റിപ്പബ്ലിക്ക് ദിന ക്വിസ് | Republic Day Quiz

റിപ്പബ്ലിക്ക് ദിന ക്വിസ്

(1). ഇന്ത്യയുടെ റിപ്പബ്ലിക് ദിനം എന്നാണ്?
ജനവരി 26

(2). ഇന്ത്യയുടെ ഒന്നാമത്തെ റിപ്പബ്ലിക് ദിനം എന്നാണ് ആഘോഷിച്ചത്?
1950 ജനുവരി 26

(3). ഇന്ത്യയുടെ 2021 -ലെ റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്ന രാഷ്ട്രത്തലവൻ ആര്?
ബോറിസ് ജോൺസൺ (ഇംഗ്ലണ്ട്)

(4). 2020 ൽ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി ആരായിരുന്നു?
ജൈർ ബൊൽസൊനാരോ (ബ്രസീലിയൻ പ്രസിഡന്റ്)

(5). ഭരണഘടനകൾ എത്ര തരത്തിലുണ്ട്?
രണ്ട് (ലിഖിതം, അലിഖിതം)

(6). എത്ര ദിവസം കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്?
രണ്ടു വർഷം 11മാസം 18 ദിവസം

(7). 'ഇന്ത്യൻ ഭരണഘടനയുടെ ശില്പി' എന്നറിയപ്പെടുന്നത് ആരാണ്?
ഡോ. ബി.ആർ. അംബേദ്കർ

(8). ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രി ആരായിരുന്നു?
ഡോ. ബി.ആർ. അംബേദ്കർ

(9). ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?
ഡോ. ബി.ആർ. അംബേദ്കർ

(10). റിപ്പബ്ലിക് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
ഡോ. രാജേന്ദ്രപ്രസാദ്

(11). ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ ആരാണ്?
നന്ദലാൽ ബോസ്

(12). ഇന്ത്യയുടെ ഒന്നാമത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി ആരായിരുന്നു ?
അഹമ്മദ് സുകാർണോ (ഇന്തോനേഷ്യൻ പ്രസിഡന്റ്)

(13). ലിഖിത ഭരണഘടനകളിൽ ഏറ്റവും ബൃഹത്തായ ഭരണഘടന ഏത്?
ഇന്ത്യൻ ഭരണഘടന

(14). ലിഖിത ഭരണഘടനകളിൽ ഏറ്റവും ചെറുതും പഴക്കമുള്ളതുമായ ഭരണഘടന ഏതാണ്?
അമേരിക്കൻ ഭരണഘടന

(15). അമേരിക്കൻ ഭരണഘടന നിലവിൽ വന്ന വർഷം ഏത്?
1789

(16). റിപ്പബ്ലിക് എന്ന വാക്കിന്റെ അർത്ഥം എന്താണ്?
ജനക്ഷേമ രാഷ്ട്രം

(17). ഇന്ത്യയുടെ ദേശീയ മുദ്ര?
സിംഹ മുദ്ര

(18). റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് എവിടെ നിന്നാണ്?
രാഷ്ട്രപതി ഭവൻ

(19). റിപ്പബ്ലിക് ദിന പരേഡിനിടയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടക്കുന്നത് എവിടെ വെച്ചാണ്?
വിജയ് ചൗക്ക്

(20). ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏത്?
ഭാരതരത്നം

(21). ഇന്ത്യക്ക് ഒരു ഭരണഘടന വേണം എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ച ഇന്ത്യക്കാരൻ ആരാണ്?
എം.എൻ. റോയ്

(22). ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആരാണ്?
രാഷ്ട്രപതി

Post a Comment

0 Comments