ഇന്ത്യൻ സ്വാതന്ത്ര്യ സമരം
1. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര്?
- രവീന്ദ്രനാഥ ടഗോർ
2. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ?
- ജവഹർലാൽ നെഹ്റു
3. 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?
- മംഗൽ പാണ്ഡെ
4. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര്?
- ഖുദിറാം ബോസ്, 18 വയസ്സ്
5. ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന ‘ചമ്പാരൻ’ എന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?
- ബീഹാർ
6. “ഇന്ത്യയ്ക്ക് മതമല്ല ഭക്ഷണമാണ് വേണ്ടത് “എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ ആര്?
- സ്വാമി വിവേകാനന്ദൻ
7. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര്?
- ഉദം സിങ്
8. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര്?
- ഭഗത് സിങ്
9. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി?
- ജതിന്ദ്രനാഥ് ദാസ്
10. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?
- ബിപിൻ ചന്ദ്രപാൽ
11. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
- റിപ്പൺ പ്രഭു
12. രവീന്ദ്രനാഥ ടാഗോർ രചിച്ച ഇന്ത്യയുടെ ദേശീയ ഗാനമായ ‘ജനഗണമന’ ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്?
- തത്വബോധിനി
13. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ഏത്?
- സുബൈദാർ
14. ആറ്റിങ്ങൽ കലാപം നടന്നത് എന്ന്?
- 1721 ഏപ്രിൽ 15
15. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത സംഘടന?
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്
16. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ ആര്?
- എ. ഒ. ഹ്യൂം
17. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ആരാണ്?
- ദാദാഭായി നവറോജി
18. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ മലയാളി?
- സി. ശങ്കരൻ നായർ
19. ജവഹർലാൽനെഹ്റു ‘റാണി’ എന്ന് വിശേഷിപ്പിച്ച വനിത ആര്?
- റാണി ഗൈഡിൻ ലിയു
20. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ്?
- മാഡം ഭിക്കാജി കാമ
21. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ്?
- പി. സി. റോയ്
22. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
- രവീന്ദ്രനാഥ ടഗോർ
23. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ്?
- മൗലാനാ അബുൽ കലാം ആസാദ്
24. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക?
- സരോജിനി നായിഡു
25. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?
- സർദാർ വല്ലഭായ് പട്ടേൽ
26. “ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ” ഈ വരികൾ ഏതു വള്ളത്തോൾ കൃതിയിൽ ആണ് ഉള്ളത്?
- ദിവാസ്വപ്നം
27. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ മലബാറിൽ നടന്ന പ്രധാന സംഭവം ഏത്?
- കീഴരിയൂർ ബോംബ് കേസ്
28. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീഗുരു ആരാണ്?
- എംജി റാനഡെ
29. കസ്തൂർബാ മഹിള ഉദ്ധാൻ സ്ഥാപിച്ചതാര്?
- സരള ബെൻ
30. ‘ബർദോളി ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?
- സർദാർ വല്ലഭായ് പട്ടേൽ
31. ദണ്ഡി മാർച്ച് ആരംഭിച്ചത് എവിടെ നിന്ന്?
- സബർമതി ആശ്രമം
32. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി?
- എ. ഒ. ഹ്യൂം
33. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ്?
- സർ സയിദ് അഹമ്മദ് ഖാൻ
34. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി?
- പിംഗലി വെങ്കയ്യ
35. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര്?
- ബങ്കിം ചന്ദ്ര ചാറ്റർജി
36. ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ ഏത് പേരിൽ അറിയപ്പെടുന്നു?
- റാഡ്ക്ലിഫ് രേഖ
37. “രാഷ്ട്രീയ സ്വാതന്ത്ര്യം യാചിച്ചു നേടേണ്ടത് അല്ല. സമരം ചെയതു നേടേണ്ടതാണ്” എന്ന് പറഞ്ഞ നേതാവ് ആര്?
- ബാലഗംഗാധര തിലക്
38. കണ്ണൂരിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം എവിടെയായിരുന്നു?
- പയ്യന്നൂർ
39. മഹാത്മജിയുടെ ആത്മകഥ ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
- മഹാദേവ ദേശായി
40. മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി?
- മദൻ മോഹൻ മാളവ്യ
41. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ?
- ചേറ്റൂർ ശങ്കരൻ നായർ
42. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത്?
- സുബ്രഹ്മണ്യഭാരതി
43. ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര്?
- വിഷ്ണു ദിഗംബർ പലുസ് കാർ
44. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര്?
- സുഭാഷ് ചന്ദ്ര ബോസ്
45. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ച താര്?
- രവീന്ദ്രനാഥ ടാഗോർ
46. 1934 ജനവരി 11ന് കോഴിക്കോട് ടൗൺഹാളിൽ ആരുടെ ചിത്രമാണ് ഗാന്ധിജി അനാച്ഛാദനം ചെയ്തത്?
