(1). ആവർത്തനപ്പട്ടികയുടെ പിതാവ്?
ദിമിത്രി മെൻഡലിയോഫ് (ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ് :- ഹെൻറി മോസ് ലി)
(2). മെൻഡലിയേവിന്റെ ആവർത്തനപ്പട്ടികയിലെ മൂലങ്ങളെ ക്രമീകരിച്ചിരിക്കുന്നത്?
അറ്റോമിക മാസിന്റെ ആരോഹണക്രമത്തിൽ
(3). ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്?
അറ്റോമിക സംഖ്യയുടെ ആരോഹണക്രമത്തിൽ
(4). നിറമുള്ള സംയുക്തങ്ങൾ ഉണ്ടാകുന്ന മൂലകങ്ങൾ?
സംക്രമണ മൂലകങ്ങൾ
(5). നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ്?
അനുച്ഛേദം 14
(6). നിലവിലെ ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ?
രേഖ ശർമ്മ
(7). ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്?
1992 ജനുവരി 31
(8). ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം?
രാഷ്ട്ര മഹിള
(9). ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷനായ മലയാളി?
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
(10). 'ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ
(11). ഏഴാം ഷെഡ്യൂൾ?
യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നീ മൂന്നു ലിസ്റ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്നു
(12). 61 -ാം ഭേദഗതി?
വോട്ടിങ് പ്രായം 21-ൽ നിന്ന് 18 വയസ്സായി കുറച്ചു
(13). ചരൺസിംഗിന്റെ അന്ത്യവിശ്രമസ്ഥലം?
കിസാൻഘട്ട്
(14). തമിഴ്നാടിന്റെ വ്യവസായ ശില്പി എന്നറിയപ്പെടുന്ന രാഷ്ട്രപതി?
ആർ. വെങ്കിട്ടരാമൻ
(15). കേരളത്തിന് പത്തിന കർമ്മപരിപാടി സംഭാവന ചെയ്ത രാഷ്ട്രപതി?
എ.പി.ജെ. അബ്ദുൾ കലാം
(16). മരണാനന്തര ബഹുമതിയായി ഭാരതരത്‌ന ലഭിച്ച ആദ്യ വ്യക്തി?
ലാൽബഹദൂർ ശാസ്ത്രി
(17). സർക്കാർ ഉദ്യോഗങ്ങളിൽ അവസര സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ്?
അനുച്ഛേദം 16
(18). ആറ് മൗലിക സ്വതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്?
19 (1) അനുച്ഛേദം
(19). ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?
പത്രമാധ്യമങ്ങൾ
(20). അടിയന്തരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദു ചെയ്യുന്നതിനുള്ള അധികാരമുള്ളത്?
രാഷ്ട്രപതിക്ക്
(21). ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മ മുദ്ര?
റഗ്മാർക്ക്
(22). ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് താക്കൂർദാസ് ഭാർഗവ് വിശേഷിപ്പിച്ചത്?
ആമുഖത്തെ
(23). "നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം" എന്നർത്ഥം വരുന്ന റിട്ട്?
ഹേബിയസ് കോർപ്പസ്
(24). 'വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട്?
ഹേബിയസ് കോർപ്പസ്
(25). ഒരു കേസ് കീഴ്‌ക്കോടതിയിൽ നിന്നും മേൽകോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ടാണ്?
സെർഷ്യോററി
(26). 'ക്വോ വാറന്റോ' എന്ന പദത്തിന്റെ അർത്ഥം?
എന്ത് അധികാരം
(27). 'രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ' എന്നറിയപ്പെടുന്നത്?
നിർദ്ദേശക തത്ത്വങ്ങൾ
(28). നിർദ്ദേശ തത്വങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയുമോ?
കഴിയില്ല
(29). ഏകീകൃത സിവിൽ കോഡ് (Uniform Civil Code) നടപ്പിലാക്കണമെന്നനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
44 -ാം വകുപ്പ്
(30). ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
ഗോവ
(31). എത്ര മൗലിക കടമകളാണ് ഭരണഘടനയിൽ ഇപ്പോഴുള്ളത്?
11 മൗലിക കടമകൾ
(32). ഏതു രാജ്യത്തെ അനുകരിച്ചാണ് ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ കൂട്ടിച്ചേർത്തത്?
റഷ്യ (USSR)
(33). രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഏക ചീഫ് ജസ്റ്റിസ്?
എം. ഹിദായത്തുള്ള
(34). ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നത്?
ഡോ. രാജേന്ദ്രപ്രസാദ്
(35). ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി?
കെ.ആർ. നാരായണൻ
0 Comments