ഫ്രഞ്ച് & റഷ്യൻ വിപ്ലവം | French & Russian Revolution

ഫ്രഞ്ച് വിപ്ലവം (1789)

● 1789 ജൂലൈ 14 ന് ആയിരക്കണക്കിന് ആളുകൾ ചേർന്ന് ഫ്രാൻസിലെ പ്രധാന ജയിലായിരുന്ന 'ബാസ്റ്റയിൻ കോട്ട' തകർത്തതോടെയാണ് വിപ്ലവം ആരംഭിച്ചത്.

● ലൂയി പതിനാറാമൻ ആയിരുന്നു ഫ്രഞ്ച് വിപ്ലവം നടക്കുമ്പോഴുള്ള രാജാവ്.

● 1789 ജൂൺ 20 ന് നടന്ന ടെന്നീസ് കോർട്ട് പ്രതിജ്ഞ ഫ്രഞ്ച് വിപ്ലവത്തിലെ ഒരു പ്രധാന സംഭവമായിരുന്നു.

● 'വിപ്ലവങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്നു.

● സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം മുഴക്കിയ വിപ്ലവം.

● ജനകീയ പരമാധികാരം എന്ന ആശയം വ്യാപിക്കാൻ കാരണമായ വിപ്ലവം.

● ഫ്രഞ്ച് വിപ്ലവകാരികൾ വധശിക്ഷ നടപ്പാക്കാനായി ഉപയോഗിച്ചിരുന്ന ആയുധം :-
ഗില്ലറ്റിൻ

● ഫ്രഞ്ച് വിപ്ലവ സമയത്തെ രാജവംശം :-
ബൂർബെൻ രാജവംശം

● 'ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു'
നെപ്പോളിയൻ

● ഫ്രഞ്ചു വിപ്ലവത്തിന് ഉത്തേജനം നൽകിയ ചിന്തകന്മാർ :-
റൂസ്സോ, വോൾട്ടയർ, മൊണ്ടസ്ക്യൂ

● 'ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ'
റൂസ്സോ

● ഫ്രഞ്ച് സമൂഹത്തെ പല തട്ടുകളായി തരം തിരിച്ചുവരുന്നു.
ഇത് 'എസ്റ്റേറ്റുകൾ' എന്നറിയപ്പെട്ടു :-

ഒന്നാം എസ്റ്റേറ്റ് പുരോഹിതരും

രണ്ടാം എസ്റ്റേറ്റ് പ്രഭുക്കന്മാരും

മൂന്നാം എസ്റ്റേറ്റ്
വിദ്യാസമ്പന്നരും സാധാരണക്കാരും കൃഷിക്കാരും
ആയിരുന്നു.

മൂന്നാം എസ്റ്റേറ്റ് 'കോമൺസ്' എന്നറിയപ്പെട്ടിരുന്നു.

● ഫ്രഞ്ച് വിപ്ലവകാലത്ത് ഭീകരവാഴ്ച എന്നറിയപ്പെടുന്ന കാലഘട്ടം :-
1793 ജൂലൈ -1794 ജൂലൈ

● ഫ്രഞ്ച് വിപ്ലവത്തിന്റെ 100 ആം വാർഷികത്തോടനുബന്ധിച്ച് പാരീസിൽ പടുത്തുയർത്തിയ ഗോപുരം :-
ഈഫൽ ടവർ

● ഫ്രഞ്ച് വിപ്ലവം സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി :-
ടിപ്പു സുൽത്താൻ (മൈസൂർ ഭരണാധികാരി)

● ഫ്രഞ്ചുകാരുമായുള്ള സഖ്യത്തെ തുടർന്ന് ടിപ്പുസുൽത്താൻ സ്വീകരിച്ച പേര് :-
പൗരനായ ടിപ്പു

● ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമ്മയ്ക്കായി തന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്ത് 'സ്വാതന്ത്രത്തിന്റെ മരം' നട്ടത് :-
ടിപ്പു സുൽത്താൻ

● ഫ്രഞ്ച് ക്ലബ്ബായ ജാക്കോബിനിൽ അംഗമായ ഇന്ത്യൻ ഭരണാധികാരി :-
ടിപ്പു സുൽത്താൻ

● ഫ്രഞ്ച് ദേശിയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് :-
1789 ആഗസ്റ്റ് 12

★ ഫ്രഞ്ച്‌ വിപ്ലവം വരുത്തിയ മാറ്റങ്ങൾ!

