സമരങ്ങളും ഇന്ത്യൻ നേതാക്കളും | Strikes and Indian leaders

1. പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത് എന്ന്?
1915 ജനുവരി 9

2. പ്രവാസി ഭാരതീയ ദിനമായി ആചരിക്കുന്നത് എന്ന്?
ജനുവരി 9

3. ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം? 
1917

4. ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിച്ച വർഷം?
2017

5. ഗാന്ധിജി ഇന്ത്യയിൽ വെച്ച് ആദ്യമായി അറസ്റ്റിലായ വർഷം? 
1917

6. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ നിരാഹാര സമരം? 
അഹമ്മദാബാദ് മിൽ സമരം (ഗുജറാത്ത്) 

7. അഹമ്മദാബാദ് മിൽ സമരം നടന്ന വർഷം? 
1918

8. അഹമ്മദാബാദ് മിൽ സമരത്തിൽ ഗാന്ധിജിയെ അനുഗമിച്ച വനിതാ നേതാവ്? 
അനസൂയ സാരാഭായി

9. ഗുജറാത്തിലെ ഖേദ ജില്ലയിൽ കർഷകർ നടത്തിയ പ്രക്ഷോഭം ഏത്? 
ഖേദ സത്യാഗ്രഹം

10. ഖേദ സത്യാഗ്രഹം നടന്ന വർഷം? 
1918

11. കർഷകർ തങ്ങളുടെ ഭൂമിയുടെ ഇരുപതിൽ മൂന്ന് ഭാഗത്ത് നീലം കൃഷി ചെയ്യണമെന്ന് നിർബന്ധമാക്കിയ സമ്പ്രദായം ഏത്  ? 
തിങ്കതിയ സമ്പ്രദായം

12. ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകാൻ കാരണമായ സത്യാഗ്രഹം? 
ചമ്പാരൻ സത്യാഗ്രഹം

13. ഗാന്ധിജി നടത്തിയ ആദ്യ നികുതി നിഷേധ സമരം ഏത്? 
ഖേദ സത്യാഗ്രഹം

14. ഭീകരവാദ പ്രവർത്തനങ്ങൾ തടയാൻ എന്ന പേരിൽ പൗരാവകാശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം? 
റൗലറ്റ് നിയമം

15. റൗലറ്റ് നിയമം പാസാക്കിയ വർഷം? 
1919

16. റൗലറ്റ് നിയമത്തിന്റെ മറ്റൊരു പേര്? 
കരിനിയമം

17. റൗലറ്റ് നിയമത്തെ കരിനിയമം എന്ന് വിശേഷിപ്പിച്ചത് ആര്? 
മഹാത്മാഗാന്ധി

18. റൗലറ്റ് നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ഒരേയൊരു ഇന്ത്യക്കാരൻ? 
ചേറ്റൂർ ശങ്കരൻ നായർ

19. ഗാന്ധിജി സത്യാഗ്രഹ സഭ ആരംഭിച്ച സ്ഥലം? 
ബോംബെ

20. റൗലറ്റ് നിയമത്തിനെതിരെ ബ്രിട്ടീഷുകാർക്ക് ഭൂനികുതി നൽകാതെ പ്രതിഷേധിക്കാൻ ആഹ്വാനം മുഴക്കിയത് ആര്?  
സ്വാമി ശ്രദ്ധാനന്ദ്

21. റൗലറ്റ് നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ഗാന്ധിജി 1919 ൽ ആരംഭിച്ച സംഘടന? 
സത്യാഗ്രഹ സഭ

22. റൗലറ്റ് നിയമത്തിനെതിരായ സത്യാഗ്രഹ പ്രതിജ്ഞ തയ്യാറാക്കിയത്? 
ഗാന്ധിജി

23. 1917 ൽ നിലവിൽ വന്ന റൗലറ്റ് കമ്മിറ്റിയുടെ തലവൻ ആര്? 
ജസ്റ്റിസ് സിഡ്നി റൗലറ്റ്

24. സരോജിനി നായിഡു 'ഹിന്ദു മുസ്‌ലിം ഐക്യത്തിൻ്റെ അംബാസിഡർ' എന്ന് വിശേഷിപ്പിച്ചത് ആരെ? 
മുഹമ്മദ് അലി ജിന്ന

