തൃശൂർ ജില്ല - ബന്ധപ്പെട്ട ചോദ്യങ്ങൾ | Thrissur

1).തൃശ്ശൂർ ജില്ല രൂപീകൃതമായത് ?
Ans) 1949 ജൂലൈ 1

2). കേരളത്തിന്റെ സംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ?
Ans) തൃശ്ശൂർ

3). വിഷാദാദ്രിപുരം, തൃശ്ശവിപേരൂർ എന്നീ പേരുകളിൽ പ്രാചീന കാലത്ത് അറിയപ്പെട്ടത് ?
- തൃശ്ശൂർ

4). പൂരത്തിന്റെ നാട് എന്നറിയപ്പെടുന്നത് ?
- തൃശ്ശൂർ

5). തൃശ്ശൂർ നഗരത്തിന്റെ ശില്പി ?
- ശക്തൻ തമ്പുരാൻ (രാജ രാമവർമ്മ)

6). ശക്തൻ തമ്പുരാൻ കൊട്ടാരം സ്ഥിതിചെയ്യുന്ന ജില്ല ?
- തൃശ്ശൂർ
(കൊട്ടാരത്തിന്റെ  മറ്റൊരു പേര്: വടക്കേക്കര കൊട്ടാരം )

7). കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ ആസ്ഥാനം ?
- തൃശ്ശൂർ

8). കൽത്തീരമില്ലാത്ത കേരളത്തിലെ ഏക കോർപ്പറേഷൻ ?
- തൃശ്ശൂർ

9). KSEB വൈദ്യുത വിതരണം നടത്താത്ത എക കോർപ്പറേഷൻ ?
Ans) ത്യശൂർ (സ്വന്തമായി വൈദ്യുതി വിതരണമുള്ള കോർപ്പറേഷൻ )

10). KSFE, കാത്തലിക് സിറിയൻ ബാങ്ക് എന്നിവയുടെ ആസ്ഥാനം ?
Ans) തൃശ്ശൂർ

11). കേരളത്തിലെ ആദ്യത്തെ മെഡിക്കൽ സർവ്വകലാശാല സ്ഥാപിതമായത് ?
- തൃശ്ശൂർ

12). ഇന്ത്യയിൽ മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണ്ണ വ്യാപാര കേന്ദ്രമുള്ള നഗരം ?
- തൃശ്ശൂർ

13). ഇന്ത്യയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട കേന്ദ്ര സർക്കാർ പദ്ധതിയായ  'പ്രസാദ് 'ൽ ഉൾപ്പെട്ട കേരളത്തിലെ ക്ഷേത്രം ?
- ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം (ദക്ഷിണ ദ്വാരക എന്നറിപ്പെടുന്നു )

14). കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ? Ans) തൃശ്ശൂർ (കേരളത്തിന്റെ നയാഗ്ര വെള്ളച്ചാട്ടം എന്ന് അറിയപ്പെടുന്നു )

15). കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് ? ചെറുതുരുത്തി (സ്ഥാപകൻ: വള്ളത്തോൾ )

16). സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ നിയോജക മണ്ഡലം ?
- ഇരിങ്ങാലക്കുട

17). കേരള പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്നത് ?
- രാമവർമ്മപുരം

18). ലോകത്തിലെ ഏറ്റവും വലിയ എലിഫന്റ്പാർക്ക് ?
- പുന്നത്തൂർ കോട്ട

19). ഇന്ത്യയിലെ ആദ്യ  ക്രിസ്ത്യൻ പള്ളി സ്ഥിതിചെയ്യുന്നത് ?
- കൊടുങ്ങല്ലൂർ

20). ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി ?
- ചേരമാൻ ജുമാ മസ്ജിദ്. 

Post a Comment

0 Comments