Basheer Quiz | ബഷീർ ക്വിസ്


1. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് ആരാണ്?  
- വൈക്കം മുഹമ്മദ് ബഷീർ

2. വൈക്കം മുഹമ്മദ് ബഷീറിനെ സുൽത്താൻ എന്ന് വിശേഷിപ്പിച്ചത് ആര്?  
- വൈക്കം മുഹമ്മദ് ബഷീർ തന്നെ

3. ഒന്നും ഒന്നും ചേർന്നാൽ എത്രയെന്നാണ് ബഷീറിന്റെ കഥാപാത്രം ഉത്തരം നൽകിയത്?  
- ഇമ്മിണി ബല്യ ഒന്ന്

4. കൊച്ചു നീലാണ്ടൻ, പാറുക്കുട്ടി എന്നീ ആനകൾ കഥാപാത്രങ്ങളായ ബഷീറിന്റെ കൃതി ഏത്?  
- ആനവാരിയും പൊൻകുരിശും

5. ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് മണ്ടൻ മുത്തപ്പ?  
- മുച്ചീട്ടുകളിക്കാരന്റെ മകൾ

6. “ഗുത്തിനി ഹാലിട്ട ലിത്താപ്പോ സഞ്ജിനി ബാലിക ലുട്ടാപ്പി” ബഷീറിന്റെ ഏത് നോവലിലാണ് ഈ പാട്ട് ഉള്ളത്?  
- ന്റുപ്പാക്കൊരാനെണ്ടാർന്നു

7. ബഷീറിന്റെ ആത്മകഥയുടെ പേരെന്താണ്?  
- ഓർമ്മയുടെ അറകൾ

8. മൂക്ക് കേന്ദ്രകഥാപാത്രമായ ബഷീർ കൃതി ഏതാണ്?  
- വിശ്വവിഖ്യാതമായ മൂക്ക്

9. ബഷീർ പ്രസിദ്ധീകരിച്ച വാരികയുടെ പേര്?  
- ഉജ്ജീവനം

10. മജീദും സുഹറയും കഥാപാത്രങ്ങളായി വരുന്ന ബഷീറിന്റെ നോവൽ ഏത്?  
- ബാല്യകാലസഖി

11. ‘ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്’ എന്ന പ്രയോഗം ബഷീറിന്റെ ഏത് നോവലിലാണ് ഉള്ളത്?  
- ബാല്യകാലസഖി

12. ആകാശമിട്ടായി കഥാപാത്രമാകുന്ന ബഷീറിന്റെ നോവൽ ഏത്?  
- പ്രേമലേഖനം

13. ബഷീർ സൃഷ്ടിച്ച സാങ്കല്പിക ഗ്രാമത്തിന്റെ പേര്?  
- കടുവക്കുഴി ഗ്രാമം

14. “വെളിച്ചത്തിനെന്തു വെളിച്ചം” എന്ന വാക്യം ഏത് കൃതിയിൽ നിന്നുള്ളതാണ്?  
- ന്റുപ്പാക്കൊരാനെണ്ടാർന്നു

15. ഒരു മരം ബഷീറിന്റെ ജീവിതത്തിലും സാഹിത്യത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് ഏതാണ് ആ മരം?  
- മാങ്കോസ്റ്റിൻ

16. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി?  
- വൈക്കം മുഹമ്മദ് ബഷീർ

17. ബഷീർ രചിച്ച ബാലസാഹിത്യ കൃതി ഏതാണ്?  
- സർപ്പയജ്ഞം

18. വൈക്കം മുഹമ്മദ് ബഷീർ ജനിച്ചത് എന്നാണ്?  
- 1908 ജനുവരി 21

19. ബഷീർ അന്തരിച്ച വർഷം?  
- 1994 ജൂലൈ 5

20. ബഷീർ ദിനമായി ആചരിക്കുന്നത് എന്നാണ്?  
- ജൂലൈ 5

21. ബഷീർ ബേപ്പൂരിൽ താമസിച്ചിരുന്ന വീടിന്റെ പേര് എന്തായിരുന്നു?  
- വയലാലിൽ വീട്

22. ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം?  
- 1977

23. ബഷീർ ഒരേ ഒരു നാടകമേ എഴുതിയിട്ടുള്ളൂ ആ നാടകത്തിന്റെ പേരെന്താണ്?  
- കഥാബീജം

24. ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ ഏത്?  
- പ്രേംപാറ്റ

25. ബഷീറിന്റെ ജീവചരിത്ര കൃതിയുടെ പേര്?  
- ബഷീറിന്റെ ഐരാവതങ്ങൾ

26. ബഷീറിന്റെ ഐരാവതങ്ങൾ എന്ന ജീവചരിത്രകൃതിയുടെ രചയിതാവ്?  
- ഇ എം അഷറഫ്

27. ബഷീറിന്റെ മാസ്റ്റർ പീസ് കൃതിയായി വിലയിരുത്തപ്പെടുന്ന കൃതി ഏത്?  
- ബാല്യകാലസഖി

