മലയാള സാഹിത്യം | Questions from Malayalam Literature

🔖നിഴലുറങ്ങുന്ന വഴികൾ എന്ന മലയാള നോവലിന്റെ രചയിതാവ് ?

പി. വത്സല

🔖പി. വത്സലക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ?

നിഴലുറങ്ങുന്ന വഴികൾ(1975)

🔖വിഷ്ണു നാരായണൻ നമ്പൂതിരിയുടെ പ്രധാന കൃതികൾ ?

സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അതിർത്തിയിലേക്കൊരു യാത്ര, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകൾ

🔖കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ യാത്രാവിവരണ ഗ്രന്ഥം ?

ഹൈമവത ഭൂവിൽ (2010ൽ)

🔖ഹൈമവത ഭൂവിൽ - ന്റെ രചയിതാവ് ?

എം.പി വീരേന്ദ്രകുമാർ

🔖കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുക എത്ര ?

ഒരു ലക്ഷം രൂപ

🔖ആടുജീവിതം എന്ന മലയാള നോവലിന്റെ രചയിതാവ് ആര് ?

ബെന്യാമിൻ

🔖ബെന്യാമിന്റെ യഥാർത്ഥ നാമം ?

ബെന്നി ഡാനിയേൽ

🔖ബെന്യാമിൻ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ വർഷം ?

2009 (ആടുജീവിതം)

🔖ആവേ മരിയ എന്ന ചെറുകഥയുടെ രചയിതാവ് ?

കെ.ആർ മീര(2009ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്)

🔖മലയാളത്തിലെ ആദ്യ നോവൽ?

കുന്ദലത

🔖കുന്ദലതയുടെ രചയിതാവ് ?

അപ്പു നെടുങ്ങാടി

🔖കേസരി എ ബാലകൃഷ്ണ പിള്ള ഏത് രംഗത്താണ് പ്രശസ്തനായത് ?

പത്രപ്രവർത്തനം, നിരൂപണം

🔖കേസരി എ ബാലകൃഷ്ണ പിള്ള തുടങ്ങിയ വാരികകൾ ?

പ്രബോധകൻ, കേസരി

🔖കേസരി എ ബാലകൃഷ്ണ പിള്ള രചിച്ച നിരൂപണ കൃതികൾ ?

സാഹിത്യ ഗവേഷണമാല, രാജരാജീയം, രൂപമഞ്ജരി, നവലോകം

🔖കേസരി സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നതെവിടെ ?

പുളിമൂട് (തിരുവനന്തപുരം)

🔖വിശ്വഭാനു(സ്വാമി വിവേകാനന്ദനെക്കുറിച്ച്) , കൈരളീധ്വനി എന്നിവയുടെ രചയിതാവ് ?

ഡോ. പി. കെ നാരായണപിള്ള

🔖മലയാള കവി എ അയ്യപ്പന്റെ പ്രധാന കവിതാ സമാഹാരങ്ങൾ ?

യജ്ഞം, വെയിൽ തിന്നുന്ന പക്ഷി, ബുദ്ധനും ആട്ടിൻകുട്ടിയും, മാളമില്ലാത്ത പാമ്പ്, ഗ്രീഷ്മവും കണ്ണീരും 


🔖പ്രഥമ ടാഗോർ സാഹിത്യ പുരസ്കാരം നൽകിയതെന്ന്?

2010ൽ

🔖2010ൽ , ആദ്യ 'ഹിന്ദു ബെസ്റ്റ് ഫിക്ഷൻ പുരസ്കാരം ' ലഭിച്ച 'സീരിയസ് മെൻ' ന്റെ രചയിതാവ് ?

മനു ജോസഫ്

Post a Comment

0 Comments