1.ലോകരാഷ്ട്രങ്ങൾക്കിടയിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര ?
Ans: പത്ത്
2.ഇന്ത്യയിലെ വനവിസ്തൃതി എത്രയാണ്?
Ans: 6,97898 ചതുരശ്ര കിലോമീറ്റർ
3. ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയിൽ വനപ്രദേശമെത്ര?
Ans: 21.23 ശതമാനം
4.ആരോഗ്യപൂർണമായ പരിസ്ഥിതിക്ക് രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനം വനമായിരിക്കണം ?
Ans: 33 ശതമാനം
5.വനഭൂമി ഏറ്റവുമധികമുള്ള ഇന്ത്യൻ സംസ്ഥാനമേത്?
Ans: മധ്യപ്രദേശ്
6.ഏറ്റവുമധികം കണ്ടൽവനങ്ങളുള്ള സംസ്ഥാനമേത്?
Ans: പശ്ചിമബംഗാൾ
7.വനഭൂമി ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനമേത്?
Ans: ഹരിയാണ
8.വനം ഏറ്റവും കൂടുതലുള്ള കേന്ദ്ര ഭരണപ്രദേശമേത്?
Ans: ആൻഡമാൻ നിക്കോബാർ
9.ഏറ്റവുമധികം ആനകളുള്ള സംസ്ഥാനമേത്?
Ans: കർണാടകം
10.ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനമേത്?
Ans: കർണാടകം
11.ഇന്ത്യയിലെ ആദ്യത്തെ ബയോസിഫർ റിസർവ്വ് ഏത്?
Ans: നീലഗിരി
12.വനവിസ്തൃതിയിൽ രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനമേത്?
Ans: അരുണാചൽപ്രദേശ്
13.1950-ൽ വനമഹോത്സവത്തിന് തുടക്കം കുറിച്ചതാര്?
Ans: കെ.എം.മുൻഷി
14.വനമഹോത്സവം ആചരിക്കുന്നതെപ്പോൾ?
Ans: ജൂലായ് ആദ്യവാരം
15.ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന ഏക വന്യൂ ജീവിസങ്കേതമേത്?
Ans: ഗിർ ദേശീയോദ്യാനം (ഗുജറാത്ത്)
16.പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷമേത്?
Ans: 1973
17.പ്രോജക്ട് എലിഫെൻറ് ആരംഭിച്ച വർഷമേത്?
Ans: 1992
18.ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെയാണ്?
Ans: ഡെറാഡൂൺ
19.ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ്?
Ans: ജിംകോർബറ്റ് ദേശീയോദ്യാനം (ഉത്തരാഖണ്ഡ്)
20.ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണകേന്ദ്രമേത്?
Ans: നാഗാർജുനസാഗർ ടൈഗർ റിസർവ് (ആന്ധ്രാപ്രദേശ്)
21.ഇന്ത്യയിലെ ഏറ്റവും വലിയ ബയോസഫിയർ റിസർവ്വേത്?
Ans: ഗ്യാൻ ഭാരതി (ഗുജറാത്ത്)
22.ഏറ്റവും ചെറിയ ബയോസഫിയർ റിസർവേത്?
Ans: ദിബ്രു-സെയ്ഖോവ (അസം)
23.ദിഹാങ്-ദിബാങ് ബയോസഫിയർ റിസർവ് ഏതു സംസ്ഥാനത്താണ്?
Ans: അരുണാചൽപ്രദേശ്
24.മേഘാലയയിലുള്ള ബയോസഫിയർ റിസർവേത്?
Ans: നോക്രെക്ക്
25.ഇന്ത്യയിൽ ഏറ്റവുമധികം വന്യജീവിസങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമേത്?
Ans: ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ
26.’ഇന്ത്യയുടെ ധാതുസംസ്ഥാനം' എന്നറിയപ്പെടുന്നതേത്?
Ans: ജാർഖണ്ഡ്
27.ലോകത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് നിക്ഷേപമുള്ള രാജ്യമേത്?
Ans: ഇന്ത്യ
28.ഇന്ത്യയിലെ (ഏഷ്യയിലെയും) ആദ്യത്തെ എണ്ണശുദ്ധീകരണശാല ഏത്?
Ans: ദിഗ്ബോയ്(അസം)
29. മൺസൂൺ കാലാവസ്ഥാ പ്രദേശങ്ങളിൽ വ്യാപകമായി രൂപംകൊള്ളുന്ന മണ്ണേത്?
Ans: ലാറ്ററൈറ്റ്
30.കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?
Ans: പീറ്റ് മണ്ണ്
0 Comments