അന്തരീക്ഷം | Atmosphere


അന്തരീക്ഷം

1. അന്തരീക്ഷം എന്തുകൊണ്ട് നിർമ്മിച്ചിരിക്കുന്നു?
- വിവിധ വാതകങ്ങളും പൊടിപടലങ്ങളും
2. അന്തരീക്ഷ വായുവിനെ ഭൂമിക്കു ചുറ്റും പിടിച്ചുനിർത്തുന്നത് എന്താണ്?
- ഗുരുത്വാകർഷണ ബലം
3. വ്യക്തമായ അന്തരീക്ഷമുള്ള ഏകഗ്രഹം ഏത്?
- ഭൂമി
4. അന്തരീക്ഷവായുവിലെ പ്രധാനഘടകം ഏത്?
- നൈട്രജൻ
5. അന്തരീക്ഷവായുവിലെ നൈട്രജന്റെ അളവ് എത്ര?
- 78.08%
6. വായുവിൽ രണ്ടാമത് കൂടുതലുള്ള വാതകം ഏത്?
- ഓക്സിജൻ
7. അന്തരീക്ഷവായുവിലെ ഓക്സിജന്റെ അളവ് എത്ര?
- 20.95%
8. ഭൗമാന്തരീക്ഷത്തിൽ മൂന്നാമത് കൂടുതലുള്ള വാതകം ഏത്?
- ആർഗൺ
9. അന്തരീക്ഷവായുവിലെ ആർഗണിന്റെ അളവ് എത്ര?
- 0.93%
10. ഭൂമിയിലെ താപനിലയെ താഴാതെ പിടിച്ചു നിർത്തുന്ന വാതകം ഏത്?
- കാർബൺഡൈ ഓക്സൈഡ്
11. അന്തരീക്ഷ വായുവിലെ കാർബൺഡൈ ഓക്സൈഡിന്റെ അളവ് എത്ര?
- 0.038%
12. ഓക്സിജൻ സമൃദ്ധമായ അന്തരീക്ഷം ഭൂമിക്കു ചുറ്റും രൂപംകൊണ്ടത് എപ്പോൾ?
- ഏതാണ്ട് 180 കോടി വർഷം മുൻപ്
13. അന്തരീക്ഷവായുവിന്റെ ഭൂരിഭാഗവും എവിടെ ഉണ്ട്?
- ഭൗമോപരിതലത്തിൽ നിന്നും 11 കിലോമീറ്ററിനുള്ളിൽ
14. എത്ര കിലോമീറ്റർ ഉയരം വരെ അന്തരീക്ഷവായുവിന്റെ സാന്നിധ്യമുണ്ട്?
- ഏതാണ്ട് 700 കിലോമീറ്റർ
15. അന്തരീക്ഷവായു പ്രയോഗിക്കുന്ന മർദ്ദം എന്ത്?
- അന്തരീക്ഷമർദ്ദം
16. അന്തരീക്ഷമർദ്ദം അളക്കാനുള്ള യൂണിറ്റ് ഏത്?
- മില്ലിബാർ
17. സമുദ്രനിരപ്പിലെ ഭൂമിയിലെ അന്തരീക്ഷമർദ്ദം എത്ര?
- 1013 മില്ലിബാർ
18. ഭൂമിയുടെ അന്തരീക്ഷത്തെ എത്ര പാളികളായി തിരിക്കുന്നു?
- 5 പാളികൾ
19. അന്തരീക്ഷപാളികൾ ഏതെല്ലാം?
- ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മീസോസ്ഫിയർ, തെർമോസ്ഫിയർ, എക്സോസ്പിയർ
20. ഭൗമോപരിതലത്തോട് ഏറ്റവും ചേർന്നുള്ള പാളി ഏത്?
- ട്രോപ്പോസ്ഫിയർ
21. ട്രോപ്പോസ്ഫിയർ എത്ര കിലോമീറ്റർ വരെ വ്യാപിക്കുന്നു?
- പരമാവധി 16 കിലോമീറ്റർ
22. ഭൂമിയിലെ കാലാവസ്ഥാപ്രതിഭാസങ്ങളെല്ലാം എവിടെയാണ് ഉണ്ടാവുന്നത്?
- ട്രോപ്പോസ്ഫിയർ
23. കാറ്റ്, മഴ, മഞ്ഞുവീഴ്ച, മേഘങ്ങൾ, ഇടി, മിന്നൽ എന്നിവ എവിടെ ഉണ്ടാവുന്നു?
- ട്രോപ്പോസ്ഫിയർ
24. ട്രോപ്പോസ്ഫിയറിനു തൊട്ടുമുകളിലുള്ള പാളി ഏത്?
- സ്ട്രാറ്റോസ്ഫിയർ
25. സ്ട്രാറ്റോസ്ഫിയർ എത്ര കിലോമീറ്റർ വരെ വ്യാപിക്കുന്നു?
- പരമാവധി 50 കിലോമീറ്റർ
26. വിമാനങ്ങൾക്കു പറക്കാൻ ഏറ്റവും യോജിച്ച പാളി ഏത്?
- സ്ട്രാറ്റോസ്ഫിയർ
27. ഓസോൺ കവചം ഏത് പാളിയിലാണ്?
- സ്ട്രാറ്റോസ്ഫിയർ
28. ഓസോൺ കൂടുതലായുള്ള മേഖല എത്ര കിലോമീറ്റർ ഉയരത്തിലാണ്?
- 15 മുതൽ 30 കിലോമീറ്റർ
29. ഓസോൺ കവചത്തിന് വിള്ളൽ ഏൽപ്പിക്കുന്ന രാസവസ്തുക്കൾ ഏത്?
- ക്ലോറോഫ്ളൂറോ കാർബണുകൾ
30. മൂന്നാമത്തെ പാളിയായ മീസോസ്ഫിയർ എത്ര കിലോമീറ്റർ വരെ വ്യാപിക്കുന്നു?
- പരമാവധി 80 കിലോമീറ്റർ
31. ഉൽക്കകൾ കത്തിയെരിയുന്നത് എവിടെ?
- മീസോസ്ഫിയർ
32. ഉയർന്ന താപനിലയുള്ള പാളി ഏത്?
- തെർമോസ്ഫിയർ
33. തെർമോസ്ഫിയർ എത്ര കിലോമീറ്ററിനു മുകളിലാണ്?
- 80 കിലോമീറ്ററിനും മുകളിൽ
34. ധ്രുവദീപ്തികൾ ഉണ്ടാവുന്നത് എവിടെ?
- തെർമോസ്ഫിയർ
35. ഉത്തരധ്രുവത്തിലെ ദീപ്തികളെ എന്ത് പറയുന്നു?
- ഔറോറ ബോറിയാലിസ്
36. ദക്ഷിണധ്രുവത്തിലെ ദീപ്തികളെ എന്ത് പറയുന്നു?
- ഔറോറ ഓസ്ട്രേലിസ്
37. റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്ന പാളി ഏത്?
- അയണോസ്ഫിയർ, തെർമോസ്ഫിയറിന്റെ ഭാഗം
38. അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലുള്ള പാളി ഏത്?
- എക്സോസ്ഫിയർ

