കേരളത്തിലൂടെ | Through Kerala


കേരള വനം & വന്യജീവി

1. കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ?  
- മറയൂർ

2. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ഏത്?  
- മംഗളവനം

3. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല ഏത്?  
- കണ്ണൂർ

4. മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം ഏത്?  
- ചൂലന്നൂർ

5. കേരളത്തിന്റെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ ഏത്?  
- റാന്നി

6. ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്കുമരം കണ്ടെത്തിയിട്ടുള്ളത് എവിടെ നിന്ന്?  
- നിലമ്പൂർ

7. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ?  
- പീച്ചി

8. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏത്?  
- പെരിയാർ

9. പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം ഏത്?  
- നീലക്കുറിഞ്ഞി

10. ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം ഏത്?  
- ചെന്തുരുണി

11. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് ഏത്?  
- തെന്മല

12. ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്നതെവിടെ?  
- ചിന്നാർ

13. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ഏത്?  
- തട്ടേക്കാട്

14. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത്?  
- ഇരവികുളം ദേശീയോദ്യാനം

15. സിംഹവാലൻ കുരങ്ങുകൾ സൈലന്റ്‌വാലിയിൽ മാത്രം കാണാൻ കാരണം എന്ത്?  
- വെടി പ്ലാവുകളുടെ സാന്നിധ്യം

16. സൈലൻറ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര്, എന്ന്?  
- രാജീവ് ഗാന്ധി, 1985 സെപ്റ്റംബർ 7

17. ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏത്?  
- കടലുണ്ടി പക്ഷിസങ്കേതം, മലപ്പുറം

18. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത്?  
- പാമ്പാടുംചോല

19. വരയാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദേശീയോദ്യാനം ഏത്?  
- ഇരവികുളം

20. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏത്?  
- കുമരകം പക്ഷിസങ്കേതം

21. ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം എത്ര?  
- 14

22. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?  
- ഇടുക്കി

23. വനഭൂമി ഏറ്റവും കുറവുള്ള ജില്ല ഏത്?  
- ആലപ്പുഴ

24. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല ഏത്?  
- വയനാട്

25. കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല ഏത്?  
- പത്തനംതിട്ട

26. കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല ഏത്?  
- ആലപ്പുഴ

27. ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റിസർവ് വനം ഏത്?  
- വീയ്യാപുരം

28. കേരളത്തിലെ ആദ്യത്തെ റിസർവ് വനം ഏത്?  
- കോന്നി

29. കേരളത്തിലെ വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ ഏത്?  
- അഗസ്ത്യവനം

30. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം എത്ര?  
- 18

31. കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം എത്ര?  
- 36

32. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് ആയി കണക്കാക്കപ്പെടുന്നത് ഏത്?  
- കന്നി മരം

33. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ഏത്?  
- പെരിയാർ വന്യജീവി സങ്കേതം

34. പെരിയാർ വന്യജീവി സങ്കേതത്തെ തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര് എന്ത്?  
- നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി

35. ഒരു പ്രത്യേക സസ്യത്തിനു വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം ഏത്?  
- കുറിഞ്ഞി സാങ്ച്വറി

36. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം എന്ത്?  
- സ്ട്രോബിലാന്തസ് കുന്തിയാന

37. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് ഏത്?  
- കടലുണ്ടി-വള്ളിക്കുന്ന്

38. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത് എവിടെ?  
- തെന്മല

39. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത്?  
- കക്കയം

40. സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം ഏത്?  
- തട്ടേക്കാട് പക്ഷിസങ്കേതം

41. കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എവിടെയാണ്?  
- ചൂലന്നൂർ, പാലക്കാട്

42. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം ഏത്?  
- മംഗളവനം

43. പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികൾ, അപൂർവ്വയിനം കടൽ വാവലുകൾ തുടങ്ങിയവ കാണപ്പെടുന്ന പക്ഷി സങ്കേതം ഏത്?  
- മംഗളവനം

44. സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ആര്, എന്ന്?  
- ഇന്ദിരാഗാന്ധി, 1984

45. സൈലന്റ് വാലിയുടെ വിശേഷണങ്ങൾ എന്തൊക്കെ?  
- കേരളത്തിലെ നിത്യഹരിത വനം  
- കേരളത്തിലെ ഏക കന്യാവനം  
- കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്

46. ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?  
- സൈലന്റ് വാലി

47. സൈലന്റ് വാലിയിലെ പ്രധാന സംരക്ഷിത മൃഗം ഏത്?  
- സിംഹവാലൻ കുരങ്ങ്

48. സൈലന്റ് വാലി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?  
- പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്ക്

