ഭൂവിവരങ്ങളുടെ സ്ഥാനീയവും കാലികവുമായ വിശകലത്തിന് ആവശ്യമായ ഉപാധിയാണ് ഭൂപടം.
ഭൂമി ശാസ്ത്രപഠനത്തിന്റെ താക്കോൽ എന്നും ഭൂപടം അറിയപ്പെടുന്നു.
📌 ലോകത്തിൽ ആദ്യമായി ഭൂപടം നിർമ്മിച്ചത്
📝അനക്സിമാണ്ടർ
📌 ആധുനിക ഭൂപട നിർമ്മാണത്തിന്റെ പിതാവ്
📝 മെർക്കാറ്റർ
📌 ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്ര ശാഖ
📝 കാർട്ടോഗ്രാഫി
⏩ ഭൂപടങ്ങൾ തയ്യാറാക്കുന്ന വ്യക്തി - കാർട്ടോ ഗ്രാഫർ
📌 വിവിധ ഭൂപടങ്ങൾ ചേർത്ത് ആദ്യമായി അറ്റ്ലസ് തയ്യാറാക്കിയത്
📝 എബ്രഹാം ഓർട്ടേലിയസ്
📌 അക്ഷാംശ രേഖാംശ രേഖകളുടെ അടിസ്ഥാനത്തിൽ ആദ്യമായി ഭൂപടം നിർമ്മിച്ചത്
📝 ടോളമി
📌 അക്ഷാംശ രേഖാംശ രേഖകളുടെ സഹായത്തോടെ ആദ്യമായി സ്ഥാനനിർണയം നടത്തുന്ന രീതി ആവിഷ്കരിച്ചത്.
📝ഹിപ്പാർക്കസ്
🔰 ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ രണ്ടായി തിരിക്കാം.
1️⃣ ഭൗതിക ഭൂപടങ്ങൾ
( Physical maps )
2️⃣ സാംസ്കാരിക ഭൂപടങ്ങൾ ( Cultural maps )
☸️ ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്തമായ സവിശേഷതകൾ സൂചിപ്പിക്കുന്നതാണ് ഭൗതിക ഭൂപടങ്ങൾ.
☸️ കൃഷി, വ്യവസായം, രാഷ്ട്രീയ അതിർത്തികൾ തുടങ്ങിയ മനുഷ്യനിർമ്മിതമായ സവിശേഷകൾ സൂചിപ്പിക്കുന്നതാണ് സാംസ്കാരിക ഭൂപടം.
💹 തലക്കെട്ട്, തോത്, ദിക്ക് അക്ഷാംശീയ രേഖാംശീയ സ്ഥാനം, അംഗീകൃത ചിഹ്നങ്ങളും നിറങ്ങളും, സൂചിക എന്നിവയാണ് ഭൂപടത്തിൽ പ്രധാനമായും ഉണ്ടായിരിക്കേണ്ട വസ്തുതകൾ.
💹 ഭൂപടത്തിൽ ചിത്രീകരിച്ചിരിക്കുന്ന പ്രദേശം ഏതെന്നും ഉള്ളടക്കമെന്തെന്നും സൂചിപ്പിക്കുന്നതാണ് തലക്കെട്ട്.
💹 ഭൂമിയിലെ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം ഭൂപടത്തിൽ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ആനുപാതിക അകലമാണ് തോത്.
🔰 ഭൂപടങ്ങൾ തയ്യാറാക്കുന്ന തോതിന്റെ അടിസ്ഥാനത്തിൽ രണ്ടായി തിരിക്കാം.
1️⃣ ചെറിയ തോത് ഭൂപടങ്ങൾ
🔷 വലിയ ഭൂപ്രദേശങ്ങളിലെ പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തി മാത്രം തയ്യാറാക്കുന്നവ.
Eg. അറ്റ്ലസ് ഭൂപടം, ചുമർ ഭൂപടം
2️⃣ വലിയതോത് ഭൂപടങ്ങൾ
🔷 താരതമ്യേന ചെറിയ പ്രദേശങ്ങളുടെ ( വില്ലേജ്, വാർഡ് ) വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചു തയ്യാറാക്കുന്നവ.
Eg. കഡസ്ട്രൽ, ധരാതലീയ ഭൂപടം

0 Comments