കേരളത്തിലെ വ്യവസായം | Industry of Kerala

1). കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നതേത് ?
എറണാകുളം

2). കശുവണ്ടി വ്യവസായത്തിൽ ഒന്നാമതുള്ള ജില്ലയേത് ?
കൊല്ലം

3). കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽ മേഖല ഏത് ?
കയർ വ്യവസായം

4). ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് ആരംഭിച്ചതെവിടെ ?
ഐരാപുരം

5). ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമേത് ?
കേരളം (1986)

6). കേരളത്തിലെ രണ്ടാമത്തെ പ്രധാന പരമ്പരാഗത തൊഴിൽ മേഖല ഏത് ?
കൈത്തറി

7). ഏതു വ്യവസായമേഖലയിലെ സഹകരണ സ്ഥാപനമാണ് 'കാപെക്സ്' ?
കശുവണ്ടി

8). കേരളത്തിലെ ആദ്യത്തെ തുണിമിൽ 1881-ൽ ആരംഭിച്ചതെവിടെ ? 
കൊല്ലം

9). ആലപ്പുഴയിൽ 1859 -ൽ ആരംഭിച്ച ആദ്യത്തെ കയർ ഫാക്ടറി ഏത് ?
ഡാറാസ് മെയിൽ

10). കേരളത്തിൽ ഏറ്റവും കൂടുതൽ ഫാക്ടറികളുള്ള ജില്ലയേത് ? 
എറണാകുളം

 

Post a Comment

0 Comments