49. ഏറ്റവും കൂടുതൽ ജൈവൈവിധ്യമുള്ള ദേശീയോദ്യാനം ഏത്?  
- സൈലന്റ് വാലി

50. സൈലന്റ് വാലി എന്ന പേരിന് കാരണം എന്ത്?  
- ചീവീടുകൾ ഇല്ലാത്തതുകൊണ്ട്. ഈ പേര് നൽകിയത് റോബർട്ട് വൈറ്റ്


Kerala Forest & Wildlife

1. Where are sandalwood trees found in Kerala?  
- Marayur

2. What is the smallest bird sanctuary in Kerala?  
- Mangalavanam

3. Which district has the most mangrove forests in Kerala?  
- Kannur

4. Which wildlife sanctuary in Kerala is for peacock conservation?  
- Choolannur

5. Which forest division has the largest forest area in Kerala?  
- Ranni

6. Where was the world's oldest teak tree found?  
- Nilambur

7. Where is the Kerala Forest Research Institute located?  
- Peechi

8. What is the largest wildlife sanctuary in Kerala?  
- Periyar

9. Which flower is known as the Queen of the Western Ghats?  
- Neelakurinji

10. Which is the only wildlife sanctuary named after a tree?  
- Chenthuruni

11. What is Asia's first butterfly safari park?  
- Thenmala

12. Where are grizzled giant squirrels and star tortoises found?  
- Chinnar

13. What is Kerala's first bird sanctuary?  
- Thattekad

14. What is the largest national park in Kerala?  
- Eravikulam National Park

15. Why are lion-tailed macaques found only in Silent Valley?  
- Due to the presence of Vetripla trees

16. Who inaugurated Silent Valley National Park and when?  
- Rajiv Gandhi, 7 September 1985

17. Which bird sanctuary is known as the paradise of migratory birds?  
- Kadalundi Bird Sanctuary, Malappuram

18. What is the smallest national park in Kerala?  
- Pampadumchola

19. Which national park works for the conservation of Nilgiri Tahr?  
- Eravikulam

20. Which bird sanctuary is known as Baker's Estate?  
- Kumarakom Bird Sanctuary

21. What is Kerala's rank in India in terms of forest area?  
- 14th

22. Which district in Kerala has the most forest land?  
- Idukki

23. Which district has the least forest land?  
- Alappuzha

24. Which district has the highest percentage of forest land in Kerala?  
- Wayanad

25. Which district has the most reserve forest in Kerala?  
- Pathanamthitta

26. Which district has the least forest in Kerala?  
- Alappuzha

27. What is the first reserve forest in Alappuzha district?  
- Veeyapuram

28. What is the first reserve forest in Kerala?  
- Konni

29. Which is the smallest forest division in Kerala?  
- Agasthyavanam

30. How many wildlife sanctuaries are there in Kerala?  
- 18

31. How many forest divisions are there in Kerala?  
- 36

32. What is considered Asia's largest teak tree?  
- Kanni Tree

33. What is Kerala's first wildlife sanctuary?  
- Periyar Wildlife Sanctuary

34. What was Periyar Wildlife Sanctuary initially called?  
- Nellikkampetty Game Sanctuary

35. What is the first garden in the country established for a specific plant?  
- Kurinji Sanctuary

36. What is the scientific name of Neelakurinji that blooms once in 12 years?  
- Strobilanthes kunthiana

37. What is India's first community reserve?  
- Kadalundi-Vallikkunnu

38. Where was India's first ecotourism project implemented?  
- Thenmala

39. Where in Kerala are reed frogs found?  
- Kakkayam

40. Which bird sanctuary is named after Salim Ali?  
- Thattekad Bird Sanctuary

41. Where is the K.K. Neelakantan Memorial Peacock Sanctuary?  
- Choolannur, Palakkad

42. Which wildlife sanctuary is known as the lungs of Kochi?  
- Mangalavanam

43. Which bird sanctuary also has various spiders and rare sea bats?  
- Mangalavanam

44. Who declared Silent Valley a national park and when?  
- Indira Gandhi, 1984

45. What are the features of Silent Valley?  
- Kerala's evergreen forest  
- Kerala's only virgin forest  
- Kerala's largest rainforest

46. Which national park in Kerala is included in the World Heritage List?  
- Silent Valley

47. What is the main protected animal in Silent Valley?  
- Lion-tailed macaque

48. In which district is Silent Valley located?  
- Mannarkkad Taluk, Palakkad district

49. Which national park has the highest biodiversity?  
- Silent Valley

50. Why is it called Silent Valley?  
- Because there are no crickets. The name was given by Robert White

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies