Geography - Rare Questions

I. കാറ്റിലൂടെ തിരശ്ചീന തലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ ഏത്?
a.അഭിവഹനം b. ഭൗമ വികിരണം C.താപചാലനം
d.സം വഹനം

2. ഒരേ അന്തരീക്ഷമർദ്ദമുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരക്കുന്ന സാങ്കൽപ്പിക രേഖ ഏത്?
a .ഐസോതേംസ് b.ഐസോഹൈറ്റ്സ്
c.ഐസോബാർസ്
d.കോണ്ടൂർ രേഖ

3. എത്ര ശതമാനം സൗരവികിരണമാണ് ഭൂമി ആഗിരണം ചെയ്യുന്നത്?
a.14 % b.35 % c.61 % d.51%
4.ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഭൂ രൂപമാണ് ---- ?
a .സിർക്ക് b. ഡെൽറ്റ c. ബർക്കൻസ് 
d.എ റേറ്റ്

5. അറ്റ്ലാൻ്റിക് സമുദ്രത്തിലെ പ്രധാന മത്സJബന്ധന കേന്ദ്ര മേത്?
a.പെറുതീരം b. ഗ്രാൻ്റ് ബാങ്ക്സ് c. ഗുവാന
d.ഒയാഷിയോ

6. പ്രൈം മെറീഡിയൻ എന്നറിയപ്പെടുന്ന രേഖാംശ രേഖ ഏത്?
a.cഗീനിച്ച് രേഖ b. അന്താരാഷ്ട്ര ദിനാങ്ക രേഖ
c.മാനകരേഖാംശം
d.ഇവയൊന്നുമല്ല

7. ഉത്തരാർദ്ധഗോളത്തിൽ നീണ്ട പകലും ചെറിയ രാത്രിയും അനുഭവപ്പെടുന്ന ദിവസമേത്?
a.വിഷുവങ്ങൾ
b. ശൈത്യ അയനാന്തം
c. ഗ്രീഷ്മ അയനാന്തം
d.ഇവയൊന്നുമല്ല

8. സഞ്ചാരപഥം ഭൂമിയിൽ നിന്ന് 36000 കിലോമീറ്റർ ഉയരത്തിലുള്ള ഉപഗ്രഹമാണ് ---- ?
a.സൗരസ്ഥിര ഉപഗ്രഹം
b. ആകാശീയ വിദൂരം
c. ഉപഗ്രഹ ഛായാചിത്രം
d.ഭൂസ്ഥിരഉപഗ്രഹം

9.കാറക്കോറം ,ലഡാക്ക്, സസ്ക്കർ എന്നീ പർവ്വതനിരകൾ ചേർന്ന ഭൂഭാഗമേത്?
a .ഹിമാലയം
b. ട്രാൻസ് ഹിമാലയം
c. പൂർവ്വാചൽ
d. ഹിമാചൽ

10. ശബരി നദി ഏതിൻ്റെ പോഷകനദിയാണ്?
a.താപ്തി b. നർമ്മദ
c.ഗോദാവരി
d.കൃഷ്ണ

II. ബൊക്കാറോ ഇരുമ്പുരുക്ക് ശാല ഏത് രാജ്യത്തിൻ്റെ സഹായത്താലാണ് നിർമ്മിക്കപ്പെട്ടത്?
a.റഷ്യ b. ജർമ്മനി
c. ബ്രിട്ടൻ d.അമേരിക്ക

12. കാക്രപാറ ആണവോർജ നിലയo സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
a.ഉത്തർ പ്രദേശ്
b. ഗുജറാത്ത്
c. കർണ്ണാടകം
d.തമിഴ്നാട്

13. സുവർണ്ണ ചതുഷ്ക്കോണ സൂപ്പർ ഹൈവേയിൽ ഉൾപ്പെടാത്ത പ്രദേശ മേത്?
a.മുംബൈ b.ചെന്നൈ
C. ബാംഗ്ലൂർ
d.കൊൽക്കത്ത

14. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് ഏത്?
a.ചിനൂക്ക് b. കാൽ ബൈശാകി c.ഫൊൻ
d.ലൂ

15. ഭൂപടങ്ങളിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ --- എന്നറിയപ്പെടുന്നു?
a. നോർത്തിങ്സ്
b. ഈസ്റ്റിങ്സ്
c. കോണ്ടൂർ രേഖ
d.മാനക രേഖാംശം

16. നികുതിക്കുമേൽ ചുമത്തുന്ന അധിക നികുതിയാണ് -------?
a.സെസ്സ് b.GST c. വാറ്റ്
d.സർചാർജ്

17 .ബെറിങ് കടലിടുക്ക് വഴി തെക്കോട്ട് ഒഴുകുന്ന പ്രവാഹമേത്?
a.കുറോഷിയോ
b.ഒയാഷിയോ
c. കാലിഫോർണിയ
d.ഹംബോൾട്ട്

18. ദേശീയ ജലപാത 1 ഏത് നദിയിലാണ് ?
a.സിന്ധു b. ഗോദാവരി
c.ഗംഗ d. മഹാനദി

19. റബ്ബർ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്?
a.മഹാരാഷ്ട്ര
b. തമിഴ്നാട്
c. കർണ്ണാടകം
d.കേരളം

20. ഏറ്റവും വലിയ ഫലകമേത്?
a.പസഫിക് ഫലകം
b. യുറേഷ്യൻ ഫലകം
c. അറേബ്യൻ ഫലകം
d.ഇന്ത്യൻ ഫലകം

2l. മിയാൻഡറുകൾ ഏത് വിധമുള്ള ഭൂരൂപമാണ്?
a. നദിമൂലം b. കാറ്റ് മൂലം c. ഹിമാനികൾ മൂലം d.ഇവയൊന്നുമല്ല

22. ഏറ്റവും ചെറിയ സമുദ്രമേത്?
a.ഇന്ത്യൻ മഹാസമുദ്രം
b. ആർട്ടിക് സമുദ്രം
C. അൻ്റാർട്ടിക് സമുദ്രം
d.പസഫിക് സമുദ്രം

23. റോറിംഗ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റ് ഏത്?
a.വാണിജ്യ വാതം
b. കാലികവാതം
C. (ധുവീയ വാതം
d .പശ്ചിമ വാതം

2 4. മൺസൂൺ കാറ്റുകളുടെ ഗതി മാറ്റം ആദ്യമായി നിരീക്ഷിച്ച പണ്ഡിതനാര്?
a.ഫെറൽ b.ഹിപ്പാലസ്
c. കൊറിയൊലിസ്
d.ഹംബോൾട്ട്

25. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
a .മൗണ്ട് മെക്കൻലി
b. ബ്ലൂ പർവ്വതനിര
c. അക്കോൻകാഗുവ
d. ടാസ്മാനിയ.

Ans: 1. a, 2.c, 3. d, 4.c,5. b, 6. a, 7. c, 8. d, 9.b, 10.c, 11. a, I2. b, 13. c,
14. d, 15. a , 16. d, 17. b, 18.c , 19. d, 20. a, 2l.a, 22. b, 23.d ,24. b, 25. a.

Post a Comment

0 Comments