സ്പോർട്സ് 2021
● ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം?
ഓസ്‌ട്രേലിയ (ഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി. വേദി - ദുബായ്)
● ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടിയത്?
ന്യൂസിലാൻഡ് (ഇന്ത്യയെ പരാജയപ്പെടുത്തി. വേദി - ഇംഗ്ലണ്ട്)
● 2021 ലെ ഐ.പി.എൽ. കിരീടം നേടിയ ടീം?
ചെന്നൈ സൂപ്പർ കിങ്‌സ് (നാലാം ഐ.പി.എൽ. കിരീടമാണ്)
● ടെസ്റ്റിൽ ഒരു ഇന്നിങ്സിലെ 10 വിക്കറ്റും വീഴ്‌ത്തിയ ന്യൂസിലാൻഡ് ബൗളർ?
അജാസ് പട്ടേൽ
● 2021 ലെ ഐ.എസ്.എൽ. കിരീടം സ്വന്തമാക്കിയ ടീം?
മുംബൈ സിറ്റി.എഫ്.സി. (മുംബൈയുടെ ആദ്യ ഐ.എസ്.എൽ. കിരീടമാണ്)
● ഐ -ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്‌ബോൾ ക്ലബ്ബ് എന്ന നേട്ടം സ്വന്തമാക്കിയ ടീം?
ഗോകുലം കേരള എഫ്.സി.
● 2020 -21 ചാമ്പ്യൻസ് ലീഗ് കിരീടം - ചെൽസി (ഇംഗ്ലീഷ് ക്ലബ്ബ്)
● യൂറോപ്പ് കപ്പ് 2021 - ഇറ്റലി (ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി)
● കോപ്പ അമേരിക്ക 2021 - അർജന്റീന (ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി)
● 2021 ലെ യു.എസ്. ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
എമ്മ റാഡുകാനു (18 കാരിയായ താരത്തിന്റെ ആദ്യ ഗ്രാൻസ്ലാം കിരീടമാണിത്)
● 2021 സീസണിലെ ഫോർമുല വൺ കിരീടം സ്വന്തമാക്കിയ റെഡ്ബുളിന്റെ ഡച്ച് താരം?
മാക്‌സ് വെസ്റ്റപ്പൻ (ലൂയിസ് ഹാമിൽട്ടനെ മറികടന്നാണ് വെസ്റ്റപ്പൻ തന്റെ കന്നി ഫോർമുല വൺ കിരീടം സ്വന്തമാക്കിയത്. മത്സരവേദി - അബുദാബി)
● 2021 ലെ പുരുഷ യു.എസ്. ഓപ്പൺ വിജയി?
ഡാനിൽ മെദ് വദെവ് (ഫൈനലിൽ സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് റഷ്യൻ താരത്തിന്റെ ആദ്യ ഗ്രാൻസ്ലാം കിരീടമാണ്)
● 2021 ലെ വിംബിൾഡൺ കിരീടം നേടിയതാര്?
ആഷ്ലി ബാർട്ടി (വിംബിൾഡൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ താരമെന്ന നേട്ടവും ബർട്ടി സ്വന്തമാക്കി.
ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്കോവയാണ് എതിരാളി)
● 2021 ലെ വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്?
നൊവാക് ജോക്കോവിച്ച് (ആറാം വിംബിൾഡൺ കിരീടവും 20 -ാം ഗ്രാൻസ്ലാം നേട്ടവുമാണിത്. ഫൈനലിൽ ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയെ പരാജയപ്പെടുത്തി)
● ഓസ്‌ട്രേലിയൻ ഓപ്പൺ (പുരുഷ സിംഗിൾസ്) - നൊവാക് ജോക്കോവിച്ച് (സെർബിയ)
● ഓസ്‌ട്രേലിയൻ ഓപ്പൺ (വനിതാ സിംഗിൾസ്) - നവോമി ഒസാക്ക (ജപ്പാൻ)
ഫ്രഞ്ച് ഓപ്പൺ
● ഫ്രഞ്ച് ഓപ്പൺ (പുരുഷ സിംഗിൾസ്) - നൊവാക് ജോക്കോവിച്ച്
● ഫ്രഞ്ച് ഓപ്പൺ (വനിതാ സിംഗിൾസ്) - ബാർബറ ക്രെജിക്കോവ (ചെക്ക് റിപ്പബ്ലിക്)
0 Comments