രസതന്ത്ര ചോദ്യങ്ങൾ | Questions from Chemistry

((1)). ഇരുമ്പിനെ സൂചിപ്പിക്കുന്ന രാസപ്രതീകം?
Fe

((2)). ഇരുമ്പിന്റെ അറ്റോമിക് നമ്പർ?
26 

((3)). ഭൂമിയുടെ ഉൾക്കാമ്പിൽ കൂടുതലായി കാണപ്പെടുന്ന ലോഹം?
ഇരുമ്പ് 

((4)). നിത്യജീവിതത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ലോഹം?
ഇരുമ്പ്

((5)). പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാല്‍ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത്?
ഹൈഡ്രജന്‍

((6)). ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം?
ഹൈഡ്രജൻ

((7)). വെള്ളത്തിൽ ഇട്ടാൽ കത്തുന്ന ലോഹം?
പൊട്ടാസ്യം

((8)). 'ആർത്രൈറ്റിസ്' എന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹം?
പൊട്ടാസ്യം

((9)). ഏറ്റവും ഭാരം കുറഞ്ഞ ലോഹം?
ലിഥിയം

((10)). ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?
ലിഥിയം

((11)). മെഴുകിൽ പൊതിഞ്ഞ സൂക്ഷിക്കുന്ന ലോഹം?
ലിഥിയം

((12)). ഇലകളിലെ ക്ലോറോഫില്ലിൽ കാണപ്പെടുന്ന ലോഹം?
മഗ്നീഷ്യം 

((13)). രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?
മഗ്നീഷ്യം 

((14)). സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
ഡോ പ്രക്രിയ

((15)). നിറത്തിന്റെ അടിസ്ഥാനത്തിൽ പേരു വന്ന മൂലകം?
ക്ലോറിൻ (പച്ച കലർന്ന മഞ്ഞ)

((16)). 'ക്ലോറിൻ' എന്ന പേര് നൽകിയത്?
1810 ൽ ഹംഫ്രി ഡേവ്

((17)). ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന ലവണം?
സിൽവർ ബ്രോമൈഡ്

((18)). വെള്ളിയുടെ ഒരു ഹാലൈഡാണ്?
സിൽവർ ബ്രോമൈഡ്

((19)). ഏതിന്റെയെല്ലാം സംയുക്തമാണ് അമോണിയ?
നൈട്രജൻ, ഹൈഡ്രജൻ

((20)). ജലത്തിൽ നന്നായി ലയിക്കുന്ന വാതകം?
അമോണിയ

((21)). അമോണിയ വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന പ്രക്രിയ?
ഹേബർ പ്രക്രിയ 

((22)). അന്തരീക്ഷ വായുവിനേക്കാൾ ഭാരം കുറഞ്ഞ വാതകം?
അമോണിയ

((23)). ഏത് സംയുക്തമാണ് ഹൈപോ എന്നറിയപ്പെടുന്നത്?
സോഡിയം തയോസൾഫേറ്റ്

((24)). വാട്ടർ ഗ്യാസ് ഏതെല്ലാം മിശ്രിതങ്ങൾ ചേർന്നതാണ്?
കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ

((25)). ജലത്തിൽ ഏറ്റവും നന്നായി ലയിക്കുന്ന കാർബണേറ്റ്?
സീസിയം കാർബണേറ്റ്

Post a Comment

0 Comments