ഒരുത്തരം ഒരുപാട് ചോദ്യങ്ങള്‍ | One Answer With Many Questions

1
1


1.   വേഴ്സായ് സന്ധി ഒപ്പിട്ട വര്‍ഷം ?
2.   ജാലിയന്‍ വാലാബാഗ് വെടി വെയ്പ് നടന്ന വര്‍ഷം ?
3.   വിക്രം സാരാഭായ് ജനിച്ച വര്‍ഷം
4.   റൗലത്താക്ട് നിലവില്‍ വന്ന വര്‍ഷം
  • ഉത്തരം : 1919
2

1.   ആദ്യ മലയാള കഥ വാസനാ വികൃതി എഴുതപ്പെട്ട വര്‍ഷം ?
2.   മലയാളി മെമ്മോറിയല്‍ പ്രക്ഷോഭം നടന്ന വര്‍ഷം ?
  • ഉത്തരം  : 1891
3

1.   1945 ഏപ്രില്‍ 30 ന് അന്തരിച്ച പ്രശസ്ത നേതാവ് ആര്  ?
2.   ഈവ ബ്രൗണ്‍ ആരുടെ ഭാര്യയായിരുന്നു ?
3.   ബ്രൗണ്‍ ഷര്‍ട്ട് രൂപീകരിച്ച നേതാവ്  ?
4.   മെയിന്‍ കാംഫ് എഴുതിയതാര്  ?
  • ഉത്തരം : ഹിറ്റ്ലര്‍
4

1.   ആസ്ത്രേലിയന്‍ ഓപ്പണ്‍ തുടങ്ങിയ വര്‍ഷം ?
2.   ബംഗാള്‍ വിഭജനം നടന്ന വര്‍ഷം ?
  • ഉത്തരം : 1905
5

1.   ഹൊറര്‍ ചിത്രങ്ങളുടെ പിതാവ് ആര്
2.   സസ്പെന്‍സ് ചിത്രങ്ങളുടെ ആചാര്യന്‍ എന്നറിയപ്പെടുന്ന വ്യക്തിയാര്
3.   1939 ല്‍ ഓസ്കാര്‍ നേടിയ 'റബേക്ക-യുടെ' സംവിധായകന്‍ ആര്
4.   ആദ്യ ബ്രിട്ടീഷ് ശബ്ദ ചിത്രമായ 'ബ്ലാക്ക് മെയില്‍' സംവിധാനം ചെയ്തതാര്
5.   1960 ല്‍ പുറത്തിറങ്ങിയ സൈക്കോ എന്ന പ്രശസ്ത സിനിമയുടെ സംവിധായകന്‍ ആര്
  • ഉത്തരം : ആല്‍ഫ്രഡ് ഹിച്ച്കോക്ക് 
6


1.   1967 ല്‍ മാഗ്സസേ അവാര്‍ഡ് നേടിയ ഇന്ത്യന്‍ സിനിമ സംവിധായകനാര് ?
2.   1947 ല്‍ കല്‍ക്കത്ത ഫിലിം സൊസൈറ്റി സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ പ്രമുഖ സംവിധായകനാര് ?
3.   1992 ലെ ഓണററി ഓസ്കാര്‍ നേടിയ വ്യക്തിയാര് ?
4.   പത്മ ശ്രീ, പത്മ വിഭൂഷണ്‍, പത്മ ഭൂഷണ്‍, ഭാരത രത്ന എന്നിവയെല്ലാം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ആര് ?
5.   1955 ല്‍ പുറത്തിറങ്ങിയ പഥേര്‍ പാഞ്ചാലിയുടെ സംവിധായകനാര് ?


