Indian Railway
♦മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ട്രെയിൻ ?
🚊മേധ
♦ ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന തീവണ്ടി ?
🚊മംഗലാപുരം ജമ്മുതാവി നവയുഗ എക്സ്പ്രസ്
♦പാലക്കാടിനേയും പുനലൂരിനെയും ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ?
🚊പാലരുവി എക്സ്പ്രസ്
♦ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഗതിമാൻ എക്സ്പ്രസിന്റെ വേഗം എത്ര ?
🚊160 km/hr
♦ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ട്രെയിൻ?
🚊ശതാബ്ദി എക്സ്പ്രസ്സ് (ഭോപ്പാൽ – ഡൽഹി)
♦ഗതിമാൻ എക്സ്പ്രസ്സിനെക്കാൾ വേഗത്തിൽ പരീക്ഷണ ഓട്ടം നടത്തിയ ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ?
🚊ടിയാഗോ എക്സ്പ്രസ്
♦വൈഫൈ സംവിധാനം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ട്രെയിൻ ?
🚊രാജധാനി എക്സ്പ്രസ്സ്
♦ ഒരു സംസ്ഥാനത്തിനുള്ളിൽ ഏറ്റവുമധികം ദൂരം സഞ്ചരിക്കുന്ന തീവണ്ടി ?
🚊കോലാപൂർ – ഗോണ്ടിയ മഹാരാഷ്ട്ര എക്സ്പ്രസ്
♦സി സി ടി വി സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ ?
🚊ഷാൻ – ഇ- പഞ്ചാബ്
♦മൈത്രി എക്സ്പ്രസ് ബന്ധിപ്പിക്കുന്ന നഗരങ്ങൾ ?
🚊ധാക്ക (ബംഗ്ലാദേശ്)-കൊൽക്കത്ത
♦ ഇന്ത്യയെയും പാകിസ്ഥാനെയും ബന്ധിപ്പിക്കുന്ന ട്രെയിനുകൾ ?
🚊സംഝോത (ഡൽഹി- ലഹോർ) ,താർ എക്സ്പ്രസ് (കറാച്ചി – ജോധ്പൂർ)
♦ഗുജറാത്ത് രാജസ്ഥാൻ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ ?
🚊റോയൽ ഓറിയന്റ് ട്രെയിൻ
♦കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ ?
🚊ഡക്കാൻ ഒഡീസ്സി
♦ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ എക്സ്പ്രസ് ട്രെയിൻ ?
🚊മഹാരാജാസ് എക്സ്പ്രസ്
♦ഇപ്പോഴും സർവീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എൻജിൻ ?
🚊ഫെയറി ക്വീൻ
♦ഫെയറി ക്വീൻ സർവ്വീസ് നടത്തുന്ന സ്ഥലങ്ങൾ ?
🚊ന്യൂഡൽഹി – ആൽവാർ
♦ഇന്ത്യയിലെ ആദ്യ സൂപ്പർ ഫാസ്റ്റ് ട്രെയിൻ ഏത് ?
🚊ഡൽഹി – ഹൗറ രാജധാനി എക്സ്പ്രസ്
♦ഇന്ത്യയിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് നടത്തിയത് ?
🚊ബോംബെ – പൂനെ (1978)
♦രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടി സർവീസ് നടത്തുന്ന ട്രെയിൻ ?
🚊ഹെറിറ്റേജ് ഓൺ വീൽസ്
♦ഇന്ത്യയിലെ ആഡംബര ട്രെയിനായ മഹാരാജാ എക്സ്പ്രസ്സ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
🚊മുംബൈ – ന്യൂഡൽഹി
♦ഹിമസാഗർ എക്സ്പ്രസ്സ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം ?
🚊കന്യാകുമാരി – ജമ്മുതാവി
♦ചരിത്രപരവും വിദ്യാഭ്യാസപരവുമായ പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ ?
🚊ജനംഭൂമി ഗൗരവ് എക്സ്പ്രസ്
♦ഇന്ത്യൻ റെയിൽവേയുടെ ആഡംബര ട്രെയിൻ ആയ പാലസ് ഓൺ വീൽസ് സർവീസ് നടത്തുന്നത് ഏത് സംസ്ഥാനത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാണ് ?
🚊രാജസ്ഥാൻ
♦എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സർവീസ് നടത്തുന്ന എക്സിബിഷൻ ട്രെയിൻ സർവീസ് ഏത് ?
🚊റെഡ് റിബ്ബൺ എക്സ്പ്രസ്സ്
♦ഗ്രാമീണ മേഖലയിൽ ചികിത്സ സഹായം എത്തിക്കുന്നതിനുള്ള ട്രെയിൻ സർവീസ് ഏത് ?
🚊ലൈഫ് ലൈൻ എക്സ്പ്രസ്
♦2009 ൽ ആരംഭിച്ച നോൺസ്റ്റോപ്പ് സൂപ്പർഫാസ്റ്റ് തീവണ്ടികൾ ഏത് ?
🚊തുരന്തൊ എക്സ്പ്രസ്
♦സംസ്ഥാന തലസ്ഥാനങ്ങളിൽ അതത് സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ആരംഭിച്ച തീവണ്ടി സർവീസ് ഏത് ?
🚊രാജ്യറാണി എക്സ്പ്രസ്
♦ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ ഏത്?
🚊ഡെക്കാൻ ക്യൂൻ
0 Comments