- കെ. മാധവൻ നായർ
47. തെരഞ്ഞെടുപ്പിലൂടെ ആദ്യമായി കോൺഗ്രസ് പ്രസിഡണ്ട് ആയ വ്യക്തി ആര്?
- സുഭാഷ് ചന്ദ്ര ബോസ്
48. ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് സംഭവത്തെയാണ്?
- ക്ഷേത്രപ്രവേശന വിളംബരം
49. സതി നിർത്തലാക്കിയ ബ്രിട്ടീഷ് ഗവർണർ ആര്?
- വില്യം ബെനഡിക്ട് പ്രഭു
50. മലബാർ കലാപം നടന്ന വർഷം?
- 1921
51. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ്?
- ദാദാഭായ് നവറോജി
52. മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി?
- സി. രാജഗോപാലാചാരി
53. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി?
- ആചാര്യ വിനോഭാവെ
54. ‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ്?
- സുഭാഷ് ചന്ദ്രബോസ്
55. ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ്?
- വില്യം ബെനഡിക്ട് പ്രഭു
56. നേതാജി എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്രസമരസേനാനി?
- സുഭാഷ് ചന്ദ്ര ബോസ്
57. ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളുടെ പൊതുവേദി അറിയപ്പെടുന്നത്?
- കോമൺവെൽത്ത്
58. ‘സിക്കിം ഗാന്ധി’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആര്?
- ത്രിലോജൻ പൊഖ്റേൽ
59. ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ ആര്?
- ദാദാ ഭായ് നവറോജി
60. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ഏത്?
- 1885 ഡിസംബർ
61. ഗാന്ധിജി കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ ഏക സന്ദർഭമേത്?
- ബെൽഗാം സമ്മേളനം 1924
62. ‘ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ നേതാവ് ആര്?
- സുഭാഷ് ചന്ദ്ര ബോസ്
63. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?
- ലാലാ ലജപത് റായി
64. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി?
- ഗോപാലകൃഷ്ണ ഗോഖലെ
65. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത്?
- ആനി ബസന്റ്
66. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആര്?
- സരോജിനി നായിഡു
67. ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആര്?
- കഴ്സൺ പ്രഭു
68. ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആര്?
- അരവിന്ദ ഘോഷ്
69. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
- സുഭാഷ് ചന്ദ്ര ബോസ്
70. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?
- ഡൽഹൗസി പ്രഭു
71. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ് ആര്?
- മഹാത്മാഗാന്ധി
72. ‘ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ് ‘എന്ന പുസ്തകം ആരുടേതാണ്?
- വി. ഡി. സവർക്കർ
73. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക്?
- ബാലഗംഗാധര തിലകൻ
74. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ്?
- റാഷ് ബിഹാരി ബോസ്
75. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി?
- അരവിന്ദഘോഷ്
76. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത്?
- 1857
77. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?
- മീററ്റ്, ഉത്തർപ്രദേശ്
78. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിളിച്ച സമരം ഏത്?
- ഒന്നാം സ്വാതന്ത്രസമരം 1857
79. “സ്വാതന്ത്ര്യത്തിനു വേണ്ടി യാചിക്കുകയല്ല അത് പിടിച്ചു വാങ്ങുകയാണ് വേണ്ടത്” എന്നുപറഞ്ഞ സ്വാതന്ത്രസമര സേനാനി ആര്?
- ലാലാ ലജ്പത് റായി
80. 1857- ലെ സ്വാതന്ത്ര സമരത്തെ ‘ഒന്നാംസ്വാതന്ത്ര്യ സമരം’ എന്ന് വിശേഷിപ്പിച്ചത് ആര്?
- വി. ഡി. സവർക്കർ
81. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്?
- 1947 ആഗസ്റ്റ് 15
82. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
- റാംസെ മക്ഡൊണാൾഡ്
83. വന്ദേമാതരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
- അരവിന്ദ ഘോഷ്
84. സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചത് ആര്?
- ബാലഗംഗാധര തിലക്
85. ഇന്ത്യ ഗേറ്റ് നിർമ്മിച്ചത് ആരുടെ സ്മരണക്കായി?
- ഒന്നാം ലോക മഹായുദ്ധത്തിൽ മരണപ്പെട്ട പട്ടാളക്കാരുടെ ഓർമ്മയ്ക്കായി
86. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി?
- ക്ലമന്റ് ആറ്റ്ലി
87. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി?
- ജവഹർലാൽ നെഹ്റു
88. ക്വിറ്റിന്ത്യാ പ്രമേയം തയ്യാറാക്കിയത് ആരാണ്?
- ജവഹർലാൽ നെഹറു
89. ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം?
- 1600
90. ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നതാര്?
- ഗോപാലകൃഷ്ണ ഗോഖലെ
91. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?