  • ഉത്തരം : സത്യജിത്ത് റായ്
7


1.   ത്ഥാഗസ് നദി ഏതു രാജ്യത്തിലൂടെയാണ് ഒഴുകുന്നത് ?
2.   "സേ കത്തീഡ്രല്‍" ഗോവയില്‍ പണിത വിദേശ ശക്തിയേത്  ?
3.   1961 വരെ ഗോവ ഭരിച്ചിരുന്ന വിദേശ ശക്തിയേത്  ?
4.   കശുമാവ്, പപ്പായ, പേര എന്നിവ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യയിലെത്തിയത്  ?
5.   ലിസ്ബണ്‍ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്   ?
6.   വാസ്കോഡ ഗാമ ഏത് രാജ്യക്കാരനായിരുന്നു  ?
  • ഉത്തരം : പോര്‍ട്ടുഗല്‍
8


1.   S.N.D.P യോഗമത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു ?
2.   ഖണ്ഡകാവ്യം മാത്രം എഴുതി മഹാ കവിയായതാര് ?
3.   "വീണ പൂവ് "എഴുതിയതാര് ?
4.   റെഡീമര്‍ ബോട്ടപകടത്തില്‍ മരിച്ച മലയാള കവി ആരാണ് ?
5.   നളിനി, ലീല എന്നിവയുടെ കര്‍ത്താവ് ?
6.   ജോസഫ് മുണ്ടശ്ശേരി വിപ്ലവത്തിന്റെ ശുക നക്ഷത്രം എന്നു വിശേഷിപ്പിച്ചതാരെയാണ് ?
7.   1922 ല്‍ മദ്രാസ് യൂണിവേഴ്സിറ്റി മഹാ കവി എന്ന പദവി നല്‍കിയ മഹാകവി ആര് ?
  • ഉത്തരം : കുമാരനാശാന്‍
9


1.   ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നതെവിടെ ?
2.   നാഷണല്‍ വൈറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?
3.   പ്രശസ്തമായ ഓഷോ രജനീഷ് ആശ്രമത്തിന്റെ ആസ്ഥാനം എവിടെയാണ് ?
4.   ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെയാണ് ?
5.   നാഷണല്‍ ഫിലിം ആര്‍ക്കെയ്വ്സ് എവിടെ സ്ഥിതി ചെയ്യുന്നു ?‌
6.   നാഷണല്‍ കെമിക്കല്‍ ലബോറട്ടറി സ്ഥിതി ചെയ്യുന്നതെവിടെ ?
  • ഉത്തരം : പൂണെ
10


1.   ചരിത്രമാക്കപ്പെട്ട ആദ്യ മലയാള സാഹിത്യ കൃതിയേത് ?
2.   ആധുനിക വേണാടിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
3.   മലയാളത്തിലെ രണ്ടാമത്തെ സിനിമയുടെ പേരെന്താണ് ?
4.   ഏഴര പൊന്നാന ഏറ്റുമാനൂരമ്പലത്തില്‍ നടയ്ക്കിരുത്തിയതാരാണ് ?
5.   കുളച്ചല്‍ യുദ്ധത്തില്‍ വിജയിച്ച രാജാവ് ആരാണ് ?
6.   1750 ജനുവരി 3ന് തൃപ്പടിദാനം നടത്തിയ മഹാരാജാവ് ആര് ?
  • ഉത്തരം : മാര്‍ത്താണ്ഡ വര്‍മ്മ
11

1.   വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം ?
2.   1789 ല്‍ നടന്ന വിപ്ലവം ഏതാണ് ?
3.   "ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ" ഏത് വിപ്ലവത്തിന്റെ ഭാഗമാണ് ?
4.   വോള്‍ട്ടെയര്‍, റൂസ്സോ, മൊണ്ടസ്ക്യു എന്നിവരുടെ ആശയങ്ങള്‍ സ്വാധീനിച്ച വിപ്ലവം ഏതാണ്  ?
5.   സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെ മുന്‍ നിര്‍ത്തി നടന്ന വിപ്ലവം ?
  • ഉത്തരം : ഫ്രഞ്ച് വിപ്ലവം
12

