★ വനവിസ്തൃതിയിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
10
★ വനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
മധ്യപ്രദേശ്
★ വനവിസ്തൃതി ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം ഏത്?
ആൻഡമാൻ - നിക്കോബാർ ദ്വീപുകൾ
★ വനസാന്ദ്രത എത്ര ശതമാനത്തിൽ കൂടുതലുള്ള പ്രദേശമാണ് നിബിഡവനം?
70%
★ ഇന്ത്യയിൽ കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത്?
പശ്ചിമബംഗാൾ
★ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം രൂപം കൊണ്ട വർഷം ഏത്?
1985
★ വൃക്ഷങ്ങൾ, തരുലതാദികൾ എന്നിവയുടെ സംരക്ഷണാർത്ഥം ഇന്ത്യയിൽ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം ഏത്?
ലോബയാൻ പ്രസ്ഥാനം
★ കടുവാ സംരക്ഷണപദ്ധതിയുടെ പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം ഏത്?
1973
★ പ്രോജക്ട് ടൈഗർ പദ്ധതിക്ക് തുടക്കമിട്ടത് ഏത് വന്യജീവി സങ്കേതത്തിൽ ആണ്?
ജിംകോർബറ്റ് വന്യജീവിസങ്കേതം (ഉത്തരാഖണ്ഡ്)
★ പ്രോജക്റ്റ് എലിഫെൻറ് ആരംഭിച്ചത് ഏത് വർഷത്തിലാണ്?
1992
★ കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് വരെ ദേശീയ മൃഗം ഏതായിരുന്നു?
സിംഹം
★ ഹിമാലയൻ മേഖലയിലെ വൃക്ഷങ്ങളെ സംരക്ഷിക്കാനായി 1974 - ൽ പിറവികൊണ്ട പ്രസ്ഥാനമേത്?
ചിപ്കോ പ്രസ്ഥാനം
★ 'ചിപ്കോ' എന്ന വാക്കിന്റെ അർത്ഥം എന്ത്?
ചേർന്നുനിൽക്കുക
★ ചിപ്കോ പ്രസ്ഥാനം പിറവിയെടുത്ത ചമോലി ജില്ല ഏത് സംസ്ഥാനത്ത് ആയിരുന്നു?
ഉത്തർപ്രദേശ് (നിലവിൽ ഉത്തരാഖണ്ഡ്)
★ ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?
സുന്ദർലാൽ ബഹുഗുണ
★ ഗാന്ധിയൻ സമര മാർഗങ്ങളായ സത്യാഗ്രഹം, അഹിംസ എന്നിവയിൽ അധിഷ്ഠിതമായ അരങ്ങേറിയ പരിസ്ഥിതി സമരം ഏത്?
ചിപ്കോ പ്രസ്ഥാനം
★ ഇന്ത്യയിലെ ഏത് പരിസ്ഥിതി പ്രസ്ഥാനത്തിൻറെ മുദ്രാവാക്യമായിരുന്നു 'ആവാസവ്യവസ്ഥയാണ് സ്ഥിരസമ്പത്ത്'?
ചിപ്കോ പ്രസ്ഥാനം
★ കർണാടകത്തിലെ ഉത്തരകന്നഡ ജില്ലയിലെ ഗുബി ഗാഡെ ഗ്രാമത്തിൽ ആരംഭിച്ച വനസംരക്ഷണ പ്രസ്ഥാനം ഏത്?
അപ്പികോ പ്രസ്ഥാനം
0 Comments