🏌♂ കായിക കേരളം 🏌♀
*************************
🏹 കായിക കേരളത്തിന്റെ പിതാവ്?
Ans : കേണൽ ജി.വി.രാജ
🏹 കേരള കായിക ദിനം?
Ans : ഒക്ടോബർ 13
ജി.വി രാജയുടെ ജന്മദിനം
🏹 ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി?
Ans : ടി.സി. യോഹന്നാൻ
🏹 ഒളിമ്പിക്സ് നീന്തലിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തൽ താരം ?
Ans : സെബാസ്റ്റ്യൻ സേവിയർ
🏏 തലശ്ശേരിയിലാണ് കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് വന്നത്.
🏹 'കാലാഹിരൺ' എന്ന് അറിയപ്പെടുന്ന മലയാളി ഫുട്ബോൾ താരം?
Ans : ഐ.എം. വിജയൻ
🏹 ആദ്യമായി സന്തോഷ് ട്രോഫി മത്സരത്തിന് വേദിയായ കേരളീയ നഗരം ?
Ans : എറണാകുളം (1955)
🏹 2013 സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയായത് ?
Ans : കേരളം
🏹 സ്പോർട്സ് ബിൽ പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?
Ans : കേരളം
🏹 കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്‌കൂൾ ?
Ans : ജി.വി. രാജാ സ്പോർട്സ് സ്‌കൂൾ
🏹 കേരള സ്പോർട്സ് കൗൺസിൽ നിലവിൽ വന്ന വർഷം ?
Ans : 1956
0 Comments