വിവരാവകാശ നിയമം | RTI - Right to Information Act

 
വിവരാവകാശ നിയമം

പൊതു അധികാര സ്ഥാപനങ്ങളുടെ കൈ വശമുള്ള വിവരങ്ങള്‍
ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്ന നിയമമാണ് -

വിവരാവകാശ നിയമം


'നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്' എന്നറിയപ്പെടുന്ന
നിയമം
- വിവരാവകാശ നിയമം

അഴിമതി നിയന്ത്രിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്കിടയില്‍
ഉത്തരവാദിത്ത ബോധമുണ്ടാക്കുന്നതിനും ഗവണ്‍മെന്റിന്റെ
പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനുമായി പാസാക്കപ്പെട്ട
നിയമമാണ്
- വിവരാവകാശ നിയമം

ലോകത്തില്‍ ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ രാജ്യം -
സ്വീഡന്‍

വിവരാകാശ നിയമം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം -
തമിഴ്‌നാട് (1997)

വിവരാവകാശ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ :-
* സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ധനസഹായം
നല്‍കുന്ന സ്ഥാപനങ്ങളുടെയും വിശ്വസ്തതയും സുതാര്യതയും
വര്‍ദ്ധിപ്പിക്കുക.


* അഴിമതി ഇല്ലാതാക്കുക

ദേശീയതലത്തില്‍ നിലവില്‍ വരുന്നതിനുമുമ്പ് തന്നെ വിവരാവകാശ
നിയമം പാസാക്കിയ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ - 9

1. തമിഴ്‌നാട് - 1997
2. ഗോവ - 1997
3. രാജസ്ഥാന്‍ - 2000
4. കര്‍ണാടക - 2000
5. ഡല്‍ഹി - 2001
6. അസം - 2002
7. മഹാരാഷ്ട്ര - 2002
8. മധ്യപ്രദേ ശ് - 2003
9. ജമ്മു & കാശ്മീര്‍ - 2004


ഇന്ത്യയിലെ വിവരാവകാശ നിയമത്തിന്റെ മുന്‍ഗാമി
എന്നറിയപ്പെടുന്ന നിയമം - 

Freedom of Information Act, 2002


വിവരാവകാശ നിയമം പാര്‍ലമെന്റ് പാസാക്കുന്നതിന് പ്രേരക
ശക്തിയായ സംഘടന -

മസ്ദൂര്‍ കിസാന്‍ ശക്തി സംഘതന്‍

മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന സ്ഥാപിക്കുന്നതിന് നേതൃത്വം
നല്‍കിയ വ്യക്തി - 

അരുണാ റോയ്

അരുണാ റോയി മസ്ദൂര്‍ കിസാന്‍ ശക്തി സംഘതന്‍ സ്ഥാപിക്കപ്പെട്ട
സംസ്ഥാനം - 

രാജസ്ഥാന്‍

വിവരാവകാശ നിയമം പാര്‍ലമെന്റ് പാസാക്കിയത് - 

2005 ജൂണ്‍ 15

വിവരാവകാശ നിയമം നിലവില്‍ വന്നത് - 

2005 ഒക്ടോബര്‍ 12

വിവരാവകാശ നിയമത്തില്‍ ഒപ്പുവച്ച ഇന്ത്യന്‍ രാഷ്ട്രപതി -  

എ.പി.ജെ അബ്ദുള്‍ കലാം

വിവരാവകാശ നിയമം പാസാക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി -
മന്‍മോഹന്‍ സിംഗ്

വിവരാവകാശ നിയമത്തിലെ അധ്യായങ്ങളുടെ എണ്ണം - 6

വകുപ്പുകളുടെ എണ്ണം - 31

ഷെഡ്യൂളുകളുടെ എണ്ണം - 2

വിവരാവകാശ നിയമം ഒരു മൗലികാവകാശമാണെന്ന്
സുപ്രീംകോടതി പ്രഖ്യാപിച്ചത് ഏത്അനുച്ഛേദ പ്രകാരമാണ് -
അനുച്ഛേദം 19 (1)(a) (അഭിപ്രായസ്വാതന്ത്ര്യം )


വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് ആര്‍ക്കാണ്
അപേക്ഷ സമര്‍പ്പിക്കേണ്ടത് - പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍/
അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍


അപേക്ഷ സമര്‍പ്പിച്ചത് പബ്ലിക് ഇന്‍ഫര്‍മേഷന്‍
ഓഫീസര്‍ക്കാണെങ്കില്‍ മറുപടി ലഭിക്കേ ണ്ടത് - 30 ദിവസത്തിനുള്ളില്‍

അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണെങ്കില്‍ - 35
ദിവസത്തിനുള്ളില്‍


ഒരു അപേക്ഷയിലൂടെ ഒന്നിലധികം വിവരങ്ങള്‍
ആവശ്യപ്പെടാവുന്നതാണ്.


വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനുള്ള അപേക്ഷാ
ഫീസ്/ അപേക്ഷ ഫോമില്‍ ഒട്ടിക്കേണ്ട കോര്‍ട്ട്ഫീ സ്റ്റാമ്പിന്റെ മൂല്യം -
10 രൂപ

വിവരാവകാശ ഫീസ്അടയ്ക്കുന്ന രീതികള്‍ :-

*  കോര്‍ട്ട്ഫീ സ്റ്റാമ്പ് മുഖേന ഗവണ്‍മെന്റ് ട്രഷറിയിലൂടെ

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍/ അസിസ്റ്റന്റ് പബ്ലിക്

ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഓഫീസില്‍ നിര്‍ദ്ദിഷ്ട റസീപ്റ്റ് വഴി 

ഡിമാന്‍ഡ് ഡ്രാഫ്റ്റ്/ ബാങ്ക് ചെക്ക് മുഖേന

*  പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേന

വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കാന്‍ അപേക്ഷാ ഫീസ്
നല്‍കേണ്ടതില്ലാത്തത് ഏത് വിഭാഗത്തിനാണ് - 

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ (BPL)

ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും
സംബന്ധിച്ചുള്ളതാണെങ്കില്‍ മറുപടി നല്‍കേണ്ടത് -
 

48 മണിക്കൂറിനുള്ളില്‍

മൂന്നാം കക്ഷിയുടെ വിവരം ഉള്‍പ്പെടുന്നതാണെങ്കില്‍ മറുപടി
നല്‍കേണ്ടത് - 40 ദിവസത്തിനുള്ളില്‍

മൂന്നാം കക്ഷിയോട് അഭിപ്രായമാരായാന്‍ വേണ്ട സമയപരിധി -
5 ദിവസം

മൂന്നാം കക്ഷിക്ക് മറുപടി നല്‍കാനുള്ള സമയപരിധി - 10 ദിവസം

അപേക്ഷ മറ്റൊരു വിവരാധികാരിക്ക് കൈമാറാനുള്ള സമയപരിധി -
5 ദിവസം

സമയപരിധിക്കുള്ളില്‍ ശരിയായ വിവരം നല്‍കുന്നതില്‍ വീഴ്ച
വരുത്തുന്ന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അടക്കേണ്ട പിഴ -
ഒരു ദിവസത്തേക്ക് 250 രൂപ

പരമാവധി പിഴ - 25000 രൂപ വരെ

ഒന്നാം അപ്പീല്‍ നല്‍കേണ്ടത് - മറുപടി ലഭിച്ച് /മറുപടി ലഭിക്കേണ്ട
സമയപരിധി അവസാനിച്ച് 30 ദിവസത്തിനുള്ളില്‍


ഒന്നാം അപ്പീല്‍ തീര്‍പ്പാക്കേണ്ടത് - 30 ദിവസത്തിനുള്ളില്‍

മതിയായ കാരണം രേഖപ്പെടുത്തിയാല്‍ ഒന്നാം അപ്പീല്‍
തീര്‍പ്പാക്കേണ്ടത് - 45 ദിവസത്തിനുള്ളില്‍

രണ്ടാം അപ്പീല്‍ സമര്‍പ്പിക്കേണ്ടത് - 90 ദിവസത്തിനുള്ളില്‍

കേന്ദ്ര -സംസ്ഥാന വിവരാവകാശ കമ്മീഷന്‍ രണ്ടാം അപ്പില്‍
തീര്‍പ്പാക്കേണ്ട സമയപരിധി - നിഷ്‌കര്‍ഷിച്ചിട്ടില്ല

വിവരാവകാശ നിയമ ഭേദഗതി ബില്‍, 2019 ലോക്‌സഭയില്‍
അവതരിപ്പിച്ചത് - 2019 ജൂലൈ 19

ലോക്‌സഭയില്‍ അവതരിപ്പിച്ച വ്യക്തി - ജിതേന്ദ്ര സിംഗ്

ലോക്‌സഭ പാസാക്കിയത് - 2019 ജൂലൈ 22

രാജ്യസഭാ പാസാക്കിയത് - 2019 ജൂലൈ 25

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചത് - 2019 ആഗസ്റ്റ് 1

2019-ലെ ഭേദഗതി പ്രകാരം ദേശീയ /സംസ്ഥാന മുഖ്യ വിവരാവകാശ
കമ്മീഷണര്‍മാരുടെ യും മറ്റു വിവരാവകാശ കമ്മീഷണര്‍മാരുടെയും
കാലാവധി തീരുമാനിക്കുന്നത് - കേന്ദ്ര സര്‍ക്കാര്‍

> മുന്‍പ് ഇത് 5 വര്‍ഷം/ 65 വയസ്സ്ആയിരുന്നു.


2019-ലെ RTI റൂള്‍സ് പ്രകാരം കേന്ദ്ര -സംസ്ഥാനങ്ങളിലെ മുഖ്യ
വിവരാവകാശ കമ്മീഷണര്‍ ഉള്‍പ്പെടെ എല്ലാ വിവരാവകാശ
കമ്മീഷണര്‍മാരുടെയും കാലാവധി - 3 വര്‍ഷമാക്കി ചുരുക്കി

കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ മാസ ശമ്പളം - 

250,000 രൂപ

കേന്ദ്ര വിവരവകാശ കമ്മീഷണര്‍മാര്‍/ സംസ്ഥാന മുഖ്യ വിവരാകാശ
കമ്മീഷണര്‍ /സംസ്ഥാന വിവരാകാശ കമ്മീഷണര്‍മാര്‍ എന്നിവരുടെ
മാസ ശമ്പളം - 225,000 രൂപ

ദേശീയ/ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ
ശമ്പളവും മറ്റാനുകൂല്യങ്ങളും തീരുമാനിക്കുന്നത് - കേ ന്ദ്ര സര്‍ക്കാര്‍

 




 



Post a Comment

0 Comments