28. കേശവൻ നായരും സാറാമ്മയും കഥാപാത്രങ്ങളായി വരുന്ന ബഷീറിന്റെ നോവൽ ഏത്?  
- പ്രേമലേഖനം

29. ബഷീർ നടത്തിയ ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ്?  
- ചെവിയോർക്കുക അന്തിമകാഹളം

30. ചോദ്യോത്തര രൂപത്തിൽ ബഷീർ പ്രസിദ്ധീകരിച്ച കൃതി?  
- നേരും നുണയും

31. ബഷീർ മാല എന്ന പാട്ടുകാവ്യത്തിന്റെ രചയിതാവ്?  
- എം എൻ കാരശ്ശേരി

32. ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം?  
- 1954

33. ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ആദ്യ കൃതി?  
- യാ ഇലാഹി

34. ബഷീറിന്റെ ഭാര്യയായ ഫാബി ബഷീറിന്റെ ആത്മകഥയുടെ പേര് എന്താണ്?  
- ബഷീറിന്റെ എടിയേ

35. ബഷീർ, കാരൂർ നീലകണ്ഠപിള്ള, മാധവികുട്ടി എന്നിവർ ഒരേ പേരിൽ ഒരു കഥ എഴുതിയിട്ടുണ്ട് ആ കഥയുടെ പേരെന്താണ്?  
- പൂവമ്പഴം

36. ബഷീറിന്റെ മാന്ത്രിക പൂച്ച എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?  
- 1968

37. ബഷീറിനെ കുറിച്ച് ഒഎൻവി കുറുപ്പ് രചിച്ച കവിത ഏത്?  
- എന്റെ ബഷീർ

38. ചങ്ങമ്പുഴയെ ചിത്രകാരനായി സങ്കല്പിച്ച് ബഷീർ രചിച്ച കൃതി?  
- ഒഴിഞ്ഞ വീട്

39. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ആരെ കാണാൻ വേണ്ടിയാണ് ബഷീർ വീട്ടിൽ നിന്നും ഒളിച്ചോടിയത്?  
- ഗാന്ധിജി

40. ബഷീറിന് മുട്ടത്തുവർക്കി അവാർഡ് ലഭിച്ച വർഷം?  
- 1993

41. പ്രേമലേഖനത്തിലെ കഥാപാത്രങ്ങളായ കേശവൻ നായരും സാറാമ്മയും തങ്ങളുടെ കുട്ടിക്ക് നൽകിയ പേര് എന്താണ്?  
- ആകാശമിഠായി

42. ബഷീറിന്റെ ഓർമ്മക്കുറിപ്പ് എന്ന കഥ പ്രസിദ്ധീകരിച്ച വർഷം?  
- 1946

43. ഉജ്ജീവനം വാരികയിൽ ഏതു തൂലികാനാമത്തിലാണ് ബഷീർ എഴുതിയിരുന്നത്?  
- പ്രഭ

44. മരിക്കുന്നതിനുമുമ്പ് മാവിന് വെള്ളമൊഴിച്ച മനുഷ്യന്റെ കഥ പറയുന്ന ബഷീറിന്റെ കഥ ഏത്?  
- തേൻമാവ്

45. കുട്ടികൾക്ക് ബഷീറിനെ പരിചയപ്പെടുത്തുന്ന കിളിരൂർ രാധാകൃഷ്ണൻ രചിച്ച ബാലസാഹിത്യ കൃതി ഏത്?  
- ഒരിടത്തൊരു സുൽത്താൻ

46. 1993 -ൽ ബഷീറിനോടൊപ്പം വള്ളത്തോൾ പുരസ്കാരം പങ്കിട്ട സാഹിത്യകാരി ആര്?  
- ബാലാമണിയമ്മ

47. ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?  
- 1951

48. അക്ഷരാഭ്യാസമില്ലാത്ത ബുദ്ധിശാലിയല്ലാത്ത ഒരു കുശിനി പണിക്കാരൻ പൊടുന്നനെ ദിവ്യനായി മാറുന്ന കാഴ്ച വർണ്ണിക്കുന്ന ബഷീറിന്റെ കൃതി ഏതാണ്?  
- വിശ്വവിഖ്യാതമായ മൂക്ക്

49. ബഷീറിന്റെ ഏത് കൃതിക്കാണ് ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നുകൂടി പേരുള്ളത്?  
- പാത്തുമ്മയുടെ ആട്

50. ബഷീറിന്റെ എംപി പോൾ എന്ന ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ച വർഷം?  
- 1991

