന്ന പദ്ധതി

19. സമഗ്ര ആപ്ലിക്കേഷൻ എന്താണ്?  
- സാമൂഹ്യക്ഷേമ പെൻഷൻ വിവരങ്ങൾ മൊബൈലിലൂടെ അറിയാനുള്ള സംവിധാനം

20. ഉഷസ് പദ്ധതി എന്തിനാണ്?  
- നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നവരുടെ ആരോഗ്യസംരക്ഷണത്തിനുള്ള പദ്ധതി

21. ബാലമുകുളം പദ്ധതി എന്താണ്?  
- സ്കൂൾകുട്ടികൾക്കായി ആയുർവേദ വകുപ്പിന്റെ ആരോഗ്യ പദ്ധതി

22. യെസ് കേരള പദ്ധതി എന്തിനാണ്?  
- കോളജ് വിദ്യാർത്ഥികളുടെ നൈപുണ്യവികസനത്തിന്

23. നിർഭയ പദ്ധതി എന്താണ്?  
- സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ വനിതാ സ്വയം പ്രതിരോധ പരിശീലന പദ്ധതി

24. ചിസ് പ്ലസ് പദ്ധതി എന്താണ്?  
- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കുള്ള 70,000 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി

25. സ്വാസ്ഥ്യം പദ്ധതി എന്താണ്?  
- RCCയും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന കാൻസർ ബോധവൽക്കരണ പദ്ധതി

26. ഷീടാക്സി പദ്ധതി എന്താണ്?  
- സ്ത്രീകൾ ഓടിക്കുന്ന ടാക്സി സർവീസ്, സ്ത്രീയാത്രികർക്ക് മാത്രം

27. അംഗനശ്രീ പദ്ധതി എന്താണ്?  
- വനിതകൾക്ക് സ്വയംതൊഴിലിന് സബ്സിഡിയിൽ ഓട്ടോറിക്ഷ നൽകുന്ന പദ്ധതി

Kerala Government Schemes

1. What is Thalolam Scheme?  
- Free treatment for children below 18 years

2. What is Bhoomika Scheme?  
- Medical aid and counselling for victims of gender-based violence

3. What is Hamara Card?  
- First official document for migrant workers in Kerala

4. What is Aardram Mission?  
- Patient-friendly approach in government hospitals

5. What is Mangalya Scheme?  
- Scheme for remarriage of widows

6. What is Sanathabalyam Scheme?  
- Adoption scheme for children in recognized orphanages in Kerala

7. What is Haritha Keralam Mission?  
- Scheme focusing on waste management, agriculture, and water conservation

8. What is LIFE Mission?  
- Scheme to provide houses to all landless and homeless families in 5 years

9. What is Sukrutham Scheme?  
- Cancer treatment scheme for children below 18 years

10. What is AMRUT Scheme?  
- Treatment and medicine for lifestyle diseases for people above 30

11. What is Mrithasanjeevani Scheme?  
- Kerala government’s organ donation scheme

12. What is Snehasanthwanam Scheme?  
- Assistance scheme for Endosulfan victims in Kasaragod district

13. What is Snehsparsham Scheme?  
- Monthly 1000 rupees for unmarried mothers who faced exploitation

14. What is Aswasakiranam Scheme?  
- Monthly 400 rupees financial aid for caregivers with physical/mental stress

15. What is Vayomithram Scheme?  
- Health security scheme for people above 65 years

16. What is Karunya Deposit Scheme?  
- Fund collection scheme for care of orphaned, destitute, disabled children

17. What is Sruthitharangam Scheme?  
- Free cochlear implant surgery for hearing-impaired children below 13 from poor families

18. What is Snehapoorvam Scheme?  
- Scheme to ensure education of children who lost father or mother

19. What is Samagra Application?  
- Mobile app to check social welfare pension details

20. What is Ushas Scheme?  
- Health protection scheme for urban slum dwellers in Kerala

21. What is Balamukulam Scheme?  
- Ayurveda health scheme for school children

22. What is YES Kerala Scheme?  
- Skill development for college students

23. What is Nirbhaya Scheme?  
- Women self-defence training to prevent crimes against women

24. What is CHIS Plus Scheme?  
- Joint central-state health insurance scheme of 70,000 rupees for BPL families

25. What is Swasthyam Scheme?  
- Cancer awareness and prevention scheme by RCC and Kudumbashree

26. What is She Taxi Scheme?  
- Taxi service driven by women for women passengers only

27. What is Anganashree Scheme?  
- Subsidized autorickshaw scheme for women to start self-employment

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies