കേരളത്തിലെ ക്ഷേമപദ്ധതികൾ | Social Welfare Schemes of Kerala
1. താലോലം പദ്ധതി
- 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുന്ന പദ്ധതി
2. ഭൂമിക പദ്ധതി
- ലിംഗപദവിയുമായി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും, കൗൺസലിങ്ങും നൽകുന്നതിനുള്ള പദ്ധതി
3. ഹമാരാ കാർഡ്
- അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് കേരളത്തിൽ നൽകുന്ന ആദ്യ ഔദ്യോഗിക രേഖ
4. ആർദ്രം മിഷൻ
- രോഗീസൗഹാർദപരമായ ഒരു സമീപനം സർക്കാർ ആശുപത്രിയിൽ നിന്നും ലഭ്യമാക്കുന്ന പദ്ധതി
5. മംഗല്യ
- വിധവളുടെ പുനർവിവാഹത്തിനുള്ള പദ്ധതി
6. സനാഥബാല്യം
- കേരളത്തിലെ അംഗീകൃത അനാഥാലയങ്ങളിലെ കുട്ടികളെ ദത്തെടുക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കിയ പദ്ധതി
7. ഹരിതകേരളം
- മാലിന്യസംസ്കരണം, കാര്‍ഷികവികസനം, ജലവിഭവസംരക്ഷണം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകുന്ന പദ്ധതി
8. ലൈഫ് മിഷൻ
- എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങൾക്കും അഞ്ച് വർഷം കൊണ്ട് വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതി
9. സുകൃതം പദ്ധതി
- 18 വയസിന് താഴെയുള്ള കുട്ടികളിലെ ക്യാൻസർ രോഗം ഭേദമാക്കാനാവശ്യമായ ചികിത്സാപദ്ധതി
10. അമൃത് പദ്ധതി
- 30 വയസിൽ മുകളിലുള്ളവർക്ക് വരുന്ന ജീവിതശൈലി രോഗങ്ങൾക്ക് നൽകുന്ന ചികിത്സയും മരുന്നു സഹായവും
11. മൃതസഞ്ജീവനി പദ്ധതി
- കേരള സർക്കാരിന്റെ അവയവദാനപദ്ധതി
12. സ്നേഹസാന്ത്വനം പദ്ധതി
- കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്കുവേണ്ടി ഏർപ്പെടുത്തിയിട്ടുള്ള വിപുലമായ സഹായങ്ങളടങ്ങിയ പദ്ധതി
13. സ്നേഹസ്പർശം പദ്ധതി
- ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതി
14. ആശ്വാസകിരണം പദ്ധതി
- രോഗികളെ പരിചരിക്കുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുള്ള പരിചാരകർക്ക് പ്രതിമാസം 400 രൂപ ധനസഹായം നൽകിവരുന്ന പദ്ധതി
15. വയോമിത്രം പദ്ധതി
- 65 വയസ്സിനുമുകളിൽ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി
16. കാരുണ്യ ഡെപ്പോസിറ്റ് പദ്ധതി
- അനാഥരും, നിരാലംബരും, വികലാംഗരും, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികളിൽ നിന്ന് സ്ഥാപനങ്ങളിൽ നിന്ന് പണം സ്വരൂപിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതി
17. ശ്രുതിതരംഗം പദ്ധതി
- ബധിരരും മൂകരുമായ 13 വയസ്സ് വരെയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഇംപ്ലാന്റേഷൻ സർജറിയിലൂടെ ബധിരമൂകതയിൽ നിന്ന് നിത്യമോചനം നൽകുന്ന പദ്ധതി
18. സ്നേഹപൂർവ്വം
- അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികളുടെ പഠനം നിർബാധം തുടരുന്നതിനായി ആവിഷ്കരിച്ച പദ്ധതി
19. സമഗ്ര ആപ്ലിക്കേഷൻ
- സാമൂഹ്യക്ഷേമ പെൻഷനുകളുടെ വിവരങ്ങൾ സ്മാർട്ട് മൊബൈൽ ഫോണിലൂടെ അറിയുന്ന സംവിധാനം
20. ഉഷസ്
- കേരളത്തിൽ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യസംരക്ഷണത്തിനായുള്ള പദ്ധതി
21. ബാലമുകുളം
- സ്കൂൾകുട്ടികൾക്കായി ആയുർവേദ വകുപ്പിന്റെ ആരോഗ്യപദ്ധതി
22. യെസ് കേരള
- കോളജ് വിദ്യാർത്ഥികളുടെ നൈപുണ്യവികസനത്തിന്
23. നിർഭയ പദ്ധതി
- സ്ത്രീകൾക്ക് നേരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾ തടയുക, അതുവഴി കുറ്റകൃത്യങ്ങൾ കുറച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി
24. ചിസ് പ്ലസ്
- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ സംയുക്തമായി നടത്തുന്ന 70000 രൂപയുടെ സമഗ്രആരോഗ്യ ഇൻഷുറൻസ് പദ്ധതി
25. സ്വാസ്ഥ്യം
- തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ക്യാൻസർ ബോധവൽക്കരണ പ്രതിരോധ പദ്ധതി
26. ഷീടാക്സി
- സംസ്ഥാന സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്റർ പാർക്കിന്റെ സംരംഭം, സ്ത്രീയാത്രികർക്ക് വേണ്ടി സ്ത്രീകൾ ഓടിക്കുന്ന ടാക്സി സർവ്വീസ്, യാത്രക്കാരിൽ ഒരു സ്ത്രീയെങ്കിലും ഉണ്ടെങ്കിലേ സേവനം ലഭ്യമാവൂ, സ്ത്രീകൾ തന്നെ ടാക്സി സംരംഭകരാവുന്ന ഏക പദ്ധതി
