Current Affair | 2023 August 01 to 10

⁉️ സംസ്ഥാന വിജിലന്‍സ് മേധാവിയായി നിയമിതനായത്?
🟢 ടി. കെ. വിനോദ്കുമാര്‍


⁉️ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായി നിയമിതനായത്?
🟢 മനോജ് എബ്രഹാം


⁉️ സംസ്ഥാന ഫയര്‍ ആന്‍ഡ് റെസ്ക്യു മേധാവിയായി നിയമിതനായത്?
🟢 കെ. പത്മകുമാര്‍


⁉️ സംസ്ഥാന ജയില്‍ ഡിജിപി യായി നിയമിതനായത് ?
🟢 ബല്‍റാം കുമാര്‍ ഉപാധ്യായ


⁉️ മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2022ലെ ജെസി ഡാനിയേല്‍ പുരസ്കാരത്തിന് അര്‍ഹനായത് ?
🟢  ടിവി ചന്ദ്രന്‍


⁉️ ചാറ്റ് ജിപിടിയുടെ സ്രഷ്ടാവായ സാം ഓള്‍ട്ട്മാന്‍ പുറത്തിറക്കിയ ക്രിപ്റ്റോ കറന്‍സി?
🟢 വേള്‍ഡ് കോയിന്‍


⁉️ 'ഭാരത് മണ്ഡപം' എന്നപേരില്‍ രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ നിലവില്‍ വന്ന നഗരം ?
🟢 ന്യൂഡല്‍ഹി ( പ്രഗതി മൈതാന്‍)


⁉️  സംസ്ഥാനത്തെ ആദ്യ ദേശീയതല സമ്പൂര്‍ണ തേന്‍ ഗുണ നിലവാര പരിശോധന കേന്ദ്രം നിലവില്‍ വന്നത് ?
🟢 വെള്ളായണി കാര്‍ഷിക സര്‍വകലാശാല, തിരുവനന്തപുരം


⁉️ വെങ്ങാനൂര്‍ അയ്യങ്കാളി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ അയ്യങ്കാളി പ്രതിഭാ പുരസ്കാരത്തിന് അര്‍ഹനായത് ?
🟢 ചിറ്റയം ഗോപകുമാർ

 
⁉️ അമൃത് മഹോത്സവത്തിന്റെയും, സ്വാതന്ത്ര്യദിനത്തിന്റെയും പശ്ചാത്തലത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരെ ആദരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന പ്രചരണ പരിപാടി 

🟢 മേരി മാട്ടി, മേരാ ദേശ് (എന്റെ മണ്ണ്,എന്റെ രാജ്യം)


⁉️ രാജ്യത്താദ്യമായി ആശുപത്രികളെ എല്‍ജിബിടി ക്വിയര്‍ സൗഹൃദമാക്കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനം ?

🟢 കേരളം


⁉️ 620 ഉച്ചകോടിയുടെ അനുബന്ധമായ സിവില്‍ 20 (20) ഉച്ചകോടിയുടെ വേദി
🟢 ജയ്പൂര്‍


⁉️ ചൈനയിലും ഫിലിപ്പീന്‍സിലും അടുത്തിടെ നാശംവിതച്ച ചുഴലിക്കാറ്റ്
🟢 ഡോരി


⁉️ അതിഥി തൊഴിലാളികളുടെ റജിസ്ട്രേഷനായി തൊഴില്‍ വകുപ്പ് പുറത്തിറക്കുന്ന ആപ്പ് ?
🟢 അതിഥി ആപ്പ്


⁉️ ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം ഹെഡ്ഡര്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് കരസ്ഥമാക്കിയത്
🟢 ക്രിസ്റ്റ്യാനോ റൊണോള്‍ഡോ


⁉️ ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നിലവില്‍ വന്നത്
🟢 തിരുവനന്തപുരം