1.   'ഗോറ' എഴുതിയതാരാണ്  ?
2.   വാല്മീകി പ്രതിമ എന്ന നാടകം എഴുതിയ സാഹിത്യകാരന്‍ ആര്  ?
3.   വിശ്വഭാരതി യൂണിവേഴ്സിറ്റിയുടെ സ്ഥാപകന്‍ ആര് ?
4.   ആദ്യമായി നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍ ആര്  ?
5.   ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന-യുടെ കര്‍ത്താവ് ?
6.   ഗീതാഞ്ജലി എഴുതിയതാര് ?
  • ഉത്തരം : രവീന്ദ്രനാഥ ടാഗോര്‍
13
1.   പൈനാവ് ഏത് ജില്ലയുടെ ആസ്ഥാനമാണ്  ?
2.   ഏറ്റവും അധികം കുരുമുളക് കൃഷി ചെയ്യുന്ന കേരളത്തിലെ ജില്ല ?
3.   K.D.H വില്ലേജ് ഏത് ജില്ലയിലാണ്  ?
4.   ഇരവികുളം നാഷണല്‍ പാര്‍ക്ക് ഏത് ജില്ലയിലാണ്  ?
5.   കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജല വൈദ്യുതി നിലയമായ 'മൂലമറ്റം' ഏത് ജില്ലയിലാണ്  ?
6.   മൂന്നാര്‍, വാഗമണ്‍, തേക്കടി എന്നിവ ഏതു ജില്ലയിലാണ്  ?
  • ഉത്തരം : ഇടുക്കി
14

1.   പഴശ്ശിരാജ മ്യൂസിയം ഏത് ജില്ലയിലാണ്  ?
2.   കൃഷ്ണ മേനോന്‍ ആര്‍ട്ട് ഗ്യാലറി എവിടെ സ്ഥിതി ചെയ്യുന്നു  ?
3.   മാതൃഭൂമി പത്രം പ്രസിദ്ധീകരണം തുടങ്ങിയ സ്ഥലം ?
4.   കുഞ്ഞാലി മരക്കാര്‍ സ്മാരകം ഏതു ജില്ലയിലാണ് ?
5.   സാമൂതിരിയുടെ ആസ്ഥാനം എവിടെയായിരുന്നു  ?
  • ഉത്തരം : കോഴിക്കോട്
15

1.   ISRO തുടങ്ങിയ വര്‍ഷം  ?
2.   കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തുടങ്ങിയ വര്‍ഷം ഏത്  ?
3.   ഇന്ത്യയില്‍ ആദ്യ ഘട്ട ബാങ്ക് ദേശസാല്‍ക്കരണം നടന്ന വര്‍ഷം ഏത്  ?
4.   നാഷണല്‍ സര്‍വ്വീസ് സ്കീം (NSS) തുടങ്ങിയ വര്‍ഷം ?
5.   'ഖസാക്കിന്റെ ഇതിഹാസം' ആദ്യം പ്രസിദ്ധീകരിച്ച വര്‍ഷം  ?
6.   ഗാന്ധിജിയുടെ ജന്മശതാബ്ദി വര്‍ഷം ഏത്  ?
7.   മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ വര്‍ഷം ഏത് ?
  • ഉത്തരം : 1969
16

1.   വത്തിക്കാന്‍ രാജ്യത്തിന്റെ ഭൂപ്രദേശം ഏത് രാജ്യത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു  ?
2.   മുസ്സോളിനി, രണ്ടാം ലോക മഹാ യുദ്ധകാലത്ത് ഭരിച്ചിരുന്ന രാജ്യമേത്  ?
3.   ഗരിബാള്‍ഡിയുടെ ജന്മ രാജ്യമേത്  ?
4.   മസീനി ഏതു രാജ്യത്തെ പ്രശസ്ത നേതാവാണ്  ?
5.   ഇന്റര്‍ മിലാന്‍, എ.സി മിലാന്‍, ഫുട്ബോള്‍ ടീമുകള്‍ക്ക് പ്രശസ്തമായ രാജ്യമേത്  ?
6.   സോണിയാ ഗാന്ധിയുടെ ജന്മ രാജ്യമേത്  ?
7.   ഫിയറ്റ് ഫെറാരി, കാറുകള്‍ ഏത് രാജ്യത്തേതാണ്  ?
8.   ഫാസിസം തുടങ്ങിയ രാജ്യം ഏതാണ്  ?
9.   റോം ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്  ?
10.  'പോ' നദി ഒഴുകുന്ന രാജ്യമേതാണ്  ?
  • ഉത്തരം : ഇറ്റലി






Post a Comment

1 Comments