51. “ഉമ്മാ ഞാൻ കാന്തിയെ തൊട്ടു” ബഷീറിന്റെ ഈ വാക്യം പ്രശസ്തമാണല്ലോ. ബഷീർ ഗാന്ധിജിയെ തൊട്ടത് ഗാന്ധിജി ഏത് സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ്?  
- 1924 ലെ വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് 1925-ൽ ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ

52. ‘ഇരുട്ടിൽ ഉറങ്ങാതിരിക്കുന്ന ഒരാൾ’ എന്ന വിജയകൃഷ്ണന്റെ കൃതി ആരെകുറിച്ചുള്ള പഠനമാണ്?  
- വൈക്കം മുഹമ്മദ് ബഷീർ

53. മതിലുകൾ എന്ന സിനിമയിൽ നാരായണിക്ക് ശബ്ദം നൽകിയത് ആരാണ്?  
- കെ പി എ സി ലളിത

54. ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?  
- 1959

55. “മലയാളത്തിലെ ഏറ്റവും നോൺ കോൺഷ്യസ് എഴുത്തുകാരനാണ് ബഷീർ” ബഷീറിന്റെ പ്രശസ്തമായ ഒരു കഥയെ വിലയിരുത്തിയാണ് കൽപ്പറ്റ നാരായണൻ ഇങ്ങനെ പറയുന്നത് ഏതാണ് ആ കഥ?  
- വിശ്വവിഖ്യാതമായ മൂക്ക്

56. ബഷീറിന്റെ വിഡ്ഢികളുടെ സ്വർഗം എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം?  
- 1948

57. “കാലങ്ങളിൽ ഒരിക്കൽ സംഭവിക്കുന്ന മഹാത്ഭുതമാണ് ബഷീർ അദ്ദേഹത്തിന്റെ രചനാരീതി മാജിക്കൽ ആണ്” ആരുടെ വാക്കുകളാണിത്?  
- ഒ വി വിജയൻ

58. ബഷീറിന്റെ ആദ്യ കഥയായ എന്റെ തങ്കം പ്രസിദ്ധീകരിച്ച പത്രം?  
- ജയ കേസരി

59. ബാല്യകാലസഖി ഒരു നോവലിന്റെ തനിപ്പകർപ്പാണ് എന്ന് പ്രൊഫസർ എം കൃഷ്ണൻ നായർ ആരോപിച്ചു. ബഷീർ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ട നോവൽ ഏത്?  
- വിക്ടോറിയ, നട്ടുഹാംസൻ

60. ബഷീറിന്റെ താരാസ്പെഷ്യൽസ് എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?  
- 1968

61. “ജീവിതത്തിൽ നിന്നും പറച്ചു ചീന്തിയ ഒരു ഏടാണ് ഇത് വാക്കുകളിൽ ചോര പുരണ്ടിരിക്കുന്നു” എന്ന് എം പി പോൾ വിശേഷിപ്പിച്ച ബഷീർ കൃതി ഏത്?  
- ബാല്യകാലസഖി

62. ബഷീർ രചിച്ച് വി ടി നന്ദകുമാർ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ പുസ്തകം ഏതാണ്?  
- നേരും നുണയും

63. നീലവെളിച്ചം എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം ഏതാണ്?  
- ഭാർഗവീനിലയം

64. ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലിന് അവതാരിക എഴുതിയതാര്?  
- എം പി പോൾ

65. ബഷീറിന് ഡി ലിറ്റ് നൽകിയ സർവകലാശാല ഏത്?  
- കോഴിക്കോട് സർവ്വകലാശാല

66. ബഷീറിന്റെ മരണശേഷം മകൾ ഷാഹിനയും മകൻ അനീസും ചേർന്ന് കണ്ടെത്തിയ കവിത ഏത്?  
- അനശ്വര പ്രകാശം

67. ‘ബഷീർ എഴുത്തും ജീവിതവും’ എന്ന ഗ്രന്ഥം എഴുതിയത് ആരാണ്?  
- ഇ എം അഷറഫ്

68. ബഷീറിന്റെ ആത്മകഥയായ ഓർമ്മയുടെ അറകൾ എന്ന കൃതി പ്രസിദ്ധീകരിച്ച വർഷം?  
- 1973

69. “നർമ്മബോധം ഒരിക്കലും ബഷീറിൽ പുളിച്ച ഫലിതം ആയിട്ടില്ല” ആരുടെ വാക്കുകളാണിത്?  
- എൻ പി മുഹമ്മദ്

70. ഭാർഗവീനിലയം എന്ന സിനിമയിലെ നായിക ആരായിരുന്നു?  
- വിജയനിർമ്മല

71. ബഷീറിന്റെ ന്റുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?  
- 1951

72. ബഷീറിന് സംസ്കാരദീപം അവാർഡ് ലഭിച്ച വർഷം?  
- 1987

73. ഭാർഗ്ഗവീനിലയം എന്ന ചിത്രത്തിൽ നായക വേഷത്തിൽ ആരായിരുന്നു?  
- മധു

74. ബഷീറിന്റെ അനുരാഗത്തിന്റെ ദിനങ്ങൾ എന്ന ഡയറി പ്രസിദ്ധീകരിച്ച വർഷം?  
- 1983

75. ബഷീറിന് ആദ്യമായി ജയിൽവാസം ലഭിച്ച സ്വാതന്ത്രസമരം ഏതാണ്?  
- ഉപ്പുസത്യാഗ്രഹം 1930, കോഴിക്കോട്

76. ബാല്യകാലസഖി എന്ന സിനിമയിൽ മജീദായി അഭിനയിച്ചത് ആരാണ്?  
- പ്രേം നസീർ

77. ശിങ്കിടിമുങ്കൻ ചെറുകഥകൾ പ്രസിദ്ധീകരിച്ച വർഷം?  
- 1991

78. സ്ത്രീ കഥാപാത്രങ്ങൾ ഒന്നും തന്നെ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം?  
- മതിലുകൾ

79. വൈക്കം മുഹമ്മദ് ബഷീർ ജനിച്ച തലയോലപ്പറമ്പ് എന്ന സ്ഥലം ഏത് ജില്ലയിലാണ്?  
- കോട്ടയം

80. ന്റുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവലിലെ യുവനായിക കഥാപാത്രത്തിന്റെ പേര് എന്താണ്?  
- കുഞ്ഞുപാത്തുമ്മ

81. ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഏത്?  
- സോജാ രാജകുമാരി

82. ഏതു സ്വാതന്ത്ര്യസമരസേനാനിയെ തൂക്കിക്കൊന്നതിനാണ് കോഴിക്കോട് ജയിലിൽ ബഷീർ മൂന്നുദിവസം നിരാഹാര സത്യാഗ്രഹം ഇരുന്നത്?  
- ഭഗത് സിംഗ്

83. “ഈ പുസ്തകം തിന്നാൻ ഇയാൾ ധൈര്യപ്പെടുമോ” ബഷീർ പാത്തുമ്മയുടെ ആടിൽ പറയുന്ന ഈ പുസ്തകം ഏതാണ്?  
- ശബ്ദങ്ങൾ

84. ബഷീറിന്റെ വിഖ്യാതമായ മൂന്ന് കൃതികൾ നോവൽത്രയം എന്നറിയപ്പെടുന്നു ഏതൊക്കെയാണ് ആ നോവലുകൾ?  
- ന്റുപ്പാക്കൊരാനെണ്ടാർന്നു, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി

85. ‘ബഷീർ മലയാളത്തിലെ സർഗ്ഗവിസ്മയം’ എന്ന പുസ്തകത്തിന്റെ രചയിതാവ്?  
- റൊണാൾഡ് ഇ ആഷർ

86. ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പാക്കൊനെണ്ടാർന്നു എന്നീ നോവലുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്?  
- റൊണാൾഡ് ഇ ആഷർ

87. “അങ്ങനെയപാരതൻ തീരത്തിരുന്നാത്മനൊമ്പരങ്ങളോടോന്നു കുശലം പറഞ്ഞൊരാൾ” എന്റെ ബഷീർ എന്ന കവിതയിൽ ഈ വരികൾ എഴുതിയ കവി ആര്?  
- ഒ എൻ വി കുറുപ്പ്

88. ബ്രിട്ടീഷ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ബഷീർ ലേഖനങ്ങൾ എഴുതിയിരുന്നത് ഏതു തൂലികാനാമത്തിൽ ആയിരുന്നു?  
- പ്രഭ

89. ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യ നോവൽ ഏത്?  
- പ്രേമലേഖനം

90. തന്റെ സഹപ്രവർത്തകനായ മലയാളത്തിലെ ഒരു പ്രമുഖ സാഹിത്യനിരൂപകനെക്കുറിച്ച് ബഷീർ അനുസ്മരണം എഴുതിയത് ആരെ കുറിച്ച്?  
- എം പി പോൾ

91. “കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥ” എന്ന് ബഷീർ സാഹിത്യത്തെ വിശേഷിപ്പിച്ചത് ആര്?  
- പ്രൊഫ. എം എൻ വിജയൻ

92. ‘ബഷീർ ഏകാന്ത വീഥിയിലെ അവധൂതൻ’ എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര്?  
- പ്രൊഫ. എം കെ സാനു

93. ബഷീറിന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചത് ജയ കേസരി എന്ന പത്രത്തിൽ. ഏതായിരുന്നു ആ കഥ?  
- തങ്കം

94. നാരായണി എന്ന കഥാപാത്രം ഉള്ളത് ബഷീറിന്റെ ഏത് നോവലിലാണ്?  
- മതിലുകൾ

95. ബഷീറിന്റെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ?  
- പ്രേമലേഖനം

96. ബഷീറിന്റെ ചിത്രം പതിച്ച അഞ്ചു രൂപ സ്റ്റാമ്പും രണ്ടുരൂപയുടെ പ്രഥമ ദിനകവറും കേന്ദ്രസർക്കാർ പുറത്തിറക്കിയത് എന്നാണ്?  
- 2009 ജനുവരി 1

97. “ഞാൻ തനിച്ച് പറമ്പിലെ മരത്തണലിൽ ആണ്. ഈ മരം ഞാൻ നട്ടു പിടിപ്പിച്ചതാണ്” ഏതു മരത്തെക്കുറിച്ച് ആണ് ബഷീർ ഇങ്ങനെ പറയുന്നത്?  
- മാങ്കോസ്റ്റിൻ

98. ന്റുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവലിൽ ബഷീർ അവതരിപ്പിക്കുന്ന പുരോഗമന ചിന്താഗതിക്കാരനായ യുവാവ് ആരാണ്?  
- നിസാർ അഹമ്മദ്

99. ബഷീറിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ഏത് പേരിലാണ് പ്രസിദ്ധീകരിച്ചത്?  
- ഓർമ്മയുടെ അറകൾ

100. സകലജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ബഷീർ കൃതി ഏത്?  
- ഭൂമിയുടെ അവകാശികൾ

101. പോക്കറ്റടിച്ച പേഴ്സ് തിരിച്ചു നൽകാനുള്ള മഹാമനസ്കത കാട്ടിയ ആ മനുഷ്യന്റെ കഥ പറയുന്ന കൃതി ഏതാണ്?  
- ഒരു മനുഷ്യൻ

102. പ്രഭ എന്ന തൂലിക നാമത്തിൽ ബഷീർ ഏത് പത്രത്തിലാണ് ലേഖനങ്ങൾ എഴുതിയിരുന്നത്?  
- ഉജ്ജീവനം

103. സർപ്പയജ്ഞം എന്ന ബഷീർ കൃതി ഏതു സാഹിത്യ വിഭാഗത്തിൽ പെടുന്നു?  
- ബാലസാഹിത്യം

104. “ഇനിയങ്ങോട്ട് ഒരു 2000 വർഷത്തേക്ക് അപ്രതീക്ഷിതമായ സന്ദർഭങ്ങളിൽ മനുഷ്യ സമുദായത്തിന് അനുഭവപ്പെടാൻ പോകുന്ന അതുല്യമായ സൗഭാഗ്യം” ആരെക്കുറിച്ചാണ് ബഷീർ ഇങ്ങനെ പറഞ്ഞത്?  
- മഹാത്മഗാന്ധി

105. സാഹിത്യ രംഗത്ത് ഏറെ വിമർശനങ്ങൾ ഉണ്ടാക്കിയ ബഷീർ കൃതി ഏത്?  
- ശബ്ദങ്ങൾ

106. മതിലുകൾ എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ്?  
- അടൂർ ഗോപാലകൃഷ്ണൻ

107. മമ്മൂട്ടിക്ക് ദേശീയഅവാർഡ് നേടിക്കൊടുത്ത ബഷീർ കൃതിയുടെ ചലച്ചിത്രാവിഷ്കാരം ഏതാണ്?  
- മതിലുകൾ

108. “നർമ്മ ബോധത്തിന്റെ ആശാനായിരുന്നു ബഷീർ” ആരാണ് ബഷീറിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?  
- പൊൻകുന്നം വർക്കി

109. ഭാർഗ്ഗവീനിലയം എന്ന സിനിമ ബഷീറിന്റെ ഏത് കഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്?  
- നീലവെളിച്ചം

110. ബഷീറിന് രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച വർഷം ഏത്?  
- 1982

111. “ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ് വാക്കിൽ നിന്ന് രക്തം പൊടിഞ്ഞിരിക്കുന്നു” ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്?  
- എം പി പോൾ

112. “ബഷീർ എഴുതുമ്പോൾ വാക്കുകൾ വിറച്ചിരുന്നു” ഇങ്ങനെ പറഞ്ഞ നിരൂപകൻ ആരാണ്?  
- എം എൻ വിജയൻ

113. ‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് ആരാണ്?  
- എം എ റഹ്മാൻ

114. “ഈ മനുഷ്യൻ എന്റെ ഹൃദയത്തിൽ കാലപുരുഷനെ പോലെ വളർന്നു നിറഞ്ഞു നിൽക്കുന്നു” എന്നു പറഞ്ഞ ജ്ഞാനപീഠപുരസ്കാര ജേതാവ് ആര്?  
- എം ടി വാസുദേവൻ നായർ

115. ബഷീർ എറണാകുളത്തു സ്ഥാപിച്ച ബുക്ക് സ്റ്റാളിന്റെ പേര്?  
- സർക്കിൾ ബുക്ക് സ്റ്റാൾ

116. എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം ബഷീറിന്റെ ഏത് കൃതിയിലേതാണ്?  
- ആനവാരിയും പൊൻകുരിശും

117. “ഇതിലാണ് ബഷീറിന്റെ കലാപാടവം ഞാൻ തെളിഞ്ഞുകാണുന്നത്” എന്ന് പി കേശവദേവ് അഭിപ്രായപ്പെട്ടത് ബഷീറിന്റെ ഏത് നോവലിനെ കുറിച്ചാണ്?  
- ജീവിതനിഴൽപ്പാടുകൾ

118. ‘ബഷീറിന്റെ ആകാശങ്ങൾ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?  
- പെരുമ്പടവം ശ്രീധരൻ

119. ‘ബഷീറിന്റെ സൂഫിസ്റ്റിക് കാഴ്ചപ്പാടുകളുടെ അന്തർധാര’ എന്ന് വിശേഷിപ്പിക്കുന്ന ചെറുകഥ ഏത്?  
- അനർഘനിമിഷം

120. “വെളിച്ചത്തിനെന്തു വെളിച്ചം” ബഷീറിന്റെ വിഖ്യാതമായ ഒരു പ്രയോഗമാണ് ഇത് ആരാണ് പറയുന്നത്?  
- ന്റുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവലിലെ സൈനുദീൻ

121. എം കെ സാനു ബഷീറിനെ വിശേഷിപ്പിച്ചത് എങ്ങനെയാണ്?  
- ഏകാന്തവീഥിയിലെ അവധൂതൻ


1. Who is known as Sultan of Beypore?  
- Vaikom Muhammad Basheer

2. Who called Vaikom Muhammad Basheer as Sultan?  
- Vaikom Muhammad Basheer himself

3. What answer did Basheer's character give for 1 plus 1?  
- One so big

4. Which work of Basheer has Kochu Neelandan and Parukutty elephants as characters?  
- Aanavariyum Ponkurishum

5. In which work of Basheer is the character Mandan Muthappa?  
- Muchittukalikarante Makal

6. In which novel of Basheer is the song "Guthini Halitta Lithappo Sanjini Balika Luttappi"?  
- Ntuppuppakkoranendarnnu

7. What is the name of Basheer's autobiography?  
- Ormayude Arakal

8. Which Basheer work has Nose as central character?  
- Vishwavikhyathamaaya Mookku

9. What was the name of the weekly published by Basheer?  
- Ujjivanam

10. Which novel of Basheer has Majid and Suhara as characters?  
- Balyakalasakhi

11. In which novel of Basheer is the phrase 'One plus one is one so big'?  
- Balyakalasakhi

12. In which novel of Basheer is Akashamittayi a character?  
- Premalekhanam

13. What is the name of imaginary village created by Basheer?  
- Kaduvakuzhi Gramam

14. From which work is the sentence "What light for light"?  
- Ntuppuppakkoranendarnnu

15. Which tree influenced Basheer's life and literature?  
- Mangosteen

16. Who was the first Malayali to get Central Sahitya Akademi Fellowship?  
- Vaikom Muhammad Basheer

17. Which children's literature work was written by Basheer?  
- Sarpayajnam

18. When was Vaikom Muhammad Basheer born?  
- 21 January 1908

19. In which year did Basheer pass away?  
- 5 July 1994

20. On which day is Basheer Day observed?  
- July 5

21. What was the name of the house where Basheer lived in Beypore?  
- Vayalil Veedu

22. In which year was Basheer's short story Bhoomiyude Avakasikal published?  
- 1977

23. Which is the only play written by Basheer?  
- Kathabeejam

24. Which novel was published after Basheer's death?  
- Prempatt

25. What is the name of biography of Basheer?  
- Basheerinthe Airavathangal

26. Who wrote the biography Basheerinthe Airavathangal?  
- E M Ashraf

27. Which work is considered Basheer's masterpiece?  
- Balyakalasakhi

28. Which novel of Basheer has Keshavan Nair and Saramma as characters?  
- Premalekhanam

29. Which speech of Basheer was published as a book?  
- Cheviyorkuka Anthimakahalam

30. Which work of Basheer is in question-answer form?  
- Nerum Nunyum

31. Who wrote the song-poem Basheer Mala?  
- M N Karassery

32. In which year was Basheer's short story Vishwavikhyathamaaya Mookku published?  
- 1954

33. Which was the first work published after Basheer's death?  
- Ya Ilahi

34. What is the name of autobiography of Basheer's wife Fabi Basheer?  
- Basheerinthe Ediye

35. Basheer, Karur Neelakanta Pillai, Madhavikutty wrote a story with same name. What is that story?  
- Poovampazham

36. In which year was Basheer's novel Manthrika Pooccha published?  
- 1968

37. Which poem was written by ONV Kurup about Basheer?  
- Ente Basheer

38. Which work did Basheer write imagining Changampuzha as a painter?  
- Ozhija Veedu

39. To meet whom did Basheer run away from home while in fifth standard?  
- Gandhiji

40. In which year did Basheer get Muttathu Varkey Award?  
- 1993

41. What name did Keshavan Nair and Saramma in Premalekhanam give their child?  
- Akashamittayi

42. In which year was Basheer's story Ormakkuri published?  
- 1946

43. Under which pen name did Basheer write in Ujjivanam weekly?  
- Prabha

44. Which Basheer story tells about a man who watered mango tree before dying?  
- Thenmavu

45. Which children's literature work by Kilirur Radhakrishnan introduces Basheer to children?  
- Orittathoru Sultan

46. Which writer shared Vallathol Award with Basheer in 1993?  
- Balamani Amma

47. In which year was Basheer's novel Muchittukalikarante Makal published?  
- 1951

48. Which Basheer work describes a kitchen worker without education suddenly becoming divine?  
- Vishwavikhyathamaaya Mookku

49. Which work of Basheer is also called 'Women's Intelligence'?  
- Pathummayude Aadu

50. In which year were Basheer's memoirs MP Paul published?  
- 1991

51. When did Basheer touch Gandhiji during Vaikom Satyagraha?  
- When Gandhiji came to Kerala in 1925 in connection with 1924 Vaikom Satyagraha

52. About whom is Vijayakrishnan's work 'Iruttill Uramgaathirikkunna Oru Aal'?  
- Vaikom Muhammad Basheer

53. Who gave voice to Narayani in the film Mathilukal?  
- KPAC Lalitha

54. In which year was Basheer's novel Pathummayude Aadu published?  
- 1959

55. Which story of Basheer was called 'most non-conscious writer in Malayalam' by Kalpetta Narayanan?  
- Vishwavikhyathamaaya Mookku

56. In which year was Basheer's short story Vidhdikalude Swargam published?  
- 1948

57. Who said "Basheer is a great wonder that happens once in ages, his style is magical"?  
- O V Vijayan

58. In which newspaper was Basheer's first story Ente Thankam published?  
- Jaya Kesari

59. Which novel did Basheer translate and ask to publish with Balyakalasakhi when accused of copying?  
- Victoria, Knut Hamsun

60. In which year was Basheer's novel Tara Specials published?  
- 1968

61. Which Basheer work was described by MP Paul as "a page torn from life, words stained with blood"?  
- Balyakalasakhi

62. Which book was written by Basheer and edited by V T Nandakumar?  
- Nerum Nunyum

63. Which film is the cinematic version of Basheer's story Neelavelicham?  
- Bhargavi Nilayam

64. Who wrote foreword to Basheer's novel Balyakalasakhi?  
- MP Paul

65. Which university gave D Litt to Basheer?  
- University of Calicut

66. Which poem was found among Basheer's notes after his death by daughter Shahina and son Anees?  
- Anashwara Prakasam

67. Who wrote the book 'Basheer Ezhuthum Jeevithavum'?  
- E M Ashraf

68. In which year was Basheer's autobiography Ormayude Arakal published?  
- 1973

69. Who said "Humour in Basheer never became stale joke"?  
- N P Muhammed

70. Who was the heroine in the film Bhargavi Nilayam?  
- Vijayalakshmi

71. In which year was Basheer's novel Ntuppuppakkoranendarnnu published?  
- 1951

72. In which year did Basheer get Samskaradeepam Award?  
- 1987

73. Who played hero in the film Bhargavi Nilayam?  
- Madhu

74. In which year was Basheer's diary Anuraagathinte Dinangal published?  
- 1983

75. For which freedom struggle did Basheer get first jail term?  
- Salt Satyagraha 1930, Kozhikode

76. Who acted as Majid in the film Balyakalasakhi?  
- Prem Nazir

77. In which year were Shingidimungan stories published?  
- 1991

78. Which Malayalam film has no female characters?  
- Mathilukal

79. In which district is Thalayolaparambu, birthplace of Vaikom Muhammad Basheer, located?  
- Kottayam

80. What is the name of heroine in the novel Ntuppuppakkoranendarnnu?  
- Kunjupathumma

81. Which song was Basheer's favourite?  
- Soja Rajakumari

82. For whose execution did Basheer observe three-day hunger strike in Kozhikode jail?  
- Bhagat Singh

83. Which book is referred to in Pathummayude Aadu as "Will he dare to eat this book"?  
- Shabdhagal

84. Which three famous works of Basheer are known as novel trilogy?  
- Ntuppuppakkoranendarnnu, Pathummayude Aadu, Balyakalasakhi