⁉️ ആണവശേഷിയുള്ള റോക്കറ്റില്‍ മനുഷ്യനെ ചൊവ്വയിലേക്കെ ത്തിക്കുന്നതിനായി നാസയുടെ നേതൃത്വത്തില്‍ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി
🟢 ഡാകോ (DRACO)  DRACO- Demonstration Rocket for Agile Cislunar Operations


⁉️ പട്ടികജാതി വിഭാഗക്കാരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുടുംബ്രശി നടപ്പാക്കുന്ന പദ്ധതി
🟢 സമുന്നതി


⁉️അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതനം
🟢 333 രൂപ


⁉️ സെമി കോണ്‍ ഇന്ത്യ 2023 സമ്മേളനത്തിന് വേദിയായത്
🟢 ഗാന്ധിനഗര്‍,ഗുജറാത്ത്


⁉️ 2023 ലെ ആഷസ് പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍
🟢 സ്റ്റുവര്‍ട്ട് ബ്രോഡ്


⁉️ ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഗെയിമിംഗ് അക്കാദമി നിലവില്‍ വന്ന സംസ്ഥാനം ?
🟢 മധ്യപ്രദേശ്


⁉️ ഐ ലീഗില്‍ നിന്നും സ്ഥാനകയറ്റം ലഭിച്ച് ഐഎസ്എലില്‍ എത്തുന്ന ആദ്യ ഫുട്ബോള്‍ ക്ലബ്
🟢 പഞ്ചാബ് എഫ് സി


⁉️ സമുദ്ര പര്യവേക്ഷണം, സമുദ്രവിഭവങ്ങള്‍ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെ മൂന്ന് പേരെ ഒരു സമുദ പേടകത്തില്‍ 6000 മീറ്റര്‍ താഴ്ചയില്‍ സമുദ്രത്തിനടിയിലേക്ക് അയക്കാന്‍ ഇന്ത്യ തയ്യാറാക്കുന്ന പദ്ധതി
🟢 സമുദ്രയാന്‍
(മത്സ്യ 6000 എന്നാണ് ഈ പദ്ധതിക്കായി ഒരുക്കുന്ന സമുദ്ര പേടകത്തിന് പേര്)


⁉️ ദേശീയ കൈത്തറി ദിനം
🟢 ഓഗസ്റ്റ് 07


⁉️ 2023 ഓഗസ്റ്റില്‍ അന്തരിച്ച തെലുങ്കാനയിലെ വിപ്ലവഗായകനും കവിയുമായ വ്യക്തി
🟢 ഗദ്ദര്‍

(ഗുമ്മഡി വിത്തല്‍ റാവു എന്നാണ് യഥാര്‍ത്ഥപേര്)

⁉️ തോഷഖാന അഴിമതിക്കേസില്‍ 3 വര്‍ഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ ലഭിച്ച പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി?
🟢 ഇമ്രാന്‍ ഖാന്‍


⁉️ റബ്ബര്‍ ബോര്‍ഡുമായി സഹകരിച്ച് കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ ദത്തെടുക്കുന്ന ജപ്പാനീസ് ടയർ കമ്പനി
🟢 ബ്രിഡ്ജസ്റ്റോൺ


⁉️ മലയാള സാംസ്കാരികവേദിയുടെ സാഹിത്യവിഭാഗമായ കാക്കനാടന്‍ സാഹിത്യപഠന ഗവേഷണകേന്ദ്രത്തിന്റെ ആറാമത് കാക്കനാടന്‍ പുരസ്കാരത്തിന് അര്‍ഹനായത്
🟢 കെ വി മോഹൻകുമാർ

 
⁉️ 2023 അമ്പെയ്ത്ത് ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിത കോംപൗണ്ട് ഇനത്തില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം കരസ്ഥമാക്കിയത്
🟢 അദിതി ഗോപിചന്ദ് സ്വാമി


⁉️ 2023 അമ്പെയ്ത്ത് ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ കോംപൗണ്ട് ഇനത്തില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം കരസ്ഥമാക്കിയത്
🟢 ഓജസ് പ്രവീണ്‍


