ദേവസ്വം ബോർഡ് LD സ്പെഷ്യൽ | Devaswam Board Ld Special_3

ദേവസ്വം ബോർഡ് LD സ്പെഷ്യൽ

🌹കേരളത്തിൽ ബ്രഹ്മാവിന്റെ ഏക ക്ഷേത്രം എവിടെയാണ്?

 മണ്ണിൽ തൃക്കോവിൽ ക്ഷേത്രം.(തവനൂർ -മലപ്പുറം) 

🌹ദ്വാദശനാമ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ?

ആനന്ദപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം. (തൃശ്ശൂർ)

🌹ചമ്രം പടിഞ്ഞിരിക്കുന്ന വിഷ്ണുവിനെ പ്രതിഷ്ഠിച്ച ക്ഷേത്രം ?

പെരുംകുളങ്ങര മഹാവിഷ്ണു ക്ഷേത്രം. (പാലക്കാട് )

🌹ഗരുഡനെ പൂജിക്കുന്ന അപൂർവ്വ ക്ഷേത്രം?

 ഗരുഡൻകാവ് (മലപ്പുറം)

🌹ഏതു ക്ഷേത്രത്തിലാണ് സ്ത്രീ ഭാവത്തിൽ വിനായകി എന്നപേരിൽ ഗണപതിപ്രതിഷ്ഠയുള്ളത്?

 ശുചീന്ദ്രം.

🌹 വാമനമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം?

 തൃക്കാക്കര വാമനക്ഷേത്രം.( എറണാകുളം)

🌹ബ്രഹ്മരാക്ഷസൻ പ്രതിഷ്ഠയുള്ള ക്ഷേത്രം?

 ആലുക്കൽ ക്ഷേത്രം (തൃശ്ശൂർ - പൂക്കോട്)

 🌹കേരളത്തിൽ വൈശ്രവണ പ്രതിഷ്ഠയുള്ള ഒരു അപൂർവ്വ ക്ഷേത്രം?

 വൈശ്രവണത്ത് ക്ഷേത്രം (വെട്ടംപള്ളിപ്പുറം - മലപ്പുറം) 

🌹അയിലേഷി (യക്ഷി) പ്രതിഷ്ഠയുള്ള ക്ഷേത്രം?

 പഴയ പശ്ചിമക്ഷേത്രം (കോരുത്തോട്- കോട്ടയം)

 🌹വരുണ പ്രതിഷ്ഠയുള്ള ക്ഷേത്രം?

ധരിയസ്ഥാൻ ക്ഷേത്രം
(മട്ടാഞ്ചേരി- എറണാകുളം)

🌹ത്രയംബകേശ്വരൻ എന്നു പേരുള്ള കേരളത്തിലെ ഒരു അപൂർവ്വ ക്ഷേത്രം?

 തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം (കാസർകോഡ് )

 🌹കേരളത്തിൽ എവിടെയാണ് അർജ്ജുന പുത്രനായ ഇരാവന് ക്ഷേത്രമുള്ളത്?

 കൂത്താണ്ഡമന്ദം ക്ഷേത്രം (പനങ്ങാട്ടിരി- പാലക്കാട്)

🌹സപ്തമാതൃക്കളോടൊപ്പം വീരഭദ്രനെ പ്രതിഷ്ഠിച്ച പ്രത്യേകതയുള്ള ക്ഷേത്രം?

 ആമേട ക്ഷേത്രം (തൃപ്പൂണിത്തുറ - എറണാകുളം)

Post a Comment

0 Comments