●വിവിധ വാതകങ്ങളും, പൊടിപടലങ്ങളും നിറഞ്ഞതാണ് അന്തരീക്ഷം
●ഗുരുത്വാകർഷണ ബലമാണ് അന്തരീക്ഷ വായുവിനെ ഭൂമിക്കു ചുറ്റും പിടിച്ചുനിർത്തിയിരിക്കുന്നത്
●വ്യക്തമായ അന്തരീക്ഷമുള്ള ഏകഗ്രഹം ഭൂമി മാത്രമാണ്
●അന്തരീക്ഷവായുവിലെ പ്രധാനഘടകം നൈട്രജനാണ്
●അന്തരീക്ഷവായുവിലെ നൈട്രജന്റെ അളവ് 78.08 ശതമാനമാണ്
●ഓക്സിജനാണ് വായുവിൽ കൂടുതലായുള്ള രണ്ടാമത്തെ വാതകം
●20.95 ശതമാനമാണ് അന്തരീക്ഷവായുവിലെ ഓക്സിജന്റെ അളവ്
●ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ വാതകം ആർഗണാണ്
●അന്തരീക്ഷവായുവിന്റെ 0.93 ശതമാനമാണ് ആർഗൺ
●ഭൂമിയിലെ താപനിലയെ താഴാതെ പിടിച്ചു നിർത്തുന്ന വാതകമാണ് കാർബൺഡൈ ഓക്സൈഡ്
●അന്തരീക്ഷ വായുവിൽ 0.038 ശതമാനം മാത്രമാണ് കാർബൺഡൈ ഓക്സൈഡ്
●ഏതാണ്ട് 180 കോടി വർഷം മുൻപാണ് ഓക്സിജൻ സമൃദ്ധമായ അന്തരീക്ഷം ഭൂമിക്കു ചുറ്റും രൂപംകൊണ്ടത്
●അന്തരീക്ഷവായുവിന്റെ ഭൂരിഭാഗവും ഉള്ളത് ഭൗമോപരിതലത്തിൽ നിന്നും 11 കിലോമീറ്ററിനുള്ളിലാണ്
●ഏതാണ്ട് 700 കിലോമീറ്റർ ഉയരം വരെ അന്തരീക്ഷവായുവിന്റെ സാന്നിധ്യമുണ്ട്
●അന്തരീക്ഷവായു പ്രയോഗിക്കുന്ന മർദ്ദമാണ് അന്തരീക്ഷമർദ്ദം
●അന്തരീക്ഷമർദ്ദം അളക്കാനുള്ള യൂണിറ്റാണ് മില്ലിബാർ
●സമുദ്രനിരപ്പിൽ 1013 മില്ലിബാറാണ് ഭൂമിയിലെ അന്തരീക്ഷമർദ്ദം
●ഭൂമിയുടെ അന്തരീക്ഷത്തെ പ്രധാനമായും അഞ്ചുപാളികളായി തിരിക്കാറുണ്ട്
●ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മീസോസ്ഫിയർ, തെർമോസ്ഫിയർ, എക്സോസ്പിയർ എന്നിവയാണ് അന്തരീക്ഷപാളികൾ
●ഭൗമോപരിതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളിയാണ് ട്രോപ്പോസ്ഫിയർ
●പരമാവധി 16 കിലോമീറ്റർ വരെ ഉയരത്തിൽ ട്രോപ്പോസ്ഫിയർ വ്യാപിച്ചുകിടക്കുന്നു
●ഭൂമിയിലെ കാലാവസ്ഥാപ്രതിഭാസങ്ങളെല്ലാം ഉണ്ടാവുന്നത് ട്രോപ്പോസ്ഫിയറിലാണ്
●കാറ്റ്, മഴ, മഞ്ഞുവീഴ്ച, മേഘങ്ങൾ, ഇടി, മിന്നൽ എന്നിവയെല്ലാം ട്രോപ്പോസ്ഫിയർ പാളിയിലാണ് ഉണ്ടാവുന്നത്
●ട്രോപ്പോസ്ഫിയറിനു തൊട്ടുമുകളിലായാണ് സ്ട്രാറ്റോസ്ഫിയർ
●പരമാവധി 50 കിലോമീറ്റർ വരെ ഉയരത്തിൽ സ്ട്രാറ്റോസ്ഫിയർ വ്യാപിച്ചു കിടക്കുന്നു.
●വിമാനങ്ങൾക്കു പറക്കാൻ ഏറ്റവും യോജിച്ച മേഖലയാണ് സ്ട്രാറ്റോസ്ഫിയർ പാളി
●സൂര്യനിൽ നിന്നുളള അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും സംരക്ഷണമേകുന്ന ഓസോൺ കവചം സ്ട്രാറ്റോസ്ഫിയർ പാളിയിലാണ്
●ഭൂമിയിൽ നിന്നും 15 മുതൽ 30 വരെ കിലോമീറ്റർ ഉയരത്തിലുള്ള മേഖലയിലാണ് ഓസോൺ കൂടുതലായുള്ളത്
●ഓസോൺ കവചത്തിന് വിള്ളൽ ഏൽപ്പിക്കുന്ന രാസവസ്തുക്കളാണ് ക്ലോറോഫ്ളൂറോ കാർബണുകൾ
●അന്തരീക്ഷത്തിലെ മൂന്നാമത്തെ പാളിയായ മീസോസ്ഫിയർ പരമാവധി 80 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചിരിക്കുന്നു
●ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ഉൽക്കകൾ കത്തിയെരിയുന്നത് മീസോസ്പിയറിലാണ്
●ഉയർന്ന താപനിലയുള്ള അന്തരീക്ഷപാളിയാണ് തെർമോസ്ഫിയർ
●ഭൗമോപരിതലത്തിൽ നിന്നും 80 കിലോമീറ്ററിനും മുകളിലാണ് ഈ പാളി
●ധ്രുവദീപ്തികൾ എന്നറിയപ്പെടുന്ന വർണ്ണപ്രതിഭാസം തെർമോസ്ഫിയർ പാളിയിലാണുണ്ടാവുന്നത്
●ഭൂമിയുടെ ഉത്തരധ്രുവത്തോടു ചേർന്ന് ആകാശത്തു കാണപ്പെടുന്ന ദീപ്തികളാണ് ഔറോറ ബോറിയാലിസ്
●ഔറോറ ഓസ്ട്രേലിസ് ദക്ഷിണധ്രുവപ്രദേശത്തെ ദീപ്തികളാണ്
●റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്ന അയണോസ്ഫിയർ തെർമോസ്ഫിയറിന്റെ ഭാഗമാണ്
●അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലുള്ള പാളിയാണ് എക്സോസ്ഫിയർ
0 Comments