കേരളത്തിലെ മണ്ണിനങ്ങള്‍ | Types of Soils in Kerala

കേരളത്തിലെ മണ്ണിനങ്ങള്‍

കേരളത്തിലെ പ്രധാന മണ്ണിനങ്ങള്‍

* ലാറ്ററൈറ്റ് മണ്ണ് (ചെങ്കല്‍ മണ്ണ്)

* ചെമ്മണ്ണ്

* തീരദേശ എക്കല്‍ മണ്ണ്

* നദീതട എക്കല്‍ മണ്ണ്

* ഓണാട്ടുകര എക്കല്‍ മണ്ണ്

* കുട്ടനാട് എക്കല്‍ മണ്ണ്

* സലൈ ന്‍ ഹൈഡ്രോ മോർഫിക് മണ്ണ് 

* കരിമണ്ണ് (റിഗര്‍)

* വനമണ്ണ്

എന്തിന്റെ അടിസ്ഥാനത്തിലാണ് കേ രളത്തിലെ മണ്ണിനങ്ങളെ തരംതിരിച്ചിരിക്കുന്നത്-
ഭൂമിശാസ്ത്രപരവും ഭൗതിക രാസഘടകങ്ങളുടെയും
അടിസ്ഥാനപരമായി കേ രളത്തിലെ മണ്ണിനങ്ങള്‍ - അമ്ല സ്വഭാവമുള്ളതാണ്
അമ്ല സ്വഭാവമുള്ള മണ്ണിനങ്ങളുടെ പ്ര ത്യേകതകള്‍

* കാര്‍ബണ്‍ സംവഹനശേ ഷി കുറവ്

* ജലത്തെ നിലനിര്‍ത്താനുള്ള കഴിവ് കുറവ്

* ഫോസ്‌ഫെറ്റ്, ധാതുക്കള്‍ എന്നിവയെ മണ്ണില്‍ ഉറപ്പിക്കാനുള്ള കഴിവ് വളരെ കുറവ്

മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന പ്ര ധാന ഘടകങ്ങള്‍

* കാലാവസ്ഥ

* ഭൂപ്രകൃതി

* സസ്യജാലം

* ജലലഭ്യത

കേരളത്തിലെ മണ്ണില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന മൂലകം - ഇരുമ്പ്

1. ലാറ്ററൈറ്റ് മണ്ണ്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണ് - ലാറ്ററൈറ്റ്

ലാറ്ററൈറ്റ് മണ്ണ് അറിയപ്പെടുന്ന  മറ്റൊരു പേര് - ചെങ്കല്‍മണ്ണ്

കേരളത്തില്‍ ലാറ്ററൈറ്റ് മണ്ണ് എത്ര ശതമാനം കാണപ്പെടുന്നു - 65%

ജലം തങ്ങിനില്‍ക്കാത്ത മണ്ണിനമാണ് - ലാറ്ററൈറ്റ് മണ്ണ്

ലാറ്ററൈസേഷന് കാരണമാകുന്ന ഘടകങ്ങള്‍-

* ശക്തമായ മഴ

* ഉയര്‍ന്ന താപനില

ലാറ്ററൈറ്റ് മണ്ണിന്റെ പി എച്ച് മൂല്യം - 4.5 മുതല്‍ 6.2 വരെ

ലാറ്ററൈറ്റ് മണ്ണില്‍ കുറവായി കാണപ്പെ ടുന്ന ഘടകങ്ങള്‍

* നൈട്രജന്‍

* ഫോസ്ഫറസ്

* പൊട്ടാസ്യം

കേരളത്തില്‍ ലാറ്ററൈറ്റ് മണ്ണില്‍ കൃഷി ചെ യ്യുന്ന പ്രധാന വിളകള്‍

* റബ്ബര്‍

* കശുമാവ്

* കുരുമുളക്

* കാപ്പി

2. ചെ മ്മണ്ണ്

കേരളത്തില്‍ ചെമ്മണ്ണ് കാണപ്പെടുന്ന ഭാഗം - കുന്നിന്‍ ചരിവുകള്‍
കേരളത്തില്‍ ചെമ്മണ്ണ് പൊതുവെ കാണപ്പെടുന്നത് - തിരുവനന്തപുരത്തിന്റെ
തെക്ക്ഭാഗം

ചെമ്മണ്ണിന് ചുവന്ന നിറം ലഭിക്കാനുള്ള കാരണം - അയണ്‍ ഓക്‌സൈഡിന്റെ സാന്നിധ്യം

ചെമ്മണ്ണിന്റെ ഫലപുഷ്ടി ഇല്ലായ്മയ്ക്ക് കാരണം - ജൈ വ വസ്തുക്കളുടെയും
സസ്യജന്യ പോഷകങ്ങളുടെയും കുറവ്.

