Chipco Movement | ചിപ്‌കോ പ്രസ്ഥാനം

⭐️പരിസ്‌ഥിതിക്കു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സംഘടിത സമരപ്രസ്ഥാനമാണ്  ചിപ്കോ പ്രസ്ഥാനം

⭐️ചിപ്കോ എന്ന ഹിന്ദി വാക്കിന്റെ അർത്ഥം ചേർന്ന് നിൽക്കൂ ,ഒട്ടി നിൽക്കൂ എന്നൊക്കെയാണ്‌. മരങ്ങൾ സംരക്ഷിക്കാൻ മരത്തോട് ഒട്ടിച്ചേർന്നു നിൽക്കുക എന്നതാണ് അർത്ഥമാക്കുന്നത് 

⭐️  1973 ലാണ് ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത് 

⭐️  1973 ൽ  ഉത്തരാഖണ്ഡിലെ (അന്ന് ഉത്തർ പ്രദേശിന്റെ  ഭാഗമായിരുന്നു ) ചമോലി  ജില്ലയിലെ  റെനി  ഗ്രാമത്തിൽ ഗ്രാമീണ വനിതകൾ മരങ്ങൾ മുറിക്കുന്നതിനെതിരെ  നടത്തിയ സമരമാണ് ഈ പ്രക്ഷോഭത്തിൽ നാഴികക്കല്ലായത്.

⭐️ചിപ്കോ പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് സുന്ദർലാൽ ബഹുഗുണ ,ചണ്ടി പ്രസാദ് ഭട്ട് എന്നിവർ ആയിരുന്നു

⭐️  1987 ൽ ചിപ്കോ പ്രസ്ഥാനത്തിന്  റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം ലഭിക്കുകയുണ്ടായി. 

⭐️  1927 ൽ ഉത്തരാഖണ്ഡിലെ തെഹ്‌രി എന്ന സ്ഥലത്തിനടുത്തുള്ള  മറോദ എന്ന ഗ്രാമത്തിലാണ്‌ ബഹുഗുണ ജനിച്ചത്.

⭐️ 1970-കളിൽ ചിപ്കോ പ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതൽ 2004  വരെ തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാന ത്തിന്റെ  മുന്നണിപ്പോരാളി എന്ന നിലയിലും ഹിമാലയ സാനുക്കളിലെ വനസം‌രക്ഷണത്തിനായി വർഷങ്ങളോളം അദ്ദേഹം പോരാടി. 

⭐️ 2009 ജനുവരി 26 ന്‌ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ  പത്മ വിഭൂഷൺ പുരസ്കാരം നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു

⭐️സുന്ദർലാൽ ബഹുഗുണ  പരിസ്ഥിതിവാദത്തിന്‌ നൽകിയ പ്രധാന മുദ്രാവാക്യമാണ്
"ആവാസ വ്യവസ്ഥയാണ്‌ സ്ഥിരസമ്പത്ത് " "Ecology is permanent economy"

⭐️ രാജ്യത്തെ  ആദ്യ പരിസ്‌ഥിതി സമരനായകൻ  എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ്  ചണ്ടി പ്രസാദ് ഭട്ട് ചിപ്‌കോ പ്രസ്‌ഥാനത്തിലൂടെയാണ് ഇദ്ദേഹം രാജ്യശ്രദ്ധ നേടിയത്.

Post a Comment

0 Comments