★ ഐസി ചിപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകമാണ് സിലിക്കൺ.
★ കൈവെള്ളയിലെ ചൂടിൽ പോലും ദ്രാവക അവസ്ഥയിൽ ആകുന്ന ലോഹമാണ് ഗാലിയം.
★ ദ്രവണാങ്കം ഏറ്റവും ഉയർന്ന ലോഹമാണ് ടങ്സ്റ്റൺ.
★ ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമാണ് ഹൈഡ്രജൻ.
★ ഇരുമ്പ് ഉപകരണങ്ങളിൽ സിങ്ക് പൂശുന്നതിനെയാണ് ഗാൽവനൈസേഷൻ എന്ന് പറയുന്നത്.
★ പുതിയതായി കണ്ടെത്തപ്പെടുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്നത് 'ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രി യാണ് (IUPAC)
ആസ്ഥാനം ജനീവ.
★ ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം ആണ് റീനിയം.
★ ഏറ്റവും താഴ്ന്ന തിളനിലയുള്ളത് ഹീലിയം.
★ ഏറ്റവും കൂടുതൽ ഐസോട്ടോപ്പുകൾ ഉള്ള മൂലകം ടിൻ.
★ തൈറോയ്ഡ് ഹോർമോണുകളിൽ അടങ്ങിയിരിക്കുന്ന മൂലകമാണ് അയഡിൻ.
★ സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഏക അലോഹമൂലകം ആണ് ബ്രോമിൻ.
★ ജീവികളുടെ DNA യിലും RNA യിലും കാണപ്പെടുന്ന മൂലകം ആണ് ഫോസ്ഫറസ്.
★ ഭൂമിയിൽ ഏറ്റവും ദുർലഭമായി കാണപ്പെടുന്ന മൂലകം ആണ് അസ്റ്റാറ്റിൻ.
★ ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് സ്വർണം.
★ വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് പ്ലാറ്റിനം.
★Quick Silver (ക്വിക്ക് സിൽവർ) എന്ന് അറിയപ്പെടുന്നത് മെർക്കുറി.
★ രാസസൂര്യൻ എന്നറിയപ്പെടുന്നത്
മഗ്നീഷ്യം.
★ ഏറ്റവും ഭാരം കുറഞ്ഞ ലോഹം ലിഥിയം.
★ 'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നത് ടൈറ്റാനിയം.
★ 'മഴവിൽ ലോഹം' എന്നറിയപ്പെടുന്നത് ഇറിഡിയം.
★ മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം കാൽസ്യം.
★ രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ് ഇരുമ്പ്.
★ വൈറ്റമിൻ ബി -12 ൽ അടങ്ങിയിരിക്കുന്ന ലോഹം കൊബാൾട്ട്.
★ ശുക്ലത്തിൽ അടങ്ങിയ ലോഹം സിങ്ക്.
★ ഇലകളിലെ ക്ലോറോഫിലിൽ കാണപ്പെടുന്ന ലോഹം മഗ്നീഷ്യം.
★ പ്ലംബിസം എന്നറിയപ്പെടുന്നത് ലെഡിന്റെ മലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ആണ്.
★ ഇതായ് ഇതായ് രോഗത്തിന് കാരണം കാഡ്മിയം ലോഹമാണ്.
★ മീനമാത രോഗത്തിന് കാരണം മെർക്കുറി ലോഹം.
★ പൊട്ടാസൃത്തിന്റെ അഭാവം മൂലമുള്ള രോഗാവസ്ഥയാണ് ഹൈപ്പോകലോമിയ.
★ ശരീരത്തിൽ ചെമ്പിന്റെ അംശങ്ങൾ അടിഞ്ഞുകൂടുന്നത് മൂലമാണ് വിൽസൺസ് രോഗം ഉണ്ടാകുന്നത്.
★ കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹമാണ് അലൂമിനിയം.
★ മെർക്കുറി സംയുക്തങ്ങളാണ് അമാൽഗം എന്നറിയപ്പെടുന്നത്.
★ സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹമാണ് മെർക്കുറി.
★ മെർക്കുറി ലോഹം കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അളവാണ് ഫ്ലാസ്ക്.
★ ഒരു ഫ്ലാസ്ക് എന്നത് 34.5 കിലോഗ്രാമാണ്.

0 Comments