Current Affairs 2020-21

1). 150 വർഷം പഴക്കമുള്ള കൊൽക്കത്ത തുറമുഖം ഏതുപേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടിട്ടുള്ളത് ?
ഡോ. ശ്യാമപ്രസാദ് മുഖർജി തുറമുഖം

2). കോവിഡ് 19 -നെ ലോകാരോഗ്യ സംഘടന മഹാമരിയായി പ്രഖ്യാപിച്ചത് എന്നാണ് ?
2020 മാർച്ച് 11

3). ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് ആദ്യമായി ഒരു ഇന്ത്യക്കാരന് 2020 -ൽ ലഭിച്ചു. ആർക്ക് ?
സച്ചിൻ തെണ്ടുൽക്കർ

4). കേരള പോലീസിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി നിലവിൽ വന്ന പുതിയ ആപ്പ് ?
പോൽ ആപ്പ്

5). സഞ്ചാരികളെ ബഹിരാകാശത്തെത്തിച്ച ആദ്യത്തെ അമേരിക്കൻ കമ്പനി ?
സ്പേസ് എക്‌സ്

6). 'ബുറെവി' ചുഴലിക്കാറ്റിന് ആ പേര് നിർദ്ദേശിച്ച രാജ്യം ?
മാലിദ്വീപ്

7). ലോകത്തിലെ വൻ സാമ്പത്തികശക്തികളുടെ കൂട്ടായ്മയായ ജി -20 ഉച്ചകോടിക്ക് ആതിഥ്യം (വെർച്വൽ) വഹിച്ചത് ?
സൗദി അറേബ്യ

8). ഏറ്റവും കൂടിയ പ്രായത്തിൽ യു.എസ്. പ്രസിഡന്റായത് ?
ജോ ബൈഡൻ

9). ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച ആഗോള മനുഷ്യാവകാശ സംഘടന ?
ആംനെസ്റ്റി ഇന്റർനാഷണൽ

10). ഇന്ത്യയിൽ ആദ്യമായി മാസ്‌ക് എ.ടി.എം. നിലവിൽ വന്നത് എവിടെയാണ് ?
സഹാറൻപൂർ (യു.പി.)

11). 2021 -ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത് ?
എം.ആർ. വീരമണി രാജു
(2020 -ലെ പുരസ്‌കാരം ലഭിച്ചത് ഇളയരാജയ്ക്കാണ്)

12). ഏത് സർവകലാശാലയുടെ ശതാബ്ദി ആഘോഷമാണ് അടുത്തിടെ നടന്നത് ?
വിശ്വഭാരതി

13). ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളടിക്കുന്ന താരമെന്ന പെലെയുടെ റെക്കോർഡിനൊപ്പം എത്തിയ ഫുട്‌ബോൾ തരം ?
ലയണൽ മെസ്സി

14). വീടുകളെയും സ്ഥാപനങ്ങളെയും പൂർണമായി എൽ.ഇ.ഡി. (Light Emitting Diode) യിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ഇ. ബി. നടപ്പാക്കുന്ന പദ്ധതി ?
ഫിലമെന്റ് ഫ്രീ കേരള

15). രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പ്രത്യേകതയോടെ തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷന്റെ ചുമതലയേറ്റതാര് ?
ആര്യാ രാജേന്ദ്രൻ (21)

16). കേരള നിയമസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ടെലിവിഷൻ ചാനൽ ?
സഭാ ടിവി

17). രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) അമ്പയർമാരുടെ അന്താരാഷ്ട്ര പാനലിൽ ഉൾപ്പെടുത്തപ്പെട്ട മലയാളി ?
കെ.എൻ. അനന്തപത്മനാഭൻ

18). റഷ്യ പുറത്തിറക്കിയ കോവിഡ് പ്രതിരോധ വാക്‌സിൻ ?
സ്പുട്നിക് - 5

19). കേരള ബാങ്കിന്റെ ആദ്യ പ്രസിഡന്റായി ചുമതലയേറ്റത് ?
ഗോപി കോട്ടമുറിയ്ക്കൽ

20). ടൈം മാഗസിന്റെ ആദ്യത്തെ 'കിഡ് ഓഫ് ദ ഇയർ' അവാർഡ് നേടിയ ഇന്ത്യൻ വംശജയായ അമേരിക്കൻ വിദ്യാർത്ഥി ?
ഗീതാഞ്ജലിറാവു

21). പശു സംരക്ഷണത്തിനായിപ്രത്യേക പശുമന്ത്രിസഭയ്ക്ക് (Gav Cabinet) രൂപംകൊടുത്ത സംസ്ഥാനം ?
മധ്യപ്രദേശ്

22). 2020 -ൽ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിക്കപ്പെട്ടത് ?
ടി.എസ്. തിരുമൂർത്തി

23). രാജ്യസഭയുടെ ഉപാദ്ധ്യക്ഷനായി രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ടത് ?
ഹരിവംശ് നാരായൺ സിങ്

24). ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതി ബഹുമതിയായ 'ബ്ലൂ ഫ്ലാഗ്' (Blue Flag) ലഭിച്ച കേരളത്തിലെ തീരപ്രദേശം ?
കാപ്പാട് (കോഴിക്കോട്)

25). 2020 ഒക്ടോബറിൽ അന്തരിച്ച കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് ?
കെ.കെ. ഉഷ



Post a Comment

0 Comments