1. NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്❓
✅ National Service Scheme
2. NSS ന്റെ ആപ്തവാക്യം എന്താണ്❓
✅ Not Me But You
3. Not Me But You എന്നത് ആരുടെ പ്രബോധനമാണ്❓
✅സ്വാമി വിവേകാനന്ദന്റെ
4. Not Me But You മുന്നോട്ട് വെക്കുന്ന ആശയം എന്താണ്❓
✅ ഞാൻ എന്ന വ്യക്തിയേക്കാൾ പ്രാധാന്യം സമൂഹത്തിന് നൽകുക എന്നതാണ്
5. NSS ആരംഭിച്ചത് ഏതു വർഷം❓
✅ 1969
6. ഗാന്ധിജിയുടെ എത്രാമത്തെ ജന്മവാർഷികത്തിലാണ് NSS ആരംഭിച്ചത്❓
✅ ഗാന്ധിജിയുടെ നൂറാമത്തെ ജന്മവാർഷികത്തിൽ
7. NSS ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു❓
✅ 1969 സെപ്റ്റംബർ 24
8. NSS ദിനമായി ആചരിക്കുന്നത് എന്നാണ്❓
✅ സെപ്റ്റംബർ 24
9. NSS ഔപചാരികമായി ഉദ്ഘാടനം ചെയ്തതാര്❓
✅ വി കെ ആർ റാവു (1969)
(അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി)
10. വിദ്യാർത്ഥികളെ രാഷ്ട്രീയ പുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാകണമെന്ന ആശയത്തിന് തുടക്കം കുറിച്ചത് ആര്❓
✅ ഗാന്ധിജി
11. NSS പദ്ധതി എത്രാം ക്ലാസ് മുതലാണ് ആരംഭിക്കുന്നത്❓
✅ പതിനൊന്നാം ക്ലാസ് മുതൽ (പ്ലസ് വൺ)
12. ഒരു NSS സന്നദ്ധ പ്രവർത്തകന് രണ്ടു വർഷക്കാലയളവിൽ ആകെ എത്ര മണിക്കൂർ സാമൂഹ്യ സേവനം ചെയ്യേണ്ടതുണ്ട്❓
✅ 240 മണിക്കൂർ
13. NSS ചിഹ്നത്തിലെ 8 അരക്കാലുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്❓
✅ ഒരു ദിവസത്തിലെ എട്ടു യാമങ്ങളെ
14. NSS ചിഹ്നം എന്തിന്റെ
ലളിതവത്കൃത രൂപം❓
✅ ഒറീസയിലെ കൊണാർക്ക് സൂര്യ ക്ഷേത്രത്തിലെ രഥത്തിന്റെ ചക്രത്തിന്റെ രൂപത്തിലുള്ളതാണ്
15. NSS ചിഹ്നത്തിലെ ചക്രം എന്തിനെയാണ് സൂചിപ്പിക്കുന്നത്❓
✅ ചലനത്തെ (ചലനം സാമൂഹിക മാറ്റത്തെയും)
16. NSS ന്റെ ലക്ഷ്യംഎന്താണ്❓
✅ സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വവികസനം
17. NSS ചിഹ്നത്തിലെ ചുവപ്പുനിറം എന്തിനെയാണ് സൂചിപ്പിക്കുന്നത്❓
✅ യുവത്വത്തിന്റെ ഊർജ്ജസ്വലത, ഉത്സാഹം എന്നിവയെ സൂചിപ്പിക്കുന്നു
18. NSS ചിഹ്നത്തിലെ നീല വർണ്ണം എന്തിനെ സൂചിപ്പിക്കുന്നു❓
✅ മാനവ ക്ഷേമത്തിനായി സ്വയം സമർപ്പിക്കാൻ തയ്യാറാകണമെന്ന്
19. N S S ഗീതം ഏതാണ്❓
✅ മനസ്സു നന്നാവട്ടെ എന്നു തുടങ്ങുന്ന ഗാനം
20. ഇന്റർനാഷണൽ വളണ്ടിയേഴ്സ് ഡേ (International Volunteer’s day) എന്നാണ്❓
✅ ഡിസംബർ 5
21. ഏത് മന്ത്രാലയത്തിന്റെ കീഴിലാണ് NSS പ്രവർത്തിക്കുന്നത്❓
✅ Ministry of Youth Affairs
22. ഭാരതത്തിലെ ഏറ്റവും മികച്ച NSS പ്രവർത്തനങ്ങൾക്ക് നൽകുന്ന പരമോന്നത ബഹുമതി ഏതാണ്❓
✅ NSS ദേശീയ അവാർഡ് (NSS നാഷണൽ അവാർഡ്).
0 Comments