- സ്വാമി ദയാനന്ദ സരസ്വതി
92. ഇന്ത്യ സ്വാതന്ത്രം ആവുന്ന കാലത്ത് ഗവർണർ ജനറൽ ആരായിരുന്നു?
- മൗണ്ട് ബാറ്റൺ പ്രഭു
93. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആര്?
- മൗണ്ട് ബാറ്റൺ പ്രഭു
94. സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആര്?
- രാജഗോപാലാചാരി
95. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ഏത്?
- വൈക്കം സത്യാഗ്രഹം
96. കാലാപാനി എന്നറിയപ്പെടുന്ന ജയിൽ എവിടെയാണ്?
- ആൻഡമാൻ നിക്കോബാർ ദ്വീപിൽ
97. ‘ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു’ എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ?
- ഝാൻസി റാണി
98. ഏറ്റവും കൂടുതൽ തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായ വ്യക്തി ആര്?
- മൗലാനാ അബ്ദുൽ കലാം ആസാദ്
99. ഗാന്ധിജിയുടെ ആദ്യ നിരാഹാര സമരം ഏത്?
- അഹമ്മദാബാദ് മിൽ സമരം
100. ‘ബഹിഷ്കൃത ഭാരത്’ എന്ന മറാത്തി പത്രത്തിന്റെ സ്ഥാപകൻ ആര്?
- ഡോ. ബി. ആർ. അംബേദ്കർ
101. ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡി മാർച്ച് ആരംഭിച്ചത് എന്ന്?
- 1930 മാർച്ച് 12
102. സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി എവിടെയാണ് പതാക ഉയർത്താറു ള്ളത്?
- ചെങ്കോട്ട
103. ചൗരിചൗര സംഭവം നടന്ന വർഷം ഏത്?
- 1922 ഫെബ്രുവരി 5
104. ഉപ്പു നിയമം ലംഘിക്കുന്നതിനുവേണ്ടിയുള്ള ഗാന്ധിജിയുടെ ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി വിശേഷിപ്പിച്ചത് എന്തായിരുന്നു?
- ചായക്കോപ്പയിലെ കൊടുങ്കാറ്റ്
105. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ആര്?
- റോബർട്ട് ക്ലൈവ്
106. ഇന്ത്യൻ പീനൽ കോഡിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര്?
- മെക്കാളെ പ്രഭു
107. സ്വാമി വിവേകാനന്ദൻ ആരംഭിച്ച ഇംഗ്ലീഷ് മാസിക ഏത്?
- പ്രബുദ്ധ ദശതം
108. ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽ അടിത്തറയിട്ട യുദ്ധം ഏത്?
- പ്ലാസി യുദ്ധം 1757
109. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷയായ ആദ്യ വനിത ആരാണ്?
- ആനി ബസന്റ്
110. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെ?
- ബോംബെ, ഗോകുൽദാസ് തേജ്പാൽ ഗ്രൗണ്ട്
111. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്?
- 1919 ഏപ്രിൽ 13
112. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
- ഹണ്ടർ കമ്മീഷൻ
113. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറൽ ആര്?
- ജനറൽ ഡയർ
114. ‘മണികർണിക’ എന്ന പേരിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര നായിക ആര്?
- ഝാൻസി റാണി, റാണി ലക്ഷ്മി ഭായ്
115. കിറ്റ് ഇന്ത്യാസമരനായിക എന്നറിയപ്പെടുന്ന വ്യക്തി ആര്?
- അരുണ ആസിഫ് അലി
116. ഏത് സ്വാതന്ത്രസമര സേനാനിയുടെ അനുയായികളാണ് ‘ചെങ്കുപ്പായക്കാർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
- ഖാൻ അബ്ദുൽ ഗാഫർ ഖാൻ
117. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
- ബാലഗംഗാധര തിലക്
118. എവിടെ വെച്ചാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്?
- ബോംബെ, മുംബൈ
119. സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?
- മുഹമ്മദ് ഇഖ്ബാൽ
120. ഗാന്ധിജി ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ ആയിരുന്നു?
- 61 മത്തെ വയസ്സിൽ
121. ‘കേരള ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?
- കെ കേളപ്പൻ
122. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹമായ ചമ്പാരൻ സത്യാഗ്രഹം ഏത് വർഷമായിരുന്നു?
- 1917
123. നാഷണൽ ഹൊറാൾഡ് എന്ന പത്രം സ്ഥാപിച്ചതാര്?
- ജവഹർലാൽ നെഹ്റു
124. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആര്?
- കാനിങ് പ്രഭു
125. മംഗൽ പാണ്ഡേയുടെ ജീവിതകഥ പറയുന്ന ചലച്ചിത്രം ഏത്?
- മംഗൽപാണ്ഡെ ദ റൈസിംഗ്
126. വാഗൺ ട്രാജഡി നടന്ന വർഷം ഏത്?
