✈️കേരളത്തിലേക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം?
Ans : 1935 (ടാറ്റാ സൺസ് കമ്പനിയുടെ എയർ മെയിൻ സർവ്വീസായിരുന്നു ഇത്)
✈️കേരളത്തിൽ നിന്നുള്ള ആദ്യ വിമാന സർവ്വീസ്?
Ans : തിരുവനന്തപുരം - മുംബൈ
✈️തിരുവനന്തപുരത്തേക്ക് ആദ്യമായി വിമാനസർവ്വീസ് ആരംഭിച്ച കമ്പനി?
Ans : ടാറ്റാ എയർലൈൻസ്
✈️ഇന്ത്യയിൽ മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വിമാനത്താവളം?
Ans : തിരുവനന്തപുരം
✈️ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്തവളം?
Ans : തിരുവനന്തപുരം
✈️തിരുവനന്തപുരം വിമാനത്താവളത്തിന് നിർദ്ദേശിക്കപ്പെട്ട ആദ്യ പേര്?
Ans : വി.കെ. കൃഷ്ണമേനോൻ വിമാനത്താവളം
✈️കേരളത്തിലെ നാലാമത്തെ അന്താരാഷ്ട വിമാനത്താവളം നിലവിൽ വന്നത് എവിടെ ?
Ans : മൂർഖൻ പറമ്പ് (കണ്ണൂർ)
✈️മൂർഖൻ പറമ്പ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്?
Ans : വി.എസ്. അച്യുതാനന്ദൻ (2010 ഡിസംബർ)
✈️12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം?
Ans : കൊച്ചി വിമാനത്താവളം (CIAL)
✈️പാരിസ്ഥിതിക ഗുണമേന്മയുള്ള ഐ.എസ്.ഒ.സർട്ടിഫിക്കറ്റ് ലഭിച്ച ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളം?
Ans : തിരുവനന്തപുരം
✈️തിരുവനന്തപുരത്തേക്ക് യാത്രാ വിമാനസർവ്വീസ് ആരംഭിച്ച വർഷം?
Ans : 1964
✈️കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ?
Ans : തിരുവനന്തപുരം, നെടുമ്പാശ്ശേരി,കരിപ്പൂർ,കണ്ണൂർ
✈️തിരുവനന്തപുരം വിമാനത്താവളത്തെ അന്തർദേശീയ വിമാനത്താവളമാക്കിയ വർഷം?
Ans : 1991
✈️എറണാകുളത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
Ans : 1999
✈️കരിപ്പൂർ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
Ans : 2006
✈️മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം അറിയപ്പെടുന്നത്?
Ans : കോഴിക്കോട് വിമാനത്താവളം
✈️പൊതു സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ അന്താരാഷ്ട വിമാനത്താവളം?
Ans : നെടുമ്പാശ്ശേരി
✈️നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മറ്റൊരു പേര്?
Ans : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്
✈️CIAL - ന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ?
Ans : കേരളാ മുഖ്യമന്ത്രി
✈️കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി ?
Ans : ശ്രീലങ്കൻ എയർലൈൻസ്
✈️കേരളത്തിലെ പാസ്പോർട്ട് ഓഫീസുകൾ സ്ഥിതിചെയ്യുന്നത്?
Ans : തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്
✈️എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ അല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം?
Ans : കൊച്ചി (ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ കീഴിലാണ്)
KIAL
✈️കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണചുമതല വഹിച്ച കമ്പനി?
Ans : കിൻഫ്ര
✈️കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ ട്രയൽ ലാൻഡിങ് നടന്നത്?
Ans : 2016 ഫെബ്രുവരി 29
0 Comments