Atmosphere 

1. What is the atmosphere made of?
- Various gases and dust particles
2. What holds atmospheric air around the Earth?
- Gravitational force
3. Which is the only planet with a clear atmosphere?
- Earth
4. What is the main component of atmospheric air?
- Nitrogen
5. What is the percentage of nitrogen in atmospheric air?
- 78.08%
6. What is the second most abundant gas in air?
- Oxygen
7. What is the percentage of oxygen in atmospheric air?
- 20.95%
8. What is the third most abundant gas in Earth's atmosphere?
- Argon
9. What is the percentage of argon in atmospheric air?
- 0.93%
10. Which gas prevents Earth's temperature from falling?
- Carbon dioxide
11. What is the percentage of carbon dioxide in atmospheric air?
- 0.038%
12. When did an oxygen-rich atmosphere form around Earth?
- About 1.8 billion years ago
13. Where is most of the atmospheric air located?
- Within 11 km from Earth's surface
14. Up to what height is atmospheric air present?
- About 700 km
15. What is the pressure exerted by atmospheric air called?
- Atmospheric pressure
16. What is the unit to measure atmospheric pressure?
- Millibar
17. What is Earth's atmospheric pressure at sea level?
- 1013 millibar
18. Into how many layers is Earth's atmosphere divided?
- 5 layers
19. What are the layers of the atmosphere?
- Troposphere, Stratosphere, Mesosphere, Thermosphere, Exosphere
20. Which layer is closest to Earth's surface?
- Troposphere
21. Up to how many km does the troposphere extend?
- Maximum 16 km
22. Where do all weather phenomena on Earth occur?
- Troposphere
23. Where do wind, rain, snowfall, clouds, thunder and lightning occur?
- Troposphere
24. Which layer is just above the troposphere?
- Stratosphere
25. Up to how many km does the stratosphere extend?
- Maximum 50 km
26. Which layer is most suitable for aircraft to fly?
- Stratosphere
27. In which layer is the ozone layer located?
- Stratosphere
28. At what height is ozone most abundant?
- 15 to 30 km
29. Which chemicals damage the ozone layer?
- Chlorofluorocarbons
30. Up to how many km does the third layer, mesosphere, extend?
- Maximum 80 km
31. Where do meteors burn up?
- Mesosphere
32. Which layer has high temperature?
- Thermosphere
33. Above what height is the thermosphere?
- Above 80 km
34. Where do polar lights occur?
- Thermosphere
35. What are the lights near the North Pole called?
- Aurora Borealis
36. What are the lights in the South Pole region called?
- Aurora Australis
37. Which layer enables radio broadcasting by reflecting radio waves?
- Ionosphere, part of thermosphere
38. What is the uppermost layer of the atmosphere?
- Exosphere

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies