📲 ഇന്ത്യയിൽ മൊബൈൽ ഫോൺ എത്തിയിട്ട് 25 വർഷം
❓ഇന്ത്യയിൽ ആദ്യമായി മൊബൈലിൽ സംസാരിച്ചത്
✅ 1995 ജൂലൈ 31
👉 പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവും ടെലികോം മന്ത്രിയായിരുന്ന സുഖ്‌റാമും
❓മൊബൈല്‍ നെറ്റ്വർക്ക് ആരംഭിച്ച ഇന്ത്യയിലെ ആദ്യ നഗരം
✅ കൊൽക്കത്ത
👉 ഇന്ത്യയിലെ ആദ്യത്തെ ഫോൺ കാൾ കൊല്‍ക്കത്തയിലെ സെക്രട്ടറിയേറ്റായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്കാണ്
❓ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ കമ്പനി
✅ ടെല്‍സ്ട്ര
👉 ഇപ്പോള്‍ സ്‌പൈസ് മൊബൈല്‍ എന്നാണ് ഈ കമ്പനിയുടെ പേര്
❓കേരളത്തിലേക്ക് ആദ്യ മൊബൈൽ കോൾ എത്തുന്നത്
✅ 1996 സെപ്റ്റംബർ 17
❓ ആദ്യമായി മൊബൈലില്‍ സംസാരിച്ച മലയാളി
✅ തകഴി ശിവശങ്കരപ്പിള്ള
❓കേരളത്തിലാദ്യമായി മൊബൈൽ സേവനം തുടങ്ങിയ കമ്പനി
✅ എസ്കോടെൽ
❓ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ പുറത്തിറക്കിയത്
✅ 1973 -മോട്ടറോളയിലെ ഡോ: മാർട്ടിൻ കൂപ്പർ
👉 1973 ഏപ്രിൽ 3-നാണ് കൂപ്പർ ലോകത്ത് ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്
👉 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു
ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത്
✅ മോട്ടറോള ഡൈനാടാക് 8000എക്സ്(DynaTAC 8000x) - 1983 ൽ

0 Comments