SOMETHING ABOUT REPUBLIC DAY OF INDIA

ഇന്ത്യ 68-ാം മത് റിപ്പബ്ലിക് ദിനാഘോഷം ആഘോഷിക്കുന്ന സുദിനത്തിൽ റിപ്പബ്ലിക് ദിനത്തെക്കുറിച്ച് .....

📝റിപ്പബ്ലിക് എന്നാൽ #ലാറ്റിൻ ഭാഷയിൽ പൊതു കാര്യം എന്നർഥം
#res_Publica എന്ന പദത്തിൽ നിന്നാണ് റിപ്പബ്ലിക്കിന്റെ പിറവി.
ഒരു രാഷ്ട്രത്തിന്റെ പരമാധികാരം ആ രാജ്യത്തെ ജനങ്ങളിൽത്തന്നെയായിരിക്കുകയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണ സമ്പ്രദായമാണ് റിപ്പബ്ലിക്.
നമ്മുടെ രാജ്യം ഒരു പാർലമെന്ററി റിപ്പബ്ലിക് ആണ്. രാഷ്ട്രത്തലവൻ പ്രസിഡന്റ് ആണെങ്കിലും ഭരണത്തലവൻ പ്രധാനമന്ത്രിയാണ്.

* 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായെന്ന് പറയപ്പെടുകയും ആചരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഓഗസ്റ്റ് 15 ന് ഇന്ത്യയും പാകിസ്താനും ബ്രിട്ടനു കീഴിലുള്ള ഡോമീനിയൻ രാഷ്ട്രങ്ങളാകുക മാത്രമാണുണ്ടായത്. നമുക്ക്  ഏപ്രിൽ 1,1937 മുതൽ ബാധകമായിരുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിൽ (Government of India Act 1935) ചില മാറ്റങ്ങൾ വരുത്തി സ്വയം ഭരിക്കുവാനുള്ള ഭേദഗതി വരുത്തിയിരുന്നുവെങ്കിലും രാജ്യത്തിന്റെ പരമാധികാരം ബ്രിട്ടണിലെ രാജാവിനു തന്നെയായിരുന്നു. പോരാത്തതിന് ബ്രിട്ടീഷുകാർക്ക് ആവശ്യമെങ്കിൽ വീണ്ടും ഭരണമേറ്റെടുക്കുവാനുള്ള വ്യവസ്ഥകളും അതിലുണ്ടായിരുന്നു.

* ഡോ. അംബേദ്കറുടെ നേതൃത്വത്തിൽ ഒരു സംഘം നിയമവിദഗ്ധർ രണ്ടു വർഷവും
11 മാസവും 18 ദിവസവും കൊണ്ട് ബ്രിട്ടീഷ് പാർളമെന്റിന്റെ ഏറ്റവും വലിയ നിയമം ഭേദഗതികൾ വരുത്തി
22 ഭാഗവും 395 വകുപ്പുകളും 12 പട്ടികകളുമായി ലോകത്തെ ഏറ്റവും വലിയ ഭരണഘടന ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതി തയ്യാറാക്കി.  321 വക്കുപ്പുകളാണ് നമ്മുടെ ഭരണഘടനയുടെ മുൻ രൂപമായിരുന്ന ഇന്ത്യൻ ശിക്ഷാ നിയമം 1935 ന് ഉണ്ടായിരുന്നത്.

*1949 നവംബർ 26 ന് ഭരണഘടന നിർമാണ സഭ ഭരണഘടനയെ അംഗീകരിച്ചെങ്കിലും, നടപ്പാക്കിയത് 1950 ജനുവരി 26 ന് ആണ്.

* ഭരണഘടന അംഗീകരിച്ചതോടു കൂടി രാജ്യത്തിന്റെ പരമാധികാരം ബ്രിട്ടീഷ് രാജാവിൽ നിന്ന് പ്രസിഡന്റിലേക്കായി. ഈ ഭരണമാറ്റമാണ് ജനുവരി 26 ന്റെ പ്രത്യേകതയും.

* ജനുവരി 26 റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുത്തത് ഒരു ഓർമ്മ പുതുക്കലായണെന്നാണ് സ്മരിക്കപ്പെടുന്നത്,
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഇന്ന് പാകിസ്താന്റെ ഭാഗമായ ലാഹോറിലെ രവി നദിക്കരയിൽ 1929 ഡിസംബർ 31-ന് അർധരാത്രിയിൽ ത്രിവർണ പതാക ഉയർത്തുകയും
1930 ജനുവരി 26-ന് ഇന്ത്യയിക്ക് ഡൊമീനിയൻ പദവിയല്ല
' പൂർണ സ്വരാജാണ്" വേണ്ടത് എന്ന് പറഞ്ഞതിന്റെയും ഓർമ്മ പുതുക്കൽ.