- 1921 നവംബർ 10
127. വാഗൺ ട്രാജഡി ദുരന്തം നടന്ന റെയിൽവേ ലൈൻ ഏത്?
- തിരൂർ – താനൂർ
128. ഇന്ത്യയിൽ തപാൽ വകുപ്പ് ആരംഭിച്ച ഗവർണർ ജനറൽ?
- ഡൽഹൗസി
129. ‘ഇന്ത്യൻ ഒപ്പീനിയൻ ‘ എന്ന പത്രം ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി സ്ഥാപിച്ചത് ഏതു വർഷം?
- 1903
130. യു. എൻ. ഒ. ആദ്യമായി ദുഃഖ സൂചകമായി പതാക താഴ്തി കെട്ടിയത് എന്നായിരുന്നു?
- ഗാന്ധിജി അന്തരിച്ചപ്പോൾ
131. ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചതാര്?
- രവീന്ദ്രനാഥ ടാഗോർ
132. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
- ഖാൻ അബ്ദുൽ ഗാഫർ ഖാൻ
133. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആര്?
- സർദാർ കെ എം പണിക്കർ
134. കേരളത്തിലെ ഉപ്പ് സത്യാഗ്രഹം ഗാനം ഏത്?
- വരിക വരിക സഹജരെ, രചന- അംശി നാരായണൻ പിള്ള
135. ഇന്ത്യയുടെ രാഷ്ട്ര ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
- ജവഹർലാൽ നെഹ്റു
136. സമ്പൂർണ്ണ വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
- ജയപ്രകാശ് നാരായണൻ
137. ഗാന്ധിജിയുടെ ഇടപെടലിലൂടെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയൻ ആര്?
- കെ പി ആർ ഗോപാലൻ
138. ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?
- ഭഗത് സിംഗ്
139. കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത്?
- ഈസ്റ്റിന്ത്യാ കമ്പനി
140. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വോട്ടർ ആര്?
- ശ്യാം ശരൺ, ഹിമാചൽ പ്രദേശ്
141. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും ഗാന്ധിജി രാജി വെച്ചത് ഏതു വർഷം?
- 1934
142. ചിക്കാഗോയിലെ ലോക മതസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ ആര്?
- സ്വാമി വിവേകാനന്ദൻ
143. ജനറൽ ഡയറിനെ വെടിവെച്ചു കൊന്ന ഇന്ത്യക്കാരൻ ആര്?
- ഉത്തം സിംഗ്
144. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മുസ്ലിം?
- ബദറുദ്ദീൻ ത്യാബ്ജി
145. ആരുടെ വധത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷനാണ് കപൂർ കമ്മീഷൻ?
- മഹാത്മാഗാന്ധി
146. കിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് എന്ന്?
- ആഗസ്റ്റ് 9
147. ജവഹർലാൽ നെഹ്റുവിനെ ‘ഋതുരാജൻ’ എന്ന് വിശേഷിപ്പിച്ചതാര്?
- രവീന്ദ്രനാഥ ടാഗോർ
148. നിയമലംഘനത്തിന് തുടക്കം കുറിച്ച സത്യാഗ്രഹം?
- ഉപ്പു സത്യാഗ്രഹം 1930
149. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡണ്ട് ആര്?
- ആനി ബസെന്റ്
150. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ രണ്ടാമത്തെ വിദേശ വനിത?
- നെല്ലി സെൻഗുപ്ത
151. ആനി ബസന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത് എവിടെ വെച്ച്?
- അടയാർ, മദ്രാസ്
152. വിനോബാ ഭാവെയുടെ യഥാർത്ഥ പേര് എന്തായിരുന്നു?
- വിനായക് നർഹരി
153. ഇന്ത്യയുടെ പരമോന്നത നീതിപീഠം?
- സുപ്രീംകോടതി
154. ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?
- സ്വാമി വിവേകാനന്ദൻ
155. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?
- ജെ ബി കൃപലാനി
156. ഖിലാഫത്ത് പ്രസ്ഥാനം ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ്?
- തുർക്കി
157. വാസ് കോ ഡി ഗാമ കപ്പലിറങ്ങിയത് എവിടെ?
- കാപ്പാട്, കോഴിക്കോട്
158. അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാര്?
- ഗാന്ധിജി
159. ‘ഇന്ത്യ വിൻസ് ഫ്രീഡം’ ആരുടെ ആത്മകഥയാണ്?
- മൗലാന അബ്ദുൽ കലാം ആസാദ്
160. ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം?
- കൊൽക്കത്ത സമ്മേളനം 1901
161. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആര്?
- കെ കേളപ്പൻ
162. ഇന്ത്യയോടൊപ്പം ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ?
- ദക്ഷിണകൊറിയ, കോംഗോ
163. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?