● ദേശിയതയുടെ ആവിർഭാവത്തിന് വഴിയൊരുക്കി.

● രാജ്യമെന്നാൽ പ്രദേശമല്ല രാജ്യത്തെ ജനങ്ങളാണെന്ന് പ്രഖ്യാപിച്ചു.

● യൂറോപ്പിൽ ഫ്യൂഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കി.

● ഫ്രാൻസിനെ ആധുനീകരിച്ച ഭരണാധികാരി :-
നെപ്പോളിയൻ

● നെപ്പോളിയൻ ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്ത വർഷം :-
1799

● 'ഞാനാണ് വിപ്ലവം' എന്ന പ്രഖ്യാപിച്ചത് :-
നെപ്പോളിയൻ

● നെപ്പോളിയൻ പരാജയപ്പെട്ട യുദ്ധം :-
1815 വാട്ടർ ലൂ യുദ്ധം

● വാട്ടർ ലൂ യുദ്ധത്തിലെ ബ്രിട്ടീഷ് സേനാനായകൻ :-
ആർതർ വെല്ലസ്ലി

● നെപ്പോളിയനെ ആദ്യ നാടുകടത്തിയ ദ്വീപ് :-
സെന്റ് എൽബ

● വാട്ടർ ലൂ യുദ്ധത്തിലെ പൂർണ്ണ പരാജയത്തെ തുടർന്ന് നെപ്പോളിയനെ നാടുകടത്തിയ ദ്വീപ് :-
സെന്റ് ഹെലേന ദ്വീപ്

● നെപ്പോളിയൻ മരണമടഞ്ഞ വർഷം :-
1821

● നെപ്പോളിയന്റെ അന്ത്യവിശ്രമസ്ഥലം :-
ലെസ് ഇൻവാലിഡെൻസ്

റഷ്യൻ വിപ്ലവം (1917)

1). റഷ്യൻ വിപ്ലവം നടന്ന വർഷം ?
1917

2). റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ് ?
വ്ളാഡിമർ ലെനിൻ

3). റഷ്യൻ വിപ്ലവസമയത്തെ റഷ്യൻ ഭരണാധികാരി ?
നിക്കോളസ് രണ്ടാമൻ

4). റഷ്യൻ ഭരണധികരിയായിരുന്ന നിക്കോളാസിനെ പുറത്താക്കിയ വിപ്ലവം ?
ഫെബ്രുവരി വിപ്ലവം

5). ഫെബ്രുവരി വിപ്ലവം നടന്നത് ?
1917 മാർച്ച് 12

6). റഷ്യൻ വിപ്ലവത്തിന് കാരണക്കാരനായ 'കപട സന്ന്യാസി' ?
റാസ്‌പുടിൻ

7). ഫെബ്രുവരി വിപ്ലവത്തെ തുടർന്ന് അധികാരത്തിൽ വന്ന ഗവൺമെന്റിന്റെ തലവൻ ?
അലക്സാണ്ടർ കെറൻസ്കി

8). കെറൻസ്കി ഗവൺമെന്റിന് അധികാരം നഷ്ടപ്പെട്ട വിപ്ലവം ?
ഒക്ടോബർ വിപ്ലവം (ബോൾഷെവിക് വിപ്ലവം)

9). ഒക്ടോബർ വിപ്ലവം നടന്നത് ?
1917 നവംബർ 7

10). ഒക്ടോബർ വിപ്ലവത്തെ തുടർന്ന് അധികാരത്തിൽ വന്ന ശക്തനായ നേതാവ് ?
ലെനിൻ

11). 'ചുവപ്പ് കാവൽ സേന' രൂപീകരിച്ച നേതാവ് ?
ലെനിൻ

12). സോവിയറ്റ് യൂണിയന്റെ ശില്പിയായി അറിയപ്പെടുന്നത് ?
ലെനിൻ

Post a Comment

0 Comments