പെരിയാർ
ഉത്ഭവം :- ശിവഗിരി മല
പതനം :- വേമ്പനാട്ട് കായൽ
★ കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി❓
പെരിയാർ (244 കി.മീ.)
★ കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി❓
പെരിയാർ
★ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി❓
പെരിയാർ
★ പെരിയാറിന്റെ പ്രധാന പോഷകനദികൾ❓
മുല്ലയാർ, മുതിരപ്പുഴ, ചെറുതോണിയാർ
★ പെരിയാർ നദി ഒഴുകുന്ന ജില്ലകൾ❓
ഇടുക്കി, എറണാകുളം
★ പെരിയാറിന്റെ തീരത്തുള്ള പട്ടണങ്ങൾ❓
മലയാറ്റൂർ, ആലുവ, കാലടി
★ ആലുവാപ്പുഴ എന്നറിയപ്പെടുന്ന നദി❓
പെരിയാർ
★ 'കേരളത്തിന്റെ ജീവരേഖ' എന്നറിയപ്പെടുന്ന നദി❓
പെരിയാർ
★ അർത്ഥശാസ്ത്രത്തിൽ 'ചൂർണി' എന്ന് പ്രതിപാദിച്ചിരിക്കുന്നു നദി❓
പെരിയാർ
★ ശങ്കരാചാര്യർ 'പൂർണ്ണ' എന്ന് പരാമർശിച്ച നദി❓
പെരിയാർ
★ മാർത്താണ്ഡപ്പുഴ, മംഗലപ്പുഴ എന്ന് രണ്ടായി പെരിയാർ വേർപിരിയുന്ന സ്ഥലം❓
ആലുവ
★ പെരിയാറിലെ വെള്ളപ്പൊക്കം മൂലം നശിക്കാനിടയായ തുറമുഖം❓
കൊടുങ്ങല്ലൂർ (1341)
★ പെരിയാറിന്റെ തീരത്തെ പ്രധാന സ്ഥലങ്ങൾ❓
മലയാറ്റൂർ പള്ളി, ആലുവ, പെരിയാർ വന്യജീവി സങ്കേതം, കാലടി
ഭാരതപ്പുഴ
ഉത്ഭവം :- ആനമല
പതനം :- പൊന്നാനി (അറബിക്കടൽ)
★ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി❓
ഭാരതപ്പുഴ (209 കി.മീ.)
★ നിള, പേരാർ, പൊന്നാനിപ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി❓
ഭാരതപ്പുഴ
★ 'കേരളത്തിലെ നൈൽ' എന്നറിയപ്പെടുന്ന നദി❓
ഭാരതപ്പുഴ
★ ഭാരതപ്പുഴ ഒഴുകുന്ന ജില്ലകൾ❓
പാലക്കാട്, മലപ്പുറം, തൃശ്ശൂർ
★ തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലൂടെ ഒഴുകി കേരളത്തിലേക്ക് പ്രവേശിക്കുന്ന നദി❓
ഭാരതപ്പുഴ
★ ഭാരതപ്പുഴയുടെ പോഷകനദികൾ❓
ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, കൽപ്പാത്തിപ്പുഴ, തൂതപ്പുഴ
★ മലമ്പുഴ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി❓
ഭാരതപ്പുഴ
പമ്പ
ഉത്ഭവം :- പുളിച്ചിമല
പതനം :- വേമ്പനാട്ടുകായൽ
★ കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദി❓
പമ്പ (176 കി.മീ.)
★ പമ്പയുടെ പ്രാചീന നാമം❓
ബാരിസ്
★ 'ദക്ഷിണ ഭാഗീരഥി' എന്നറിയപ്പെടുന്ന നദി❓
പമ്പ
★ 'തിരുവിതാംകൂറിന്റെ ജീവനാഡി' എന്നറിയപ്പെടുന്ന നദി❓
പമ്പ
★ പമ്പയുടെ ദാനം❓
കുട്ടനാട്
★ പമ്പയുടെ പ്രധാന പോഷകനദികൾ❓
അഴുത, കാക്കി, കല്ലാർ, അച്ചൻകോവിലാർ
★ പമ്പയുടെ തീരത്തെ പ്രധാന സ്ഥലങ്ങൾ❓
ആറന്മുള പാർഥസാരഥി ക്ഷേത്രം, ശബരിമല, എടത്വ, ചെങ്ങന്നൂർ, തിരുവല്ല, റാന്നി, കുട്ടനാട്, അമ്പലപ്പുഴ, കോഴഞ്ചേരി, കാർത്തികപ്പള്ളി
0 Comments