- 1950 ജനുവരി 26
164. കയ്യൂർ സമരത്തെ ആസ്പദമാക്കി ‘ചിരസ്മരണ’ എന്ന നോവൽ രചിച്ചത് ആര്?
- നിരജ്ഞന
165. വട്ടമേശ സമ്മേളനങ്ങൾ നടന്നത് എവിടെയാണ്?
- ലണ്ടൻ
166. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന ഗാന്ധിജിയുടെ മുദ്രാവാക്യം ഏതു സമരത്തിലായിരുന്നു?
- ക്വിറ്റിന്ത്യാ സമരം
167. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്?
- 168 ദിവസം
168. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്?
- പഴശ്ശിരാജ
169. “നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം മറഞ്ഞു പോയിരിക്കുന്നു എങ്ങും ഇരുട്ടാണ് “ഗാന്ധിജിയുടെ മരണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?
- ജവഹർലാൽ നെഹ്റു
170. ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം എവിടെയായിരുന്നു?
- കൊൽക്കത്ത
171. ഗാന്ധിജി ആരംഭിച്ച പത്രം ഏത്?
- യംങ് ഇന്ത്യ
172. പഠിക്കൂ, പോരാടു, സംഘടിക്കു ആരുടെ ഉത്ബോധനം ആണ് ഇത്?
- ബി ആർ അംബേദ്കർ
173. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി ആര്?
- സർദാർ വല്ലഭായി പട്ടേൽ
174. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ വനിതാ രക്തസാക്ഷി?
- പ്രീതിലതാ വഡേദാർ
175. ഗാന്ധിജി അവതരിപ്പിച്ച വിദ്യാഭ്യാസ പദ്ധതിയുടെ പേര് എന്തായിരുന്നു?
- വാർദ്ധാ പദ്ധതി
176. മുഹമ്മദ് ഇഖ്ബാൽ സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തി ഗാനം ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്?
- ഉറുദു
177. “എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്” ഇത് ആരുടെ വാക്കുകൾ?
- ഗാന്ധിജി
178. വാഗൺ ട്രാജഡി ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
- മലബാർ കലാപം
179. ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് സുഭാഷ് ചന്ദ്രബോസ് ആരെ പറ്റിയാണ് പറഞ്ഞത്?
- സ്വാമി വിവേകാനന്ദൻ
180. “ഇന്ത്യയുടെ വാനമ്പാടി എന്ന് എനിക്കു ലഭിച്ച ബഹുമതി ഞാൻ ഇവർക്കു നൽകുന്നു “എന്ന് സരോജിനി നായിഡു ആരോടാണ് പറഞ്ഞത്?
- എം എസ് സുബ്ബലക്ഷ്മി
181. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് എന്ന്?
- 1931 മാർച്ച് 23
182. ഇന്ത്യൻ പാർലമെന്റ് മന്ദിരം രൂപകൽപന ചെയ്ത വിദേശി ആര്?
- ഹെർബർട്ട് ബേക്കർ
183. മൗലാനാ അബ്ദുൽ കലാം സ്ഥാപിച്ച പത്രം ഏത്?
- അൽ – ഹിലാൽ
184. ദേശീയ പതാകയിലെ നിറങ്ങൾ ഏതെല്ലാം?
- കുങ്കുമം, വെള്ള, പച്ച
185. ഭഗത് സിങ്ങിനെ വധശിക്ഷയ്ക്ക് വിധിച്ചത് ഏതു കേസിലായിരുന്നു?
- ലാഹോർ ഗൂഢാലോചന കേസ്
186. മെയ്ദിനം ആദ്യമായി ഇന്ത്യയിൽ ആഘോഷിച്ച വർഷം ഏത്?
- 1923
187. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
- സി ആർ ദാസ്
188. ഇന്ത്യൻ ദേശീയ പതാകയിൽ ധൈര്യത്തെയും ത്യാഗത്തെയും സൂചിപ്പിക്കുന്ന നിറം ഏത്?
- കുങ്കുമം
189. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തതാര്?
- പിംഗലി വെങ്കയ്യ
190. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത ഇന്ദിരാഗാന്ധിയെ ഏതു ജയിലാണ് അടച്ചത്?
- നൈനി ജയിൽ
1. Who composed the national anthem of India, Jana Gana Mana
- Rabindranath Tagore
2. Whose words are “At the stroke of the midnight hour, while the world sleeps, India will awake to life and freedom”?
- Jawaharlal Nehru
3. Who was the first martyr of the First War of Independence in 1857
- Mangal Pandey
4. Who was the youngest martyr of Indian freedom struggle
- Khudiram Bose, 18 years
5. In which state is Champaran, where Gandhiji’s first Satyagraha in India took place
- Bihar
6. Who declared “India needs food, not religion”
- Swami Vivekananda
7. Who killed General Michael O’ Dyer in revenge for Jallianwala Bagh massacre
- Udham Singh
8. Who founded Naujawan Bharat Sabha in Punjab
- Bhagat Singh
9. Freedom fighter who died after 63-day hunger strike
- Jatindra Nath Das
10. Freedom fighter known as ‘Tiger of Bengal’
- Bipin Chandra Pal
11. Who is known as father of local self-government in India
- Lord Ripon
12. In which newspaper was Jana Gana Mana first published
- Tattvabodhini
13. Highest rank an Indian could hold in British army during British rule
- Subedar
14. When did Attingal revolt take place
- 15 April 1721
15. Organization that led Indian freedom struggle
- Indian National Congress
16. Who founded Indian National Congress
- A.O. Hume
17. Who suggested the name ‘Indian National Congress’
- Dadabhai Naoroji
18. Malayali who became President of INC
- C. Sankaran Nair
19. Woman whom Nehru called ‘Rani’
- Rani Gaidinliu
20. Leader known as ‘Mother of Indian Revolution’
- Madam Bhikaiji Cama
21. Who founded ‘Bengal Swadeshi Stores’ related to Swadeshi movement
- P.C. Roy
22. Who said “Unity in diversity is India”
- Rabindranath Tagore
23. President of INC during Quit India Movement
- Maulana Abul Kalam Azad
24. Freedom fighter known as ‘Nightingale of India’
- Sarojini Naidu
25. Leader who led integration of princely states after independence
- Sardar Vallabhbhai Patel
26. In which Vallathol work are the lines “Bharatamennu peru kett…” present
- Divaswapnam
27. Major event in Malabar, Kerala related to Quit India movement
- Keezariyur Bomb Case
28. Political guru of Gopal Krishna Gokhale
- M.G. Ranade
29. Who founded Kasturba Mahila Uddhan
- Sarala Ben
30. Who is known as ‘Bardoli Gandhi’
- Sardar Vallabhbhai Patel
31. Where did Dandi March begin
- Sabarmati Ashram
32. First General Secretary of INC
- A.O. Hume
33. Social reformer who opposed activities of Indian National Congress
- Sir Syed Ahmad Khan
34. Who designed Indian National Flag
- Pingali Venkayya
35. Who composed Vande Mataram
- Bankim Chandra Chatterjee
36. India-Pakistan border line is known as
- Radcliffe Line
37. Who said “Political freedom is not to be begged, it is to be fought for”
- Bal Gangadhar Tilak
38. Centre of Salt Satyagraha in Kannur
- Payyannur
39. Who translated Gandhiji’s autobiography into English
- Mahadev Desai
40. Freedom fighter known as ‘Mahamana’
- Madan Mohan Malaviya
41. Only Keralite who became President of Indian National Congress
- Chetur Sankaran Nair
42. Who composed famous Tamil patriotic song ‘Oodi Vilayadu Papa’
- Subramania Bharati
43. Who gave music to ‘Raghupati Raghava Raja Ram’ sung during Dandi March
- Vishnu Digambar Paluskar
44. Who first called Gandhiji ‘Father of the Nation’
- Subhash Chandra Bose
45. Who renounced knighthood in protest of Jallianwala Bagh massacre
- Rabindranath Tagore
46. Whose picture was unveiled by Gandhiji at Kozhikode Town Hall on 11 Jan 1934
- K. Madhavan Nair
47. First person to become Congress President through election
- Subhash Chandra Bose
48. Which event did Gandhiji call ‘Modern miracle of modern times’
- Temple Entry Proclamation
49. British Governor who abolished Sati
- Lord William Bentinck
50. Year of Malabar Rebellion
- 1921
51. Leader known as ‘Grand Old Man of India’
- Dadabhai Naoroji
52. Person known as ‘Keeper of Gandhiji’s conscience’
- C. Rajagopalachari
53. Person chosen by Gandhiji as first Satyagrahi of Individual Satyagraha in 1940
- Acharya Vinoba Bhave
54. Who said “Give me blood and I will give you freedom”
- Subhash Chandra Bose
55. Father of modern Western education in India
- Lord William Bentinck
56. Freedom fighter known as ‘Netaji’
- Subhash Chandra Bose
57. Common forum of nations that gained independence from British rule
- Commonwealth
58. Freedom fighter known as ‘Sikkim Gandhi’
- Trilokjon Pokhrel
59. First Indian elected to British Parliament
- Dadabhai Naoroji
60. Year Indian National Congress was established
- December 1885
61. Only occasion when Gandhiji became Congress President
- Belgaum Session 1924
62. Who first coined slogan ‘Jai Hind’
- Subhash Chandra Bose
63. Freedom fighter known as ‘Lion of Punjab’
- Lala Lajpat Rai
64. Founder of Servants of India Society and political guru of Gandhiji
- Gopal Krishna Gokhale
65. Known as ‘Grand Old Lady of Indian National Movement’
- Annie Besant
66. Known as ‘Nightingale of India’
- Sarojini Naidu
67. Viceroy who partitioned Bengal
- Lord Curzon
68. Freedom fighter whose birthday is 15 August
- Aurobindo Ghosh
69. Who founded Indian National Army
- Subhash Chandra Bose
70. Known as ‘Father of Modern India’
- Lord Dalhousie
71. First Congress President to appear on postage stamp
- Mahatma Gandhi
72. Who wrote book ‘The Indian War of Independence’
- V.D. Savarkar
73. Person given title ‘First man of Indian freedom struggle’
- Bal Gangadhar Tilak
74. Who started Indian Independence League in Japan
- Rash Behari Bose
75. Freedom fighter who became a saint after revolutionary activities
- Aurobindo Ghosh
76. Year of First War of Independence
- 1857
77. Place where First War of Independence started
- Meerut, Uttar Pradesh
78. What did British call 1857 revolt
- Sepoy Mutiny
79. Who said “Freedom is not to be begged, it is to be seized”
- Lala Lajpat Rai
80. Who described 1857 revolt as ‘First War of Independence’
- V.D. Savarkar
81. When did India get independence
- 15 August 1947
82. British Prime Minister who announced Communal Award
- Ramsay MacDonald
83. Who translated Vande Mataram into English
- Aurobindo Ghosh
84. Who declared “Swaraj is my birthright”
- Bal Gangadhar Tilak
85. India Gate was built in memory of whom
- Soldiers who died in World War I
86. British Prime Minister when India got independence
- Clement Attlee
87. First Prime Minister of India
- Jawaharlal Nehru
88. Who prepared Quit India Resolution
- Jawaharlal Nehru
89. Year East India Company was established
- 1600
90. Political guru of Gandhiji and Muhammad Ali Jinnah
- Gopal Krishna Gokhale
91. Who first gave slogan ‘India for Indians’
- Swami Dayananda Saraswati
92. Governor General when India became independent
- Lord Mountbatten
93. First Governor General of independent India
- Lord Mountbatten
94. Last Governor General of independent India
- C. Rajagopalachari
95. First organized struggle against untouchability in India
- Vaikom Satyagraha
96. Jail known as ‘Kala Pani’
- Andaman and Nicobar Islands
97. Whom did Nehru call ‘A luminous point in a dark background’
- Rani of Jhansi
98. Person who served as Congress President maximum times
- Maulana Abul Kalam Azad
99. First hunger strike by Gandhiji
- Ahmedabad Mill Strike
100. Founder of Marathi newspaper ‘Bahishkrit Bharat’
- Dr. B.R. Ambedkar
101. When did Gandhiji start historic Dandi March
- 12 March 1930
102. Where does Prime Minister hoist flag on Independence Day
- Red Fort
103. Year of Chauri Chaura incident
- 5 February 1922
104. How did Viceroy Irwin describe Gandhiji’s Dandi March
- Storm in a teacup
105. Who is known as ‘Babar of British India’
- Robert Clive
106. Architect of Indian Penal Code
- Lord Macaulay
107. English magazine started by Swami Vivekananda
- Prabuddha Bharata
108. War that laid foundation of British rule in India
- Battle of Plassey 1757
109. First woman President of Indian National Congress
- Annie Besant
110. Venue of first session of Indian National Congress
- Bombay, Gokuldas Tejpal Ground
111. Year of Jallianwala Bagh massacre
- 13 April 1919
112. Commission that investigated Jallianwala Bagh massacre
- Hunter Commission
113. British general who led Jallianwala Bagh massacre
- General Dyer
114. Freedom fighter known as ‘Manikarnika’
- Rani of Jhansi, Rani Lakshmibai
115. Heroine of Quit India Movement
- Aruna Asaf Ali
116. Followers of which freedom fighter were called ‘Red Shirts’
- Khan Abdul Gaffar Khan
117. Known as ‘Father of Indian Unrest’
- Bal Gangadhar Tilak
118. Venue where Quit India Resolution was presented
- Bombay, Mumbai
119. Who composed patriotic song ‘Sare Jahan Se Achha’
- Muhammad Iqbal
120. At what age did Gandhiji undertake Dandi March
- 61 years
121. Known as ‘Kerala Gandhi’
- K. Kelappan
122. Year of Gandhiji’s first Satyagraha, Champaran Satyagraha
- 1917
123. Who founded newspaper National Herald
- Jawaharlal Nehru
124. Last Governor General of British India
- Lord Canning
125. Movie based on life of Mangal Pandey
- Mangal Pandey: The Rising
126. Year of Wagon Tragedy
- 10 November 1921
127. Railway line where Wagon Tragedy occurred
- Tirur – Tanur
