Kerala Renaissance | കേരള നവോത്ഥാനം | Selected Questions

1. സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?
Answer: *1938

2. പണ്ഡിറ്റ് കറുപ്പന് വിദ്വാൻ ബഹുമതി നല്കിയത്?
Answer: *കേരളവർമ വലിയകോയിത്തമ്പുരാൻ

3. നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത്?
Answer: *കേരള കേസരി

4. ചട്ടമ്പിസ്വാമികളുടെ ചെറുപ്പത്തിലെ ഓമനപ്പേര്?
Answer: *കുഞ്ഞൻപിള്ള (യഥാർഥ പേര് അയ്യപ്പൻ)

5. ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ മുഖപത്രം?
Answer: *യോഗനാദം

6. തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?
Answer: *ചട്ടമ്പിസ്വാമികൾ

7. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം?
Answer: *കണ്ണമ്മൂല (കൊല്ലൂർ)

8. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം?
Answer: *ബാല ഭട്ടാരക ക്ഷേത്രം

9. മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്?
Answer: *ബ്രഹ്മാനന്ദ ശിവയോഗി

10. ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്?
Answer: *പണ്ഡിറ്റ് കറുപ്പൻ

11. ഓരോ പള്ളിയോടൊപ്പം ഓരോ സ്ക്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത്?
Answer: *ചാവറാ കുര്യാക്കോസ് ഏലിയാസ്

12. ഐക്യ മുസ്ലിം സംഘം സ്ഥാപകന്?
Answer: *വക്കം അബ്ദുൾ ഖാദർ മൗലവി

13. ഗോഖലെയുടെ സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?
Answer: *എൻ.എസ്.എസ്

14. കൊച്ചി കായലിൽ നടന്ന കായൽ സമ്മേളനം ഏത് സാമൂഹിക പരിഷ്കർത്താവുമായി ബന്ധപ്പെട്ട സംഭവമാണ്?
Answer: *കെ.പി. കറുപ്പൻ

15. ശുഭാനന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
Answer: *ചെറുകോൽ (മാവേലിക്കര).

Post a Comment

0 Comments