ചെമ്മണ്ണില്‍ കൃഷി ചെ യ്യുന്ന പ്രധാന വിളകള്‍

* നാളികേരം

* മരിച്ചീനി

* അടയ്ക്ക

3. തീരദേശ എക്കല്‍ മണ്ണ്

അമ്ലത്വം കൂടുതലുള്ള മണ്ണിനമാണ് - തീരദേശ എക്കല്‍ മണ്ണ്

തീരദേശ എക്കല്‍ മണ്ണിന്റെ പി എച്ച് മൂല്യം - 6.5 ല്‍ താഴെ

തീരദേശ എക്കല്‍ മണ്ണ് കാണപ്പെടുന്നത് - തീരപ്രദേശങ്ങളില്‍

കേരളത്തിന്റെ പടിഞ്ഞാറന്‍ സമുദ്ര തീരത്തും അതിനോട്‌ ചേര്‍ന്ന് സമതല
പ്രദേശത്തും കണ്ടുവരുന്ന മണ്ണിനം - തീരദേശ എക്കല്‍ മണ്ണ്.

തീരദേശ എക്കല്‍ മണ്ണിന്റെ പ്രത്യേ കതകള്‍

* ഫലപുഷ്ടി കുറവ്

* ജലത്തെ നിലനിര്‍ത്താനുള്ള കഴിവ് കുറവ്

4. നദീതട എക്കല്‍ മണ്ണ്

നദീതട എക്കല്‍ മണ്ണിന്റെ ഏറ്റവും പ്ര ധാനപ്പെട്ട സവിശേഷത - അമ്ലഗുണം
നദീതട എക്കല്‍ മണ്ണിന്റെ ഏറ്റവും പ്ര ധാന പ്രത്യേകതകള്‍

* ഫലഭൂഷ്ടത

* ജലത്തെ തങ്ങിനിര്‍ത്താന്‍ ഉള്ള കഴിവ്
നദീതട എക്കല്‍ മണ്ണ് കാണപ്പെടുന്ന കേ രളത്തിലെ ജില്ല - കൊല്ലം.

നദീതട എക്കല്‍ മണ്ണില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍

* നെല്ല്

* മരിച്ചീനി

* അടയ്ക്ക

5. ഓണാട്ടുകര എക്കല്‍ മണ്ണ്

ഓണാട്ടുകര എക്കല്‍ മണ്ണ് രൂപം കൊള്ളുന്നതിന് കാരണം - കടല്‍ വസ്തുക്കളുടെ
നിക്ഷേപം

ഓണാട്ടുകര എക്കല്‍ മണ്ണിന്റെ പ്ര ധാന പോരായ്മ - സസ്യങ്ങള്‍ക്ക് ആവശ്യമായ
പോഷകങ്ങളുടെ കുറവ്
ഓണാട്ടുകര എക്കല്‍ മണ്ണ് പ്ര ധാനമായും കാണപ്പെടുന്ന സ്ഥലങ്ങള്‍

* കരുനാഗപ്പള്ളി

* കാര്‍ത്തികപ്പള്ളി

* മാവേ ലിക്കര

പ്ര ധാനമായും കൃഷി ചെയ്യുന്ന വിളകള്‍

* നാളികേരം

* നെല്ല്

* മരിച്ചീനി

6. സലൈന്‍ ഹൈഡ്രോ മോർഫിക് മണ്ണ്.

സലൈന്‍ ഹൈഡ്രോ മോർഫിക് മണ്ണിനത്തിന് ഉദാഹരണങ്ങള്‍

* പൊക്കാളി മണ്ണ് (എറണാകുളം)

* കൈപ്പാട് മണ്ണ് ( കണ്ണൂര്‍ )

സലൈന്‍ ഹൈഡ്രോ മോർഫിക് മണ്ണില്‍ കൃഷി ചെയ്യുന്ന പ്രധാന വിള - നെല്ല്
ഈ മണ്ണില്‍ കൃഷി ചെയ്യുന്ന നെല്ലിന്റെ കാലയളവ് - ഓഗസ്റ്റ് - ഡിസംബര്‍

സലൈ ന്‍ ഹൈഡ്രോ മോർഫിക് മണ്ണ് കാണപ്പെ ടുന്ന ജില്ലകള്‍

* ആലപ്പുഴ

* തൃശ്ശൂര്‍

* കണ്ണൂര്‍

7. കരിമണ്ണ്

കരിമണ്ണ് അറിയപ്പെ ടുന്ന മറ്റ് പേരുകള്‍

* കറുത്ത പരുത്തി മണ്ണ്

* റിഗര്‍ മണ്ണ്

* കറുത്ത മണ്ണ്

കരിമണ്ണിന്റെ പി എച്ച് മൂല്യം - 7.0 മുതല്‍ 8.5 വരെ

പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് - കരിമണ്ണ്

കേരളത്തില്‍ കരിമണ്ണ് കാണപ്പെടുന്ന 
പ്രദേശം/ പ്രധാനമായും കാണപ്പെടുന്ന സ്ഥലം -
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്ക്.

കരിമണ്ണില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍

* പരുത്തി

* നിലക്കടല

പാലക്കാട് ജില്ലയിലെ ചിറ്റൂരിലെ താഴ്ന്ന പ്രദേശങ്ങളില്‍ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ
താഴ്ചയില്‍ കാണപ്പെടുന്ന മണ്ണിനം - പൂന്തല്‍പാടം മണ്ണ്

കര്‍ഷകരെ നെല്‍കൃഷിയിലേക്ക് തിരികെ കൊണ്ടുവരാന്‍ പാലക്കാട് ജില്ലാ
പഞ്ചായത്തിന്റെ സഹകരണത്തോടെ കേരള കാര്‍ഷിക സര്‍വകലാശാലയിലെ
ശാസ്ത്രജ്ഞൻ തയ്യാറാക്കിയ പദ്ധതി - ഗലസ
GALASA - Group Approach for Locally Adapted Sustainable Agriculture )

8. വനമണ്ണ്

വനമണ്ണിന്റെ പ്രധാന നിറം - ഇരുണ്ട ചുവപ്പ് കലര്‍ന്ന തവിട്ട് നിറം

കേരളത്തില്‍ വനമണ്ണ് കാണപ്പെ ടുന്ന ജില്ലകള്‍

* ഇടുക്കി

* പാലക്കാട്

* വയനാട്

വനമണ്ണിന്റെ പി എച്ച് മൂല്യം - 5.5 മുതല്‍ 6.3 വരെ

വനമണ്ണില്‍ പ്രധാനമായും കൃഷി ചെ യ്യുന്ന വിളകള്‍

* റബ്ബര്‍

* തേയില

* കുരുമുളക്

* കാപ്പി

* ഏലം

9. കുട്ടനാട് മണ്ണ്

സമുദ്ര നിരപ്പില്‍ നിന്ന് താഴെ കൃഷി ചെ യ്യുന്ന കേരളത്തിലെ പ്രദേശമാണ് - കുട്ടനാട് 

കുട്ടനാട്ടില്‍ കാണപ്പെ ടുന്ന മണ്ണിനമാണ് - കുട്ടനാട് മണ്ണ്

കുട്ടനാട് മണ്ണിന്റെ പ്ര ത്യേകത - ലവണത്വമുള്ള അമ്ലമണ്ണ്

ലോകത്ത് കൃഷി ചെ യ്യുന്ന സ്ഥലങ്ങളുടെ ആകെ വിസ്തൃതിയില്‍ കുട്ടനാടിന്റെത് - 875
ച. കി. മീ

10. കായല്‍ മണ്ണ്

കായല്‍ മണ്ണിന്റെ നിറം - ഇരുണ്ട തവിട്ട് നിറം

കേരളത്തില്‍ കായല്‍ മണ്ണ് കാണപ്പെ ടുന്ന ജില്ലകള്‍ - കോട്ടയം, ആലപ്പുഴ.

കായല്‍മണ്ണില്‍ ഉപ്പിന്റെ സാന്നിധ്യമുള്ളതിനാല്‍ ഉപരിതലത്തില്‍ കാണപ്പെ ടുന്ന നിറം -
വെളുപ്പ്.

11. കരപ്പാടം മണ്ണ്

നദിയുടെ ഒഴുക്കിന്റെ ഫലമായി രൂപം കൊള്ളുന്ന മണ്ണിനം - കരപ്പാടം മണ്ണ്

കുട്ടനാടിന്റെ ഉയര്‍ന്ന പ്രദേശത്ത് കാണപ്പെ ടുന്ന മണ്ണിനം - കരപ്പാടം മണ്ണ്

കരപ്പാടം മണ്ണിന്റെ പ്ര ധാന പ്രത്യേകത - ഉയര്‍ന്ന അമ്ലത്വം

12. കാരി മണ്ണ്

കാരി മണ്ണ് കാണപ്പെടുന്ന കേരളത്തിലെ ജില്ലകള്‍

* ആലപ്പുഴ

* കോട്ടയം

* എറണാകുളം

സമുദ്ര നിരപ്പില്‍ നിന്നും ഒരു മീറ്റര്‍ മുതല്‍ 2 മീറ്റര്‍ വരെ താഴെ യായി കാണപ്പെ ടുന്ന
മണ്ണിനമാണ് - കാരി മണ്ണ്.
 
 

 

Post a Comment

0 Comments