27. അംഗനശ്രീ
- വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി ഉയർന്ന തോതിൽ സബ്സിഡി നൽകി ഓട്ടോറിക്ഷ വിതരണം ചെയ്യുന്ന പദ്ധതി
1. Thalolam Scheme
- Scheme providing free treatment to children below 18 years
2. Bhoomika Scheme
- Scheme providing medical aid and counselling to victims of gender-based violence
3. Hamara Card
- First official document issued to migrant workers from other states in Kerala
4. Aardram Mission
- Scheme to provide patient-friendly approach from government hospitals
5. Mangalya
- Scheme for remarriage of widows
6. Sanathbalam
- Scheme implemented by Social Justice Department for adoption of children from recognized orphanages in Kerala
7. Haritha Keralam
- Scheme focusing on waste management, agricultural development, water resource conservation
8. LIFE Mission
- Scheme to construct houses for all landless-homeless families within five years
9. Sukrutham Scheme
- Treatment scheme for curing cancer in children below 18 years
10. Amruth Scheme
- Scheme providing treatment and medicine assistance for lifestyle diseases above 30 years
11. Mrithasanjeevani Scheme
- Organ donation scheme of Kerala Government
12. Snehashanthwanam Scheme
- Comprehensive assistance scheme for Endosulfan victims in Kasaragod district
13. Snehashparsham Scheme
- Scheme providing Rs 1000 per month to unmarried mothers who faced exploitation
14. Ashwasakiranam Scheme
- Scheme providing Rs 400 per month financial aid to caregivers with physical-mental difficulties caring for patients
15. Vayomithram Scheme
- Scheme to ensure health security of elderly above 65 years
16. Karunya Deposit Scheme
- Scheme to collect money from individuals, institutions for protection of orphan, destitute, disabled, physically and mentally challenged children
17. Shruthitharangam Scheme
- Scheme to provide permanent relief from deaf-dumbness through implantation surgery to economically backward children up to 13 years
18. Snehapoorvam
- Scheme to ensure uninterrupted education of children who lost father or mother
19. Samagra Application
- System to know details of social welfare pensions through smart mobile phone
20. Ushas
- Scheme for health protection of common people living in slums of cities in Kerala
21. Balamukalam
- Health scheme of Ayurveda Department for school children
22. YES Kerala
- For skill development of college students
23. Nirbhaya Scheme
- As part of Janamaithri Suraksha Project, women's self-defense training program to prevent increasing atrocities against women and ensure women's safety
24. CHIS Plus
- Comprehensive health insurance scheme of Rs 70,000 jointly run by Central-State Governments for people below poverty line
25. Swasthyam
- Cancer awareness and prevention scheme jointly run by Regional Cancer Centre Thiruvananthapuram and Kudumbashree
26. She Taxi
- Initiative of Gender Park under Social Justice Department of State Government, taxi service driven by women for women passengers, service available only if at least one passenger is woman, only scheme where women themselves become taxi entrepreneurs
27. Anganashree
- Scheme to provide auto rickshaws with high subsidy to women to find self-employment
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