25. സരോജിനി നായിഡു "ഇന്ത്യാ ചരിത്രത്തിലെ നിശബ്ദ വിപ്ലവകാരി"എന്ന് വിശേഷിപ്പിച്ചത് ആരെ? 
ഡോ. പൽപ്പു

26. 'ഇന്ത്യയുടെ വാനമ്പാടി' എന്നും 'ഭാരത കോകില'മെന്നും അറിയപ്പെടുന്നത് ആര്? 
സരോജിനി നായിഡു

27. സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു ആര്? 
ഗോപാല കൃഷണ ഗോഖലെ

28. പതിനാറു വയസ്സു പ്രായമുള്ളപ്പോൾ സരോജിനി നായിഡു രചിച്ച പേർഷ്യൻ നാടകം? 
മഹർ മുനീർ

29.  സരോജിനി നായിഡു പ്രസിഡന്റ് ആയ കോൺഗ്രസ് സമ്മേളനം?1925 ലെ കാൺപൂർ സമ്മേളനം

30. മഹാനായ കാവൽക്കാരൻ എന്ന്  രബീന്ദ്രനാഥ ടാഗോറിനെ വിശേഷിപ്പിച്ചത് ആര്? 
ഗാന്ധിജി

31. രബീന്ദ്രനാഥ ടാഗോർ ജനിച്ചത് എന്ന്? 
1861 മേയ് 7

32. ടാഗോറിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കവിത?
അഭിലാഷ്

33. രണ്ടു രാജ്യങ്ങളുടെ ദേശീയ ഗാനം രചിച്ച ഇന്ത്യക്കാരൻ? 
രബീന്ദ്രനാഥ ടാഗോർ

34. 'സേവാസദൻ' ആരുടെ കൃതിയാണ്? 
പ്രേംചന്ദ്

35. വന്ദേമാതരം ആലപിച്ചത് ഏത് സമ്മേളനത്തിലാണ്? 
1896 ലെ കൽക്കട്ട സമ്മേളനം

36. വന്ദേമാതരം ആലപിച്ചത് ആര്? 
രബീന്ദ്രനാഥ ടാഗോർ

37. ടാഗോർ രചിച്ച "ജനഗണമന" ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം ഏത്? 
1911 ലെ കൽക്കട്ട സമ്മേളനം

 38. "ജനഗണമന"എന്ന് തുടങ്ങുന്ന ഗാനത്തിന് ടാഗോർ നൽകിയ തലക്കെട്ട്? 
ഭാരതവിധാത

 39. "ജനഗണമന" പ്രസിദ്ധീകരിച്ച മാസിക? 
തത്ത്വബോധിനി പത്രിക

40. ടാഗോറിന്റെ ആത്മകഥ? 
ജീവനസ്മൃതി

41 ടാഗോറിന് 'സർ' ബഹുമതി ലഭിച്ച വർഷം? 
1915

42. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ടാഗോർ 'സർ' ബഹുമതി തിരിച്ച് കൊടുത്ത വർഷം? 
1919

43. ആകാശവാണിക്ക് ആ പേര്  നൽകിയത് ആര്? 
രബീന്ദ്രനാഥ ടാഗോർ

44. ടാഗോർ തന്റെ പ്രശസ്ത കൃതിയായ 'ഗീതാഞ്ജലി' രചിച്ച വർഷം? 
1910

45. നൊബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ? 
രബീന്ദ്രനാഥ ടാഗോർ

46. 1913 ൽ ടാഗോറിന് സാഹിത്യത്തിന് നൊബേൽ സമ്മാനം നേടിക്കൊടുത്ത കൃതി? 
ഗീതാഞ്ജലി

47. 'ഗീതാഞ്ജലി'യുടെ ഇംഗ്ലീഷ് പതിപ്പിന് ആമുഖം എഴുതിയ സാഹിത്യകാരൻ? 
ഡബ്ല്യൂ.ബി. യേറ്റ്സ്

48. ഗീതാഞ്ജലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? 
ജി. ശങ്കരക്കുറുപ്പ്

49. ഗീതാഞ്ജലിയിൽ പരാമർശിക്കുന്ന സസ്യ ശാസ്ത്രജ്ഞൻ? 
ജെ.സി. ബോസ്

50. എന്റെ ഗുരു നാഥൻ എന്ന് ടാഗോറിനെ വിശേഷിപ്പിച്ചത്? 
ജവഹർലാൽ നെഹ്റു

Post a Comment

0 Comments