85. Who wrote the book 'Basheer Malayalathile Sarggavismayam', first book by a foreigner on an Indian writer in an Indian language?  
- Ronald E Asher

86. Who translated Balyakalasakhi, Pathummayude Aadu, Ntuppuppakkoranendarnnu into English?  
- Ronald E Asher

87. Who wrote the lines "Anganeyaparathan teerathirunnaathmanombarangalodonnku kushalam paranjoraal" in poem Ente Basheer?  
- ONV Kurup

88. Under which pen name did Basheer write articles criticizing British government?  
- Prabha

89. Which was the first novel published by Basheer?  
- Premalekhanam

90. About which prominent literary critic did Basheer write a memorial note?  
- MP Paul

91. Who called Basheer's literature "Autobiography of a single tree that became a forest"?  
- Prof. M N Vijayan

92. Who wrote the biography 'Basheer Ekanta Veethiyile Avadhoothan'?  
- Prof. M K Sanu

93. What was the name of Basheer's first story published in Jaya Kesari newspaper?  
- Thankam

94. In which novel of Basheer is the character Narayani?  
- Mathilukal

95. Which was the first novel of Basheer published as a book?  
- Premalekhanam

96. When did Central Government release five rupee stamp and two rupee first day cover with Basheer's picture?  
- 1 January 2009

97. About which tree did Basheer say "I am alone under the tree in the yard. I planted this tree. Its leaves and branches give me shade with mercy. It will also give me sweet fruits"?  
- Mangosteen

98. Who is the progressive-minded young man portrayed by Basheer in the novel Ntuppuppakkoranendarnnu?  
- Nisar Ahmed

99. Under what name were Basheer's memoirs published as a collection?  
- Ormayude Arakal

100. Which Basheer work upholds the idea that all living beings have equal right on earth?  
- Bhoomiyude Avakasikal

101. Which work tells the story of a pickpocket who shows magnanimity to return stolen purse and calls that man God?  
- Oru Manushyan

102. In which newspaper did Basheer write articles under pen name Prabha?  
- Ujjivanam

103. To which literary genre does Basheer's work Sarpayajnam belong?  
- Children's literature

104. About whom did Basheer say "From now on for 2000 years, in unexpected situations, the unique fortune and invaluable song for human society"?  
- Mahatma Gandhi

105. Which Basheer work created much controversy in literary field?  
- Shabdhagal

106. Who directed the film Mathilukal?  
- Adoor Gopalakrishnan

107. Which film based on Basheer's work gave Mammootty National Award?  
- Mathilukal

108. Who said "Basheer was the master of humour. Once I asked him which line is this on palm. Basheer said the line in middle of palm is line for folding hand"?  
- Ponkunnam Varkey

109. Which story of Basheer is the basis for the film Bhargavi Nilayam?  
- Neelavelicham

110. In which year did Government of India honour Basheer with Padma Shri award?  
- 1982

111. Who commented "Balyakalasakhi is a page torn from life, blood oozes from words"?  
- MP Paul

112. Which critic said "Words trembled when Basheer wrote"?  
- M N Vijayan

113. Who directed the documentary 'Basheer The Man'?  
- M A Rahman

114. Which Jnanpith Award winner said "This man grew and filled my heart like Kalapurusha though he was neither support nor shade in my literary life"?  
- M T Vasudevan Nair

115. What was the name of book stall started by Basheer in Ernakulam?  
- Circle Book Stall

116. Which Basheer work has the character Ettukali Mammoony?  
- Aanavariyum Ponkurishum

117. About which novel of Basheer did P Kesavadev say "In this I clearly see Basheer's artistic skill"?  
- Jeevithanizhalppadukal

118. Who wrote the book 'Basheerinthe Aakashangal'?  
- Perumbadavam Sreedharan

119. Which short story is described as 'Sufistic perspective of Basheer'?  
- Anarghanimisham

120. Who says the famous line "What light for light" in Basheer's work?  
- Zainudeen, college professor and father of hero Nisar Ahmed in Ntuppuppakkoranendarnnu

121. How did M K Sanu describe Basheer?  
- Avadhoothan in lonely path

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies

തിരഞ്ഞെടുത്ത ചോദ്യങ്ങൾ | Selected questions