തിരുവനന്തപുരം ജില്ല - ബന്ധപ്പെട്ട ചോദ്യങ്ങൾ | Thiruvananthapuram

🏀 ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തി വയല്‍വാരം വീടും.

സമാധിസ്ഥലമായ വര്‍ക്കലയിലെ ശിവഗിരിയും തിരുവനന്തപുരം ജില്ലയിലാണ്‌.

🏀 ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമാണ്‌ കൊല്ലൂര്‍.

🏀 അയ്യന്‍കാളിയുടെ ജന്മസ്ഥലം വെങ്ങാനൂര്‍.

🏀 പാപനാശം ബീച്ച്‌ വര്‍ക്കലയിലാണ്‌.

🏀 ലക്ഷ്മീഭായ്‌ കോളേജ്‌ ഓഫ്‌ ഫിസിക്കല്‍ എഡ്യുക്കേഷന്‍ സ്ഥിതി ചെയ്യുന്നത്‌ തിരുവനന്തപുരത്താണ്‌.

🏀 കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം - ശ്രീകാര്യം (തിരുവനന്തപുരം).

🏀 ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തിരുവനന്തപുരത്തെ പാലോടാണ്‌.

🏀 കേരളത്തില്‍ ഏറ്റവും ഉയരത്തിലുള്ള മാര്‍ബിൾ മന്ദിരമായ 'ലോട്ടസ്‌ ടെമ്പിൾ' പോത്തന്‍കോട്‌ ശാന്തിഗിരി ആശ്രമത്തിലാണ്‌.

🏀 നെയ്ത്തുപട്ടണം, ദക്ഷിണ കേരളത്തിലെ  'മാഞ്ചസ്റ്റർ' എന്നിങ്ങനെ അറിയപ്പെടുന്ന ബാലരാമപുരം പണിതത്‌ ഉമ്മിണിത്തമ്പി ദളവയാണ്‌.

🏀 വിഴിഞ്ഞം തുറമുഖത്തിന്റെ ശില്പി - ഉമ്മിണിത്തമ്പി ദളവ.

🏀 കേരളത്തിലെ ഏക സൈനിക സ്കുൾ - കഴക്കൂട്ടം.

🏀 സ്വദേശാഭിമാനി പത്രത്തിന്‌ തുടക്കം കുറിച്ചത്‌ അഞ്ചുതെങ്ങില്‍ നിന്നാണ്‌.

🏀 ജില്ലയിലെ വന്യജീവി സങ്കേതങ്ങളാണ്‌ പേപ്പാറ, നെയ്യാര്‍.

🏀 കേരളത്തിലെ ഏറ്റവും വലിയ ജയിലാണ്‌ പൂജപ്പുര സെന്‍ട്രല്‍ ജയില്‍.

🏀 ജില്ലയെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന ചുരമാണ്‌ ആരുവാമൊഴിപ്പാത.

🏀 വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന ജലപാതയാണ്‌ പാര്‍വതി പുത്തനാര്‍.

🏀 ശംഖുമുഖം ബീച്ചിലാണ്‌ കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ 'മത്സ്യകന്യക' എന്ന ശില്പം.

🏀 തെക്കന്‍ കേരളത്തിന്റെ ഊട്ടി - പൊന്‍മുടി.

🏀 ബീമാപള്ളി തിരുവനന്തപുരത്താണ്‌.

Post a Comment

0 Comments