⁉️ പുതിയ കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍
🟢 എസ്. മണികുമാര്‍


⁉️ 2023 ഓഗസ്റ്റില്‍ റഷ്യന്‍ സ്പേസ് ഏജന്‍സിയായ റോസ്കോാസ് വിക്ഷേപിക്കാനൊരുങ്ങുന്ന ചാന്ദ്രദൗത്യം
🟢 ലൂണ 25


⁉️ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസിന്റെ പുതിയ ചെയര്‍മാനായി നിയമിതനായത്
🟢 സഞ്ജയ് കുമാര്‍ അഗര്‍വാള്‍


⁉️ കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി റൈനോ ടാസ്ക് ഫോഴ്സ് നിലവില്‍ വരുന്ന ദേശീയോദ്യാനം
🟢 വാല്‍മീകി ദേശീയോദ്യാനം,ബീഹാര്‍


⁉️ ഡോ. ടി പി സുകുമാരന്‍ പ്രഥമ പുരസ്കാരത്തിന് അര്‍ഹനായ
എഴുത്തുകാരന്‍ ?
🟢 സി. രാധാകൃഷ്ണന്‍


⁉️ 2023 ലെ എസ് കെ പൊറ്റക്കാട് സ്മാരക സാഹിത്യ പ്രതിഭാ പുരസ്കാരത്തിന് അര്‍ഹനായത്
🟢 ശിഹാബുദ്ദിന്‍ പൊയ്ത്തുംകടവ്


⁉️ രാജീവ് ഗാന്ധി ഗ്രാമീണ ഒളിമ്പിക്സ് സംഘടിപ്പിക്കുന്ന സംസ്ഥാനം
🟢രാജസ്ഥാന്‍


⁉️ ക്വിറ്റ് ഇന്ത്യ ദിനം
🟢 ഓഗസ്റ്റ് 09


⁉️ നാഗാസാക്കി ദിനം
🟢 ഓഗസ്റ്റ് 09


⁉️ ഏക സിവില്‍കോഡിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം
🟢 കേരളം


⁉️ മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി ചുമതലപ്പെടുത്തിയ മഹാരാഷ്ട്ര മുന്‍ പോലീസ് മേധാവി
🟢 ദത്താത്രേയ പഡ്സാല്‍ഗികര്‍


⁉️ കേരള ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിതനായത്
🟢 എം വെങ്കിട്ടരമണ


⁉️ രാജസ്ഥാനില്‍ പുതുതായി രൂപീകരിച്ച ജില്ലകളുടെ എണ്ണം
🟢 19


⁉️ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്
🟢 നീരജ് ചോപ്ര


⁉️ അടിസ്ഥാന സാക്ഷരത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മൊബൈല്‍ ആപ്ളിക്കേഷന്‍
🟢 ULLAS (Understanding life long learning for all in Society)


⁉️ അടുത്തിടെ ജിഐ ടാഗ് ലഭിച്ച കന്യാകുമാരി ജില്ലയിലെ ഉത്പന്നം
🟢 മട്ടി വാഴപ്പഴം


⁉️ പശ്ചിമ ഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാലുകളുടെ ശാസ്ത്രീയ നിര്‍ണയവും വീണ്ടെടുപ്പും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിന്‍
🟢 സുരക്ഷിതമാക്കാം പശ്ചിമഘട്ടം


⁉️ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്ന പ്രഥമ ഉദ്യോഗരത്ന പുരസ്കാരം നേടിയത്
🟢 രത്തന്‍ ടാറ്റ


⁉️ 2023 ഓഗസ്റ്റില്‍ അന്തരിച്ച പ്രശസ്ത കഥകളി നടന്‍
🟢 കലാമണ്ഡലം രാമകൃഷ്ണന്‍


⁉️ ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരള'എന്നതുമാറ്റി 'കേരളം' എന്നാക്കാന്‍ കേന്ദ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്
🟢 പിണറായി വിജയന്‍

Post a Comment

0 Comments