* എന്നാൽ 1950 ജനുവരി 26 നാണ് ഇന്ത്യ പൂർണ്ണ സ്വരാജായത് ( പൂർണ്ണ സ്വാതന്ത്യം )  എന്നത് നാം എന്തുകൊണ്ടൊ വിസ്മരിക്കുകയാണ് ചെയ്യുന്നത്. പൂർണ്ണ സ്വരാജിന് വേണ്ടി പ്രയത്നിച്ചവരെ പറ്റിയും എതിരായിരുന്ന വരെ പറ്റിയും നാം ആരെയും പഠിപ്പിക്കുന്നുമില്ല.

* ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യാ മഹാരാജ്യത്തിന്റെ പരമാധികാരിയായ ദിവസമാണ്  ഇന്ന്. ഇന്ത്യ സ്വതന്ത്രമാകണമെന്ന് കരുതി സ്വന്തം ജീവൻ ബലി നൽകിയ കോടിക്കണക്കിന് നമ്മുടെ സഹോദരങ്ങളുടെ സ്വപ്നം പൂർണ്ണമായ ദിവസം.  ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

* ദേശീയഗാനം - ജനഗണമന
* ദേശീയ ഗീതം - വന്ദേമാതരം
* ദേശീയ മൃഗം - കടുവ
* ദേശീയപുഷ്പം - താമര
* ദേശീയപക്ഷി - മയിൽ
* ദേശീയ വൃക്ഷം - പേരാൽ
* ദേശീയ ഫലം - മാങ്ങ
* ദേശീയ പൈതൃക മൃഗം - ആന
*ദേശീയജലജീവി - ഗംഗാഡോൾഫിൻ
* ദേശീയ വിനോദം - ഹോക്കി
* ദേശീയ പഞ്ചാംഗം - ശകവർഷം
* ദേശീയ മുദ്ര - അശോകസ്തംഭം
* ദേശീയ മുദ്രാവാക്യം - സത്യമേവ ജയതേ.

#ദില്ലി യിലെ റിപ്പബ്ലിക് ദിനാഘോഷത്തിനു നിയതമായ ചില ചിട്ടവട്ടങ്ങൾ ഉണ്ട്.
ആദ്യം രാഷ്ട്രപതിഭവനിലെ
#റൈസിനഹില്ലിൽ നിന്നു
കര - വ്യോമ - നാവിക സേനകളുടെ
പരേഡ് തുടങ്ങും.
രാജ്പഥിലൂടെ #ചെങ്കോട്ടയിലേക്കാണു പരേഡ്. അവിടെ വച്ച് രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കും.
തുടർന്ന് വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുന്ന കലാപ്രകടനങ്ങളുമാണ് അരങ്ങേറുക.
ദേശാഭിമാനികളെയും ധീരജവാന്മാരെയും ആദരിക്കുന്ന ചടങ്ങും ഉണ്ട്.
റിപ്പബ്ലിക് ദിനാഘോഷം വീക്ഷിക്കാൻ ഏതെങ്കിലും വിദേശ രാജ്യത്തെ പ്രമുഖ വ്യക്തി അതിഥിയായി എത്തുന്ന പതിവുണ്ട്.

* കഴിഞ്ഞ വർഷം ഫ്രഞ്ച് പ്രസിഡന്റ്
#ഫ്രാൻസെഒലാൻദെ [Francis Hollande] മുഖ്യ അതിഥിയായി എത്തിയിരുന്നു.
കൂടാതെ ആ റിപ്പബ്ലിക് ദിനത്തിന് ഇന്ത്യയിൽ ആദ്യമായി മറ്റൊരു രാജ്യത്തിന്റെ (ഫ്രാൻസിന്റെ ) സൈനികരും പങ്കെടുത്ത പരേഡും രാജ്പഥിൽ കൂടി മാർച്ച് ചെയ്തു.
നാളെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യ അതിഥി ആകുന്നത് അബുദാബി കിരീടവകാശി
#മുഹമ്മദ്_ബിൻ_സയ്യിദ്_അൽ_നഹ്യാൻ ആണ്.
* ജനുവരി 29 ന് സൈനിക വിഭാഗങ്ങളുടെ മാസ്സ് ബാൻഡുകൾ പിൻ വാങ്ങൽ ചടങ്ങ് നടത്തുന്നതോടെ റിപ്പബ്ലിക് ദിനാഘോഷത്തിനുപരിസമാപ്തി.
#ബീറ്റിംങ്_ദ_റിട്രീറ്റ് എന്നാണ് ഇതിന് പറയുക.

Post a Comment

0 Comments