Important Questions from Kerala Geography

ദ്വീപുകൾ

★ കേരളത്തോട് ഏറ്റവും അടുത്ത് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് സമൂഹം❓
ലക്ഷദ്വീപ്

★ കേരളത്തിലെ ഏറ്റവും വലിയ നദീദ്വീപ്❓
കുറുവാ ദ്വീപ് (കബനി നദി, വയനാട്)

★കേരളത്തിലെ ഏക മനുഷ്യ നിർമ്മിത ദ്വീപ്❓
വെല്ലിങ്ടൺ (വേമ്പനാട്ട് കായൽ)

★ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്❓
വൈപ്പിൻ (എറണാകുളം)

★ കേരളത്തിലെ പ്രധാന ദ്വീപുകൾ❓
●കവ്വായി ദ്വീപ് (കണ്ണൂർ)
● ധർമ്മടം തുരുത്ത് (കണ്ണൂർ)
● മൺറോതുരുത്ത് (കൊല്ലം)

മണ്ണ് 

★ കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം❓
ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്)

★ കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശില❓
കായാന്തരിത ശിലകൾ

★ കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്നത്❓
ചിറ്റൂർ (പാലക്കാട്)

★ കേരളത്തിൽ ലാറ്ററൈറ്റ് മണ്ണിൽ കൃഷി ചെയ്യുന്ന പ്രധാന വിളകൾ❓
റബ്ബർ, കശുവണ്ടി, കുരുമുളക്, കാപ്പി

★ കേരളത്തിൽ പരുത്തി, നിലക്കടല എന്നിവ സമൃദ്ധമായ വളരുന്ന മണ്ണ്❓
കറുത്ത മണ്ണ്

കേരളത്തിലെ ധാതുക്കൾ

★ കേരളത്തിലെ പ്രധാന ധാതുക്കൾ❓
ഇൽമനൈറ്റ്, മോണേസൈറ്റ്, ബോക്സൈറ്റ്, സിലിക്ക, ചുണ്ണാമ്പ്കല്ല്, കളിമണ്ണ്

★ കേരളത്തിൽ ഇൽമനൈറ്റ്, മോണോസൈറ്റ് എന്നിവ ധാരാളമായി കാണപ്പെടുന്ന സ്ഥലം❓
ചവറ, നീണ്ടകര പ്രദേശം (കൊല്ലം)

★ കളിമണ്ണ് നിക്ഷേപം ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശം❓
കുണ്ടറ (കൊല്ലം)

★ കേരളത്തിൽ ബോക്സൈറ്റ് നിക്ഷേപം കാണപ്പെടുന്ന സ്ഥലങ്ങൾ❓
നീലേശ്വരം, കുമ്പള, കാഞ്ഞങ്ങാട്

★ കേരളത്തിൽ രത്ന നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ❓
തിരുവനന്തപുരം, കൊല്ലം

★ കേരളത്തിൽ നിന്നും പ്രധാനമായും കണ്ടെത്തിയ രത്നങ്ങൾ❓
മാർജാരനേത്രം, അലക്സാൺഡ്രൈറ്റ്

★ കേരളത്തിലെ തീരപ്രദേശ മണലിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ആണവ ധാതു❓
തോറിയം

★ ഏറ്റവും കൂടുതൽ ചുണ്ണാമ്പുക്കല്ല് നിക്ഷേപം കണ്ടെത്തിയ ജില്ല❓
പാലക്കാട്

★ കേരളത്തിൽ സിലിക്ക നിക്ഷേപം കാണപ്പെടുന്ന പ്രദേശം❓
ആലപ്പുഴ - ചേർത്തല 

★ കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഏക ധാതു ഇന്ധനം❓
ലിഗ് നൈറ്റ്

★ കേരളത്തിൽ അഭ്രം (മൈക്ക) നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്❓
തിരുവനന്തപുരം, ആലപ്പുഴ

★ കേരളത്തിൽ സ്വർണ്ണനിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ❓
വയനാട്, മലപ്പുറം

★ കേരളത്തിൽ ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ❓
കോഴിക്കോട്, മലപ്പുറം


Post a Comment

0 Comments