» പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം പരാതിപ്പെടാനുള്ള ടോൾ ഫ്രീ നമ്പർ?
14566
» ലോകത്തിലാദ്യമായി ഒമിക്രോൺ വൈറസ് ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചത്?
ബ്രിട്ടൺ
» 2021 ലെ ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന്റെ വേദി?
പനാജി (ഗോവ)
» സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റ വ്യക്തി?
കെ. പ്രസാദ്
» ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഹയർ സെക്കന്ററി സ്കൂൾ?
ബാലുശ്ശേരി ഗവ. ഗേൾസ് എച്ച്.എസ്.എസ്.
» കേരളത്തിലാദ്യമായി ഇ - ശ്രം കാർഡ് രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്?
ചക്കിട്ടുപാറ (കോഴിക്കോട്)
» ബസ് ചാർജ് നിരക്ക് വർധനയെക്കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ?
രാമചന്ദ്രൻ കമ്മീഷൻ
» ബാലവേല കണ്ടാൽ അക്കാര്യം അധികൃതരെ അറിയിക്കുന്നവർക്ക് പാരിതോഷികമായി 2500 രൂപ പ്രഖ്യാപിച്ച സംസ്ഥാനം?
കേരളം
» ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര തീരുമാനിച്ച സംസ്ഥാനം?
കേരളം
Q. നിരാലംബരായ കുട്ടികൾക്കായി ആളുകളിൽ നിന്ന് കളിപ്പാട്ടങ്ങൾ ശേഖരിക്കുന്നതിനായി റെയിൽവേ ചൈൽഡ് ലൈൻ എറണാകുളം ആരംഭിച്ച പദ്ധതിയുടെ പേര് എന്താണ്?
കളിക്കളം
Q. ന്യൂയോർക്കിലെ ആദ്യ വനിതാ പോലീസ് കമ്മീഷണറായി നിയമിതയായത്?
കീഷാന്റ് സുവൽ
Q. സൂര്യന്റെ അന്തരീക്ഷ പാളിയായ കൊറോണയിൽ പ്രവേശിച്ച നാസയുടെ പേടകം?
പാർക്കർ സോളാർ പ്രോബ്
Q. ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി?
ജനറൽ മുകുന്ദ് നരവനെ
Q. വീട്ടിലും വ്യക്തിപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ വേണ്ടി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ യൂറോപ്യൻ രാഷ്ട്രം?
മാൾട്ട
Q. സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക് ഓഫ് ഇന്ത്യയുടെ (STPI) ഡയറക്ടർ ജനറൽ ആയി നിയമിതനായത്?
അരവിന്ദ് കുമാർ
Q. 2021 ഡിസംബർ 15 ന് യുനെസ്കോയുടെ 'അദൃശ പൈതൃക പട്ടിക'യിൽ ഉൾപ്പെടുത്തിയ കൊൽക്കത്തയിലെ ഉത്സവം?
ദുർഗ്ഗാ പൂജ
Q. കെ.എസ്.ഇ.ബി. യുടെ പുരപ്പുറ സൗരോർജ്ജ പദ്ധതി?
സൗര
Q. ഏത് ദേശീയ നേതാവിന്റെ 71 മത് ചരമ വാർഷികമാണ് 2021 ഡിസംബർ 15 നു ആചരിക്കുന്നത്?
സർദാർ വല്ലഭായ് പട്ടേൽ
Q. 11 ദിവസം നീണ്ടുനിൽക്കുന്ന ലോക്രാങ് ഫെസ്റ്റിവലിനു ആതിഥേയത്വം വഹിക്കുന്നത്?
ജയ്പൂർ
Q. ഏത് ഡെബിറ്റ് കാർഡ് പ്രൊമോട്ട് ചെയ്യുന്നതിനുള്ള ഇൻസെന്റീവ് സ്കീമിനു ആണ് പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയത്?
റുപേ ഡെബിറ്റ് കാർഡ്
Q. കാർഡിയോളജികൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായ ആദ്യ മലയാളി?
രാജൻ ജോസഫ് മാഞ്ഞൂരാൻ
Q. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത് എന്ന്?
2021 ഡിസംബർ 16
Q. 1971 ലെ യുദ്ധത്തിൽ ഇന്ത്യ പാകിസ്ഥാനുമേൽ നേടിയ വിജയത്തിന്റെ ഓർമയ്ക്കായി ദേശീയ ദേശീയ വിജയ ദിനമായി ആചരിക്കുന്നത്?
ഡിസംബർ 16
Q. 2021 ഡിസംബർ 15 ന് സമാപിച്ച അന്തരീക്ഷ മലിനീകരണത്തിനെതിരെ അവബോധം വളർത്തുന്നതിനായി മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് സൈക്കിൾ ചവിട്ടിയ നടന്റെ പേര്?
മിലിന്ദ് സോമൻ
Q. 2022 വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി?
ന്യൂസിലാൻഡ്
Q. പ്രഥമ മറഡോണ കപ്പ് ഫുട്ബോൾ ജേതാക്കൾ?
ബൊക്ക ജൂനിയേഴ്സ് (അർജന്റീന ക്ലബ്ബ്)
Q. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉൽപ്പാദന രംഗത്ത് ആഗോള ഹബ്ബ് ആകാനുള്ള നീക്കങ്ങളുടെ ഭാഗമായി സെമികണ്ടക്ടർ, ഡിസ്പ്ലേ ഉൽപ്പാദകർക്ക് എത്ര കോടി രൂപ ഇൻസെന്റീവ് ആയി നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്?
76000 കോടി
Q. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ നിലവിൽ വന്നത്?
ലുലു മാൾ തിരുവനന്തപുരം
Q. ബാലവേല കണ്ടാൽ അക്കാര്യം അധികൃതരെ അറിയിക്കുന്നവർക്ക് പാരിതോഷികമായി 2500 രൂപ പ്രഖ്യാപിച്ച സംസ്ഥാനം?
കേരളം
Q. സ്ത്രീകളോടുള്ള അതിക്രമങ്ങൾ തടയാൻ കേരള പോലീസ് ആവിഷ്കരിച്ച സ്വയംപ്രതിരോധ പരിശീലനപരിപാടി?
അടിതട
0 Comments