കൃതികളും കർത്താക്കളും

1). "കൂടിയല്ല പിറക്കുന്ന നേരത്തും, കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ" ആരാണ് ഈ വരികൾ എഴുതിയത് ?
✔️പൂന്താനം

2). 'പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ് ?
✔️രവീന്ദ്ര നാഥ ടാഗോർ

3). 'മയൂര സന്ദേശം' രചിച്ചത് ആരാണ് ?
✔️കേരള വർമ്മ വലിയ കോയി തമ്പുരാൻ

4). എസ്.കെ. പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ ?
✔️വിഷ കന്യക

5). "ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ"  ആരുടെ വരികൾ ?
✔️വള്ളത്തോൾ

6). സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ ?
✔️പ്രേമാമൃതം

7). ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ് ?
✔️എഴുത്തച്ചൻ

8). 'കേരള സ്കോട്ട്' എന്നറിയപ്പെട്ടത് ആരാണ് ?
✔️സി.വി. രാമൻപിള്ള

9). ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ് ?
✔️ജീവിത പാത

10). 'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്രം എഴുതിയത് ആരാണ് ?
✔️എം.കെ. സാനു

11). കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ ?
✔️മരണ സർട്ടിഫിക്കറ്റ്

12). കേരള ഫോക്ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ് ?
✔️പൊലി

13). 'അമ്പലമണി' ആരുടെ രചനയാണ് ?
✔️സുഗതകുമാരി

14). 'മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ'  പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ് ?
✔️കുമാരനാശാൻ

15). 'മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ് ?
✔️മീര നായർ

Post a Comment

0 Comments