🤹♂ ട്രോപ്പോസ്ഫിയർ പാളിയിലാണ് മേഘങ്ങൾ പ്രധാനമായും കാണപ്പെടുന്നത്
🤹♂ മേഘങ്ങളെ പ്രധാനമായും ഉയരത്തിലുള്ളവ (High Clouds), മധ്യതലത്തിലുള്ള (Middle Clouds) , കുറഞ്ഞ ഉയരത്തിലുള്ളവ (Low Clouds) എന്നിങ്ങനെ തരംതിരിക്കാറുണ്ട്
🤹♂ സിറസ്, സിറോസ്ട്രാറ്റസ്, സിറോ ക്യുമുലസ് എന്നിവയാണ് ഉയരത്തിലുള്ള മേഘങ്ങൾക്ക് ഉദാഹരണം
🤹♂ ഭൗമോപരിതലത്തിൽനിന്ന് അഞ്ചുകിലോ മീറ്റർ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്
🤹♂ കൈച്ചൂലിന്റെ ആകൃതിയിൽ (Wispy shaped) കാണപ്പെടുന്നവയാണ് സിറസ് മേഘങ്ങൾ
🤹♂ സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങൾ (Halos) തീർക്കുന്നവ യാണ് സിറോസ്ട്രാറ്റസ് മേഘങ്ങൾ
🤹♂ വെളുത്ത മേഘശകലങ്ങൾ (Mackerel Sky) തീർക്കുന്നവയാണ് സിറോ ക്യുമുലസ്
🤹♂ അൾട്ടോ സ്ട്രാറ്റസ്, അൾട്ടോ ക്യുമുലസ് എന്നിവ മധ്യതലത്തിലുള്ള മേഘങ്ങൾക്ക് ഉദാഹരണമാണ്
🤹♂ രണ്ടുമുതൽ അഞ്ചുവരെ കിലോമീറ്റർ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്
🤹♂ സ്ട്രാറ്റസ്, നിംബോസ്ട്രാറ്റസ്, സ്ട്രാറ്റോക്യുമുലസ് എന്നിവ ഭൗമോപരിതലത്തോടു ചേർന്നുള്ളവയാണ്
🤹♂ പരമാവധി രണ്ടുകിലോമീറ്റർവരെ ഉയരത്തിൽ ഇവയെ കാണാം
🤹♂ മേഘങ്ങൾ സാധാരണമായി സൂര്യപ്രകാശത്തിലെ എല്ലാ വർണങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനാലാണ് വെളുത്ത നിറത്തിൽ കാണപ്പെടുന്നത്
🤹♂ ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ ഫലമായി രൂപംകൊള്ളുന്ന നീണ്ട കട്ടികുറഞ്ഞ മേഘപടലമാണ്'കോൺട്രെയിൽ' (Contrail)
🤹♂ സ്ട്രാറ്റോസ്ഫിയർ പാളിയിൽ കാണപ്പെടുന്ന മേഘങ്ങളാണ് 'നാക്രിയസ് മേഘങ്ങൾ' (NaCreous Clouds)
🤹♂ നോക്ടിലൂസൻ്റ് മേഘങ്ങൾ (Noctilucent Clouds) മിസോസ്ഫിയറിലാണുള്ളത്
🤹♂ 'മഴമേഘങ്ങൾ' എന്നറിയപ്പെടുന്നവയാണ് നിംബോസ്ട്രാറ്റസ്
🤹♂ ലംബാകൃതിയിൽ കാണപ്പെടുന്ന പടുകൂറ്റൻ മേഘങ്ങളാണ് ക്യുമുലോനിംബസ്
🤹♂ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്ന ഭൂമിയിലെ പ്രദേശങ്ങളെ 'പാത്ത് ഓഫ് ടോട്ടാലിറ്റി ' (Path of Totality) എന്നു വിളിക്കുന്നു
🤹♂ ഗ്രഹണങ്ങളുടെ ഒരു ചക്രത്തെ സൂചിപ്പിക്കുന്നതാണ്'സാറോസ് സൈക്കിൾ ’
🤹♂ 18 വർഷവും 11 ദിവസവും 8 മണിക്കൂറും ചേരുന്ന കാലയളവാണിത്
🤹♂ ഇടിയോടുകൂടിയ കനത്ത മഴയ്ക്കു കാരണമാവുന്നവയാണ് ക്യുമുലോനിംബസ്
🤹♂ ‘ഇടിമേഘങ്ങൾ’ (Thunder Clouds) എന്നും ഇവ അറിയപ്പെടുന്നു
🤹♂ ചെമ്മരിയാടിന്റെ രോമക്കെട്ടുകൾപോലെ കാണപ്പെടുന്നവയാണ് ക്യൂമുലസ് മേഘങ്ങൾ
🤹♂ പ്രസന്ന കാലാവസ്ഥയെയാണ് ഇവ സൂചിപ്പിക്കുന്നത്
🤹♂ മേഘങ്ങളെക്കുറിച്ചുള്ള പഠനമാണ് നെഫോളജി (Nephology)
0 Comments