കേരളത്തിലെ കലാരൂപങ്ങൾ
=======================
👉 പാഠകം അവതരിപ്പിക്കുന്നത്?
Ans : നമ്പ്യാർ
👉 കൃഷ്ണനാട്ടത്തിന് ബദലായി 17-ാം നൂറ്റാണ്ടിൽ കൊട്ടാരക്കര തമ്പുരാൻ രൂപം കൊടുത്ത കലാരൂപം?
Ans : രാമനാട്ടം
👉 കേരളത്തിന്റെ തനത് ലാസ്യനൃത്ത രൂപം?
Ans : മോഹിനിയാട്ടം
👉 ശൃംഗാരഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്ത രൂപം?
Ans : മോഹിനിയാട്ടം
👉 മോഹിനിയാട്ടത്തിന്റെ പുന:രുജീവനത്തിന് മുഖ്യപങ്കുവഹിച്ച തിരുവിതാംകൂർ രാജാവ്?
Ans : സ്വാതിതിരുനാൾ
👉 കഥകളിയുടെ ആദിരൂപം അറിയപ്പെടുന്നത്?
Ans : രാമനാട്ടം
👉 കഥകളിയുടെ സാഹിത്യ രൂപം?
Ans : ആട്ടക്കഥ
👉 കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ?
Ans : ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം
👉 അസുരവാദ്യം എന്നറിയപ്പെടുന്നത്?
Ans : ചെണ്ട
👉 കല്ലുവഴി സമ്പ്രദായം. കപ്ലിങ്ങാട് സമ്പ്രദായം, വെട്ടത്ത് സമ്പ്രദായം എന്നിവ കഥകളിയിലെ വിവിധ സമ്പ്രദായങ്ങളാണ്
👉 വെട്ടത്തു നാട്ടു രാജാവ് കഥകളിയിൽ വരുത്തിയ പരിഷ്കാരങ്ങൾ അറിയപ്പെടുന്നത്?
Ans : വെട്ടത്തു സമ്പ്രദായം
👉 കഥകളിയുടെ വിശേഷണങ്ങൾ?
Ans : ഉദാത്ത നാട്യ രൂപം , നൃത്ത നാട്യം (The dance drama), സമഗ്ര നൃത്തം (The Total Theatre)
👉 വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ?
Ans : പി.കെ. നാരായണൻ നമ്പ്യാർ
0 Comments