Present Welfare Schemes of Kerala | കേരളത്തിൽ നിലവിലുള്ള ക്ഷേമപദ്ധതികൾ

👫 താലോലം പദ്ധതി

18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുന്ന പദ്ധതി.


🚺 ഭൂമിക പദ്ധതി.

ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും,കൗൺസലിങ്ങും നൽകുന്നതിനുള്ള പദ്ധതി.

💳 ഹമാരാ കാർഡ്.

അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് കേരളത്തിൽ നൽകുന്ന ആദ്യ ഔദ്യോഗിക രേഖ.

🏥  ആർദ്രം മിഷൻ.

രോഗീസൗഹാര്‍ദപരമായ ഒരു സമീപനം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുന്ന പദ്ധതി.

👪  മംഗല്ല്യ

വിധവളുടെ പുനര്‍വിവാഹത്തിനുള്ള പദ്ധതി.

👶 സനാഥബാല്യം

കേരളത്തിലെ അംഗീകൃത അനാഥാലയങ്ങളിലെ കുട്ടികളെ ദത്തെടുക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കിയ പദ്ധതി.

🌴 ഹരിതകേരളം

മാലിന്യം സംസ്‌കരിക്കല്‍, കാര്‍ഷിക വികസനം, ജലവിഭവ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കുന്ന പദ്ധതി.

🏠 ലൈഫ് മിഷൻ

എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷം കൊണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതി.

🏩  സുകൃതം പദ്ധതി

 18 വയസിന് താഴെയുള്ള കുട്ടികളിലെ ക്യാൻസർ രോഗം ഭേദമാക്കാനാവശ്യമായ ചികിഝാപദ്ധതി.

💊 അമൃത്‌ പദ്ധതി

30 വയസിൽ മുകളിലുള്ളവർക്ക് വരുന്ന ജീവിതശൈലി രോഗങ്ങൾക്ക് നൽകുന്ന ചികിത്സയും മരുന്നു സഹായവും.

🧠 മൃതസജ്ഞീവനി പദ്ധതി

കേരള സർക്കാരിന്റെ അവയവദാനപദ്ധതി.

💟 സ്‌നേഹസാന്ത്വനം പദ്ധതി

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള വിപുലമായ സഹായങ്ങളടങ്ങിയ പദ്ധതി.

🤱 സ്‌നേഹസ്പര്‍ശം പദ്ധതി

ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപാ പ്രതിമാസം നല്‍കുന്ന പദ്ധതി.

🍂 ആശ്വാസ കിരണം പദ്ധതി

 രോഗികളെ പരിചരിക്കുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുള്ള പരിചാരകര്‍ക്ക് പ്രതിമാസം 400/ രൂപാ ധനസഹായം നല്‍കിവരുന്ന പദ്ധതി.


👴 വയോമിത്രം പദ്ധതി

65വയസ്സിനുമുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി.

💴 കാരുണ്യാ ഡെപ്പോസിറ്റ് പദ്ധതി

അനാഥരും,നിരാലംബരും, വികലാംഗരും, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിന് ആവിഷ്‌ക്കരിച്ച പദ്ധതി.

🎼 ശ്രുതിതരംഗം പദ്ധതി

ബധിരരും മൂകരുമായ 13 വയസ്സ് വരെയുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക്  ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ ബധിരമൂകതയില്‍ നിന്ന് നിത്യമോചനം നല്‍കുന്ന പദ്ധതി.

 🏅 സ്നേഹപൂർവ്വം

അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികളുടെ പഠനം നിര്‍ബാധം തുടരുന്നതിനായി ആവിഷ്കരിച്ച പദ്ധതി.

📲 സമഗ്ര ആപ്ലിക്കേഷൻ

 സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ വിവരങ്ങള്‍ സ്മാര്‍ട്ട് മൊബൈല്‍ ഫോണിലൂടെ അറിയുന്ന സംവിധാനം.


🍚  ഉഷസ്

കേരളത്തിൽ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യസംരക്ഷണത്തിനായുള്ള പദ്ധതി.


👦 ബാലമുകുളം.

സ്കൂൾകുട്ടികൾക്കായി ആയുർവേദ വകുപ്പിന്റെ ആരോഗ്യപദ്ധതി.

👨‍💻 യെസ് കേരള

കോളജ് വിദ്യാർത്ഥികളുടെ നൈപുണ്യവികസനത്തിന്.

💪 നിർഭയ പദ്ധതി

സ്ത്രീകൾക്ക് നേരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾ തടയുക അതുവഴി കുറ്റകൃത്യങ്ങൾ കുറച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി.

💷 ചിസ് പ്ലസ്

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ സംയുക്തമായി നടത്തുന്ന 70000 രൂപയുടെ സമാഗ്രആരോഗ്യ ഇൻഷുറൻസ് പദ്ധതി.



🎗 സ്വാസ്ഥ്യം

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ക്യാന്‍സര്‍ ബോധവല്‍ക്കരണ പ്രതിരോധ പദ്ധതി.


 🚖  ഷീടാക്സി

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്റര്‍ പാര്‍ക്കിന്റെ സംരംഭമാണ്‌ ‘ഷീടാക്സി.സ്ത്രീയാത്രികർക്ക് വേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന ടാക്സി സർവ്വീസ്.
യാത്രക്കാരില്‍ ഒരു സ്ത്രീയെങ്കിലും ഉണ്ടെങ്കിലേ ഷി ടാക്സിയുടെ സേവനം ലഭ്യമാവൂ.സ്ത്രീകള്‍ തന്നെ ടാക്സി സംരംഭകരാവുന്ന ഏക പദ്ധതിയാണ് ഷീ ടാക്സി.

🚚 അംഗന ശ്രീ

വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി ഉയര്‍ന്ന തോതില്‍ സബ്‌സിഡി നല്‍കി ഓട്ടോറിക്ഷ വിതരണം ചെയ്യുന്ന പദ്ധതിയാണ് അംഗനശ്രീ.

Post a Comment

0 Comments