128. Governor General who started postal department in India
- Lord Dalhousie
129. Year Gandhiji started ‘Indian Opinion’ newspaper in South Africa
- 1903
130. When did UNO first lower flag as mark of mourning
- When Gandhiji died
131. Who called Gandhiji ‘Mahatma’
- Rabindranath Tagore
132. Known as ‘Frontier Gandhi’
- Khan Abdul Gaffar Khan
133. Who called Pazhassi Raja ‘Lion of Kerala’
- Sardar K.M. Panikkar
134. Song of Salt Satyagraha in Kerala
- Varika Varika Sahajare, by Anshi Narayanan Pillai
135. Known as ‘Architect of Modern India’
- Jawaharlal Nehru
136. Propounder of Total Revolution
- Jayaprakash Narayan
137. Keralite who escaped death sentence due to Gandhiji’s intervention
- K.P.R. Gopalan
138. Who first coined slogan ‘Inquilab Zindabad’
- Bhagat Singh
139. Company established by British for trade in India
- East India Company
140. First voter of independent India
- Shyam Saran, Himachal Pradesh
141. Year Gandhiji resigned from Indian National Congress
- 1934
142. Indian who gained world attention through speech at Chicago Parliament of Religions
- Swami Vivekananda
143. Indian who shot and killed General Dyer
- Udham Singh
144. First Muslim President of Indian National Congress
- Badruddin Tyabji
145. Commission that investigated assassination of whom
- Mahatma Gandhi, Kapur Commission
146. Date observed as Quit India Day
- 9 August
147. Who called Jawaharlal Nehru ‘Rituraj’
- Rabindranath Tagore
148. Satyagraha that started law-breaking movement
- Salt Satyagraha 1930
149. First woman President of Indian National Congress
- Annie Besant
150. Second foreign woman President of Indian National Congress
- Nellie Sengupta
151. Where did Annie Besant start Home Rule Movement
- Adyar, Madras
152. Real name of Vinoba Bhave
- Vinayak Narhari
153. Supreme judicial body of India
- Supreme Court
154. Whose birthday is celebrated as National Youth Day
- Swami Vivekananda
155. Congress President when India got independence
- J.B. Kripalani
156. Khilafat Movement was related to which country
- Turkey
157. Where did Vasco da Gama land
- Kappad, Kozhikode
158. Who founded All India Harijan Samaj
- Gandhiji
159. Whose autobiography is ‘India Wins Freedom’
- Maulana Abul Kalam Azad
160. First Congress session attended by Gandhiji
- Calcutta Session 1901
161. Who led Salt Satyagraha in Kerala
- K. Kelappan
162. Other countries that celebrate Independence Day on 15 August along with India
- South Korea, Congo
163. Date Indian Constitution came into effect
- 26 January 1950
164. Who wrote novel ‘Chirasmarana’ based on Kayyur struggle
- Nirajana
165. Where were Round Table Conferences held
- London
166. Gandhiji’s slogan ‘Do or Die’ was related to which movement
- Quit India Movement
167. How many days did Gandhiji live in independent India
- 168 days
168. King of Malabar who fought against British
- Pazhassi Raja
169. Who said “The light has gone out of our lives and darkness is everywhere” about Gandhiji’s death
- Jawaharlal Nehru
170. Capital of India before Delhi
- Calcutta
171. Newspaper started by Gandhiji
- Young India
172. Whose teaching is ‘Educate, Agitate, Organize’
- B.R. Ambedkar
173. First Deputy Prime Minister of independent India
- Sardar Vallabhbhai Patel
174. First woman martyr of Indian freedom struggle
- Pritilata Waddedar
175. Name of education scheme introduced by Gandhiji
- Wardha Scheme
176. In which language did Muhammad Iqbal write ‘Sare Jahan Se Achha’
- Urdu
177. Whose words are “My only claim is truth and non-violence”
- Gandhiji
178. Wagon Tragedy is related to which rebellion
- Malabar Rebellion
179. Whom did Subhash Chandra Bose call ‘Spiritual father of national movement’
- Swami Vivekananda
180. To whom did Sarojini Naidu say “I give the title Nightingale of India which I received, to her”
- M.S. Subbulakshmi
181. When were Bhagat Singh, Rajguru, Sukhdev hanged by British
- 23 March 1931
182. Foreigner who designed Indian Parliament building
- Herbert Baker
183. Newspaper started by Maulana Abul Kalam Azad
- Al-Hilal
184. Colors in National Flag
- Saffron, White, Green
185. Case in which Bhagat Singh was sentenced to death
- Lahore Conspiracy Case
186. Year May Day was first celebrated in India
- 1923
187. Political guru of Subhash Chandra Bose
- C.R. Das
188. Color in Indian National Flag that symbolizes courage and sacrifice
- Saffron
189. Who designed Indian National Flag
- Pingali Venkayya
190. Jail where Indira Gandhi was imprisoned for participating in 1942 Quit India Movement
- Naini Jail

0 അഭിപ്രായങ്ങള്‍