ചില വിജ്ജാന ശകലങ്ങൾ മനുഷ്യ ശരീരത്തിലൂടെ | Human Body - PSC Repeated

1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206

 2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur)

 3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes)

 4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല്

 5. തലയോട്ടിയിലെ അസ്ഥികള്‍ : 22

 6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver)

 7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin)

 8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries)

 9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins)

10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം

11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60)

12. ഏറ്റവും വലിയ രക്തക്കുഴല്‍ : മഹാധമനി

13. ഏറ്റവും കടുപ്പമേറിയ ഭാഗം :പല്ലിലെ ഇനാമല്‍ (Enamel)

14. ഏറ്റവും വലിയ അവയവം :ത്വക്ക് (Skin)

15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney)

16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ : 4

17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍ (Liver)

18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍ ആര്‍ട്ടറി

19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍

20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് : 60-65 %

21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം : വൃക്ക (Kidney)

22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം : ജലം (Water)

23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം : സെറിബ്രം

24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ :പുരുഷബീജങ്ങള്‍

25. മനുഷ്യരക്തത്തിന്റെ pH മൂല്യം : ഏകദേശം 7.4 (Normal Range: 7.35-7.45)

26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി :തൈമസ്

27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം : കണ്ണ് (Eye)

28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം :ഓക്സിജന്‍

Post a Comment

0 Comments