❓️ദേശീയ വനിതാദിനമായി ആചരിക്കുന്ന ഫെബ്രുവരി -13 ആരുടെ ജന്മദിനമാണ് ?
സരോജിനി നായിഡു
❓️ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്ന ദിവസമേത് ?
ഫെബ്രുവരി 28
ആവർത്തനപ്പട്ടികയുടെ (പീരിയോഡിക് ടേബിൾ) അന്താരാഷ്ട്ര വർഷം ?
2019
❓️ഇന്ത്യയുടെ പ്രഥമ എൻജിൻരഹിത തീവണ്ടി ഏത് ?
വന്ദേഭാരത് എക്സ്പ്രസ് (ട്രെയിൻ -18)
❓️കേരളത്തിലെ ഭക്ഷ്യകമ്മിഷന്റെ ആദ്യത്തെ ചെയർമാൻ ആര് ?
കെ.വി. മോഹൻകുമാർ
❓️ജെ.സി. ഡാനിയേൽ പുരസ്‌കാരം നേടിയ രണ്ടാമത്തെ നടി ആര് ?
ഷീല (2018)
❓️കേരളത്തിലെ നാലാമത്തെ അന്തർദേശീയ വിമാനത്താവളമായ കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തതെന്ന് ?
2018 ഡിസംബർ 9
❓️ഭൂമിയിലെ സമയമേഖലകളുടെ എണ്ണം ?
24
❓️ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം ?
ഫ്രാൻസ് (12)
❓️ഇന്ത്യയുടെ സമയമേഖലകളുടെ എണ്ണം ?
ഒന്ന്
❓️'കേരളത്തിലെ വിവേകാനന്ദൻ' എന്നറിയപ്പെടുന്നതാര് ?
ആഗമാനന്ദ സ്വാമികൾ
❓️കേരളപ്പിറവിയുടെ സുവർണജൂബിലി വേളയിൽ സംസ്ഥാന മുഖ്യമന്ത്രി പദം വഹിച്ചിരുന്നതാര് ?
വി.എസ്. അച്യുതാനന്ദൻ
❓️ദിബ്രു -സൈഖേവാ ബയോസ്ഫിയർ റിസർവ് ഏത് സംസ്ഥാനത്താണ് ?
അസം
❓️ദേശീയ കൈത്തറി ദിനമായി ആചരിക്കുന്ന ദിവസമേത് ?
ആഗസ്റ്റ് 7
❓️റിസർവ് ബാങ്കിനെ ദേശസ്തകരിച്ച വർഷമേത് ?
1949 ജനുവരി 1
❓️വൈദ്യുതനിലയങ്ങളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് എത്ര ?
11 കെ.വി.
❓️1926 -ലെ ഹിൽട്ടൻ-യങ് കമ്മീഷന്റെ ശുപാർശ പ്രകാരം രൂപവത്കരിക്കപ്പെട്ട ധനകാര്യ സ്ഥാപനമേത് ?
റിസർവ് ബാങ്ക്
❓️അന്തരീക്ഷമർദ്ദം അക്കാനുള്ള ഉപകരണം ഏത് ?
ബാരോമീറ്റർ
❓️ഏത് സമ്മേളനത്തിലാണ് ശങ്കരൻനായർ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ?
1897 -ലെ അമരാവതി സമ്മേളനം
❓️ബ്രഹ്മസമാജം സ്ഥാപിക്കപ്പെട്ട വർഷമേത് ?
1828
❓️ബഹിരാകാശസഞ്ചാരി കാണുന്ന ആകാശത്തിന്റെ നിറം എന്താണ് ?
കറുപ്പ്
❓️അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ് ?
നാലുവർഷം
❓️ഇന്ത്യയിലെ ആദ്യത്തെ 'ശാസ്ത്രനഗരം' ?
കൊൽക്കത്ത
❓️ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന സംസ്ഥാനമേത് ?
രാജസ്ഥാൻ
❓️ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഹോർമോൺ പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേത് ?
ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്)
❓️സമ്പദ്ഘടനയുടെ ഏത് മേഖലയിൽ ഉൾപ്പെടുന്ന വിഭാഗമാണ് ഇൻഷുറൻസ് ?
തൃതീയ മേഖല
❓️ഏത് മൂലകത്തിന്റെ സഹായത്തോടെയാണ് സസ്യങ്ങൾ പ്രോട്ടീൻ തന്മാത്രകൾ നിർമിക്കുന്നത് ?
നൈട്രജൻ
❓️ഏത് യൂണിറ്റ് ഉപയോഗിച്ചാണ് ശബ്ദത്തിന്റെ ആവൃത്തി അളക്കുന്നത് ?
ഹേർട്‌സ്
❓️'ഇന്ത്യയുടെ രത്നം' എന്ന് ജവഹർലാൽ നെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം ഏത് ?
മണിപ്പുർ
❓️മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച വർഷമേത് ?
1963
❓️'ബർദോളി സത്യാഗ്രഹം നയിച്ചത് ?
സർദാർ വല്ലഭ്ഭായ് പട്ടേൽ
❓️ഇന്ത്യക്കാർ സൈമൺ കമ്മിഷനെ ബഹിഷ്കരിക്കാൻ കാരണം ?
അംഗങ്ങളിൽ ഇന്ത്യക്കാരില്ലാത്തത്
❓️'കേരള സുഭാഷ് ചന്ദ്രബോസ്' എന്നറിയപ്പെട്ടത് ?
മുഹമ്മദ് അബ്ദുൾ റഹ്‌മാൻ
❓️ഭക്ഷ്യസുരക്ഷാ നിയമം പാർലമെന്റ് അംഗീകരിച്ച വർഷമേത് ?
2013
❓️2019 ഫെബ്രുവരി 26 -ന് പാകിസ്ഥാനിലെ ബാലകോട്ടിലെ ഭീകരപരിശീലനകേന്ദ്രങ്ങൾ തകർത്ത വ്യോമസേനാദൗത്യത്തിന്റെ രഹസ്യനാമം എന്തായിരുന്നു ?
ഓപ്പറേഷൻ ബന്ദർ (മങ്കി)
❓️മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെട്ടതാര് ?
ഗോപാലകൃഷ്ണ ഗോഖലെ
❓️സൈമൺ കമ്മിഷൻ രൂപംകൊണ്ട വർഷം ?
1927
❓️ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ് ?
ജോർജ് അഞ്ചാമൻ
❓️ഒന്നാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാരുടെ ഓർമയ്ക്കായി ഉണ്ടാക്കിയ സമാരകം ?
ഇന്ത്യാഗേറ്റ്
❓️മാമ്പഴകൃഷിക്ക് പ്രസിദ്ധമായ പാലക്കാടൻ ഗ്രാമം ?
മുതലമട
❓️ദേശീയ ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷമേത് ?
1954
❓️കൂടംകുളം ആണവനിലയത്തിന്റെ നിർമാണത്തിൽ സഹകരിക്കുന്ന രാജ്യമേത് ?
റഷ്യ
❓️ഇന്ത്യയുടെ കറൻസി നോട്ടുകളിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട് ?
പതിനേഴ്
❓️അലസവാതകങ്ങളുടെ സംയോജകത എത്ര ?
0
❓️ഏറ്റവും കൂടുതൽ പലായന പ്രവേഗമുള്ള ഗ്രഹം ?
വ്യാഴം

0 Comments