ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് | ഇ.എം.എസ് | EMS Namboothirippadu

ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ.എം.എസ്.

★ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി.

★ കേരളത്തിൽ മുഖ്യമന്ത്രിയായ ആദ്യ കമ്മ്യൂണിസ്റ്റ്.

★ ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ഏഷ്യയിലെ ആദ്യത്തെ കമ്മൂണിസ്റ്റ് നേതാവ്.

★  ഇന്ത്യയിലാദ്യമായി ഭരണഘടനയുടെ അനുഛേദം 356 ന്റെ പ്രയോഗത്തിലൂടെ അധികാരം നഷ്ടപ്പെട്ട മുഖ്യമന്ത്രി.

★ കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷ നേതാവ്.

★ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിപക്ഷ നേതാവായ വ്യക്തി.

★ കേരളത്തിൽ ഏറ്റവും കൂടുതൽ തവണ പ്രതിപക്ഷ നേതാവായ കമ്മൂണിസ്റ്റ്.

★ ഒരു നിയമസഭയുടെ കാലയളവിൽ തന്നെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ആദ്യ വ്യക്തി.

★ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ മുഖ്യമന്ത്രി.

★ കേരള നിയമസഭയുടെ വളപ്പിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി.

★ 1967 -ൽ കേരളത്തിൽ അധികാരത്തിൽ വന്ന സപ്ത കക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയ വ്യക്തി.

★ സി.പി.ഐ യുടേയും സി.പി.ഐ.എമ്മിന്റേയും ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുള്ള കേരള മുഖ്യമന്ത്രി.

★ 1967 -ൽ നിലവിൽ വന്ന സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ അദ്ധ്യക്ഷൻ.

★ കേരള നിയമസഭ കർഷക ബന്ധ ബിൽ അവതരിപ്പിച്ച സമയത്തെ മുഖ്യമന്ത്രി.

★ 1910 -ൽ തിരുവിതാംകൂർ സർക്കാർ കണ്ടു കെട്ടിയ സ്വദേശാഭിമാനി പ്രസ് തിരികെ നൽകിയ മുഖ്യമന്ത്രി.

★ പി.എസ്. സുരേന്ദ്രൻ എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയ വ്യക്തി.

★ ജവഹർലാൽ നെഹ്റു എന്ന ആദ്യ കൃതി എഴുതിയ വ്യക്തി.

★ 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന പ്രസിദ്ധകൃതി എഴുതിയ വ്യക്തി.

★ 'ഇന്ത്യാ ചരിത്രത്തിലേയ്ക്ക് ഒരു എത്തിനോട്ടം', 'ഗാന്ധിയും ഗാന്ധിസവും' എന്നീ കൃതികളുടെ കർത്താവ്.

★ കമ്മ്യൂണിസ്റ്റ് പാർട്ടി 1964 ൽ പിളർന്ന ശേഷം സി.പി.ഐ.എം മുഖ്യമന്ത്രിയാക്കിയ ആദ്യ നേതാവ്.

★ ഇ.എം.എസിന്റെ ജീവിതം പ്രതിപാദ്യമാക്കിയ സിനിമ :- നെയ്ത്തുകാരൻ.

★ ഇ.എം.എസിന്റെ ജീവിതം പ്രതിപാദ്യമാക്കിയ എം. മുകുന്ദന്റെ നോവൽ :- കേശവന്റെ വിലാപങ്ങൾ

★ ഒന്നാം നിയമസഭയിലേയ്ക്ക് ഇ.എം.എസ് തെരെഞ്ഞെടുക്കപ്പെട്ട മണ്ഡലം :- നീലേശ്വരം

★ 'ഒന്നേകാൽ കോടി മലയാളികൾ' എന്ന കൃതിയുടെ കർത്താവ്.

★ 'A Short History of The Peasant Movement in Kerala' എന്ന കൃതിയുടെ കർത്താവ്.

★ ആത്മകഥയുടെ പേര് - ആത്മകഥ